മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി. മലയാളത്തിന്റെ അതിര്വരമ്പുകൾക്കുമപ്പുറം എ ആർ റഹ്മാൻ ഉൾപ്പെടെ ഉള്ള സംഗീത പ്രതിഭകൾക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില ഗായികമാരിൽ ഒരാളാണ് സയനോര. ആരാധകർക്കായി ഒരുപിടി ഹിറ്റ് ഗാനങ്ങളാണ് ഗായിക സമ്മാനിച്ചിട്ടുള്ളതും.
1984 മാർച്ച് 1-ന് കണ്ണൂരിൽ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, എസ്.എൻ. കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ സയനോര കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ സ്കൂൾ തലം മുതൽക്കെ തന്നെ നിറത്തിന്റെ പേരിൽ അന്ന് കൊച്ചു സയനോര തഴയപ്പെട്ടിട്ടുണ്ട്. ചെറുപ്പത്തിൽ ഡാൻസിനോട് ഇഷ്ടമുണ്ടായിട്ടും ഗായികയ്ക്ക് കളിക്കാൻ സാധിച്ചിട്ടില്ല. സ്‌കൂളിലെ ഡാൻസ് ഗ്രൂപ്പിലുണ്ടായിട്ടും നിറമില്ലാത്തതിന്റെ പേരിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സയനോരയെ ഉൾപ്പെടുത്താൻ പറ്റില്ല, കാരണം മറ്റ് കുട്ടികൾക്കൊക്കെ നിറമുണ്ട് എന്നൊക്കെ അന്ന് ടീച്ചർ വരെ പറഞ്ഞിട്ടുണ്ട്. അന്നും സയനോറയെ സംബന്ധിച്ചടുത്തോളം അത്തരം കാര്യങ്ങൾ ഏറെ അത്ഭുതമായിരുന്നു. ഒരാളുടെ നിറം നോക്കിയാണോ ഇഷ്ടപ്പെടുന്നത്. പിന്നെയാണ് സൗഹൃദങ്ങളിൽ പോലും നിറത്തിന് വലിയ പ്രാധാന്യമുണ്ടെന്ന പൊള്ളുന്ന സത്യം സയനോര മനസിലാക്കുന്നത്.
ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്. എയറേബിക്‌സ് ട്രെയിനിങ്ങിന് സയനോര പോയപ്പോ കണ്ട ഇൻസ്ട്രക്റ്ററായിരുന്നു ആഷി (ആഷ്‌ലി). കണ്ടമാത്രയിൽ തന്നെ സയനോരയ്ക്ക് തോന്നിയിരുന്നു, കൊള്ളാല്ലോ ഇൻസ്ട്രകറ്റർ. തുടർന്ന്സ്ഥി രായിട്ട് ക്ലാസിന് ആഷ്ലീനെ കാണാൻ വരാമെന്ന് പ്ലാൻ ചെയ്തു. അദ്ദേഹത്തോടും സയനോര എല്ലാവരോടും സംസാരിക്കുന്ന പോലെ ഒരുപാട് സംസാരിക്കുമായിരുന്നു. ഇതോടെ അത് ഒരു പ്രേമമാണെന്ന കഥയൊക്കെ വന്നു. വീട്ടിൽ കല്യാണം ആലോചിക്കുന്ന സമയമായത് കൊണ്ട് റൂമറിന് താൽപര്യമില്ലെന്ന് പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് സയനോര അദ്ദേഹത്തെ വിളിച്ച് അറിയിക്കുകയും ചെയ്തു.
എന്നാൽ ഇത് മറുപടിയായി ആഷ്‌ലി നീയെന്റെ വീട്ടിലോട്ട് വാ, അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചിട്ട് ഓക്കെയാണെങ്കിൽ കല്യാണം കഴിക്കാം. അതോടെ ഈ റൂമർ തീരുമല്ലോ എന്നായിരുന്നു പറഞ്ഞിരുന്നതും. അതായിരുന്നു ആഷ്‌ലിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രൊപ്പോസലും. എന്നാൽ താനാണ് അവനെ പ്രൊപ്പോസ് ചെയ്തതെന്ന് പറഞ്ഞവൻ നടക്കുന്നതൊക്കെ വെറും തട്ടിപ്പാണ്. ലേഡീസ് ട്രെയിനിങ് സെന്റർ നടത്തുന്ന ഭർത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് ഒരു വേള സയനോര തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഒരു മകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
അതേസമയം മാറ്റി നിര്‍ത്തപ്പെട്ടതാണോ എന്നെനിക്കറിയില്ല. പക്ഷെ തഴയപ്പെട്ടതായി തോന്നിയിട്ടുണ്ട്. വലിയ ഷോകള്‍ നടക്കുമ്പോള്‍ എന്നെ വിളിക്കാറില്ല. അത് എന്തുകൊണ്ടാണെന്ന് നമ്മള്‍ തീര്‍ച്ചയായും നോക്കിക്കാണേണ്ടതാണ്. പക്ഷെ അതൊക്കെ സമൂഹത്തിന്റെ തന്നെ പ്രശ്‌നങ്ങളാണ്. നമ്മള്‍ വളര്‍ന്ന് വരുമ്പോള്‍ പഠിച്ച ചില പാഠങ്ങള്‍, കാലങ്ങളായി അറിഞ്ഞ് വരുന്ന കാര്യങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്ന ചോദ്യം ചോദിക്കാനുള്ള തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവണം. അത് തെറ്റാണെങ്കില്‍ നമ്മള്‍ അത് മനസിലാക്കാനും പഠിക്കണം. അത്തരം ചെറിയ കാര്യങ്ങളാണ് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളത്. ഞാന്‍ അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷെ അതിനനുസരിച്ച് അവര്‍ മാറിയോ എന്നെനിക്കറിയില്ല.ജീവിതത്തില്‍ അവഗണിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാവും. താന്‍ തഴയപ്പെടേണ്ട വ്യക്തിയാണെന്ന് സ്വയം തോന്നുമ്പോഴാണ് പ്രശ്‌നം. അല്ലാതെ മാറ്റി നിര്‍ത്തുന്നവര്‍ ഒരു വിഷയമല്ല. സ്വന്തം കഴിവ് മനസിലാക്കാന്‍ കഴിഞ്ഞാല്‍ മുന്നോട്ട് തന്നെ പോവുക. വ്യക്തി എന്ന രീതിയില്‍ വളരാന്‍ സ്വയം പരിശ്രമിക്കണം എന്നുമാണ് ഗായിക ഒരുവേള തുറന്ന് പറഞ്ഞത്.