അങ്കമാലി ഡയറീസില്‍ നായികക്ക് കിട്ടിയ പ്രാധാന്യത്തോളം നിറഞ്ഞ് നിന്നിരുന്ന താരമാണ് ശ്രുതി ജയന്‍. ഒരു തുടക്കാരിയുടെ പതര്‍ച്ച ഒന്നും തന്നെ കാണിക്കാതെ ചിത്രത്തിലെ പോലീസ് കോണ്‍സ്റ്റബിള്‍ വേഷം ശ്രുതി മനോഹരമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്റെ കറുപ്പ് നിറത്തിന് കൂടി ആ ചിത്രത്തിന്റെ ക്രെഡിറ്റ് സമ്മാനിക്കുകയാണ്. ശ്രുതിയുടെ കറുപ്പ് നിറം തന്നെയാണ് താരത്തെ കൂടുതലായി ഈ ചിത്രത്തിലേക്ക് എത്തിച്ചത്. വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമ അതിവിദൂരമായിരുന്നുവെന്നും ശ്രുതി പറയുന്നു.
എന്റെ നിറം കൊണ്ടാണ് ്എനിക്ക് തോന്നുന്നത് സിനിമയിലെത്തിയതെന്നാണ്. ഒരു പക്ഷെ വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമ എനിക്ക് അതി വിദൂരമാകുമായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞു. അവിടെയും അവസരം കിട്ടിയത് ഈ നിറം കാരണമാണ്.അടുത്ത വീട്ടിലെ കുട്ടിയെ പോലെ തോന്നാറുണ്ടെന്ന് പറയും.ഈ നിറം എനിക്ക് അഭിമാനമാണ്.ഒരിക്കലും നിറം കുറഞ്ഞു പോയതിന്റെ പേരില്‍ വിഷമം തോന്നിയിട്ടില്ല. ഒരു തുടക്കകാരി എന്ന നിലയില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്തു.പുതിയ സിനിമ തമിഴിലാണ്. കാക്കി എന്നാണ് സിനിമയുടെ പേര്. എനിക്ക് ആ സിനിമ നല്ല പ്രതീക്ഷയുണ്ട് എന്നും ശ്രുതി പറയുന്നു.