ഷാരൂഖ് ഖാനെ കാണാന്‍ സാധിച്ചില്ല; യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

Malayalilife
topbanner
  ഷാരൂഖ് ഖാനെ കാണാന്‍ സാധിച്ചില്ല; യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ബോളിവുഡ് കിങ് ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.മുംബൈയില്‍ ഷാരൂഖിന്റെ വസതിക്കു മുമ്ബിലായിരുന്നു സംഭവം അരങ്ങേറിയത്. കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം 53ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാന്‍ സാലിം ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് മന്നത്തിലെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയത്. എന്നാല്‍ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാന്‍ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെ സാലിം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read more topics: # Shahrukh Khan,# admirer,# attempt,# for suicide
Shahrukh Khan,admirer, attempt, for suicide

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES