ഈ ലോക്ക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം വൈകിക്കാനേ സാധിക്കൂ: സനല്‍കുമാര്‍ ശശിധരന്‍

Malayalilife
ഈ ലോക്ക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം വൈകിക്കാനേ സാധിക്കൂ: സനല്‍കുമാര്‍ ശശിധരന്‍

ലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനും, കവിയുമെല്ലാമാണ് സനല്‍ കുമാര്‍ ശശിധരൻ. അതിശയലോകം, പരോൾ, ഫ്രോഗ്, സെക്സി ദുർഗ  തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ  ഈ ലോക്ക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം വൈകിക്കാനേ സാധിക്കൂ എന്ന് തുറന്ന് പറയുകയാണ് സനൽ കുമാർ. സംവിധായൻ തന്റെ ഫേസ്ബുക്ക്  പോസ്റ്റിലിലൂടെയാണ് ഇക്കാര്യങ്ങൾ  വ്യക്തമാക്കിയിരിക്കുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

വീണ്ടും ലോക്ക് ഡൗണ്‍ വേണമെന്ന് ആളുകള്‍ വാദിക്കുന്നത് കാണുന്നു. ലോക്ക് ഡൗണ്‍ കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് എന്റെ മനസിലാക്കല്‍. അങ്ങനെ കഴിയുമെന്ന് അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് ലോക്ക് ഡൗണ്‍ കാര്യക്ഷമമായി നടന്നിരുന്ന സമയത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വൈകുന്നേരങ്ങളിലെ വാര്‍ത്താസമ്മേളനം മാത്രമായി ഒതുങ്ങിയത്.

ലോക്ക് ഡൗണ്‍ കൊണ്ട് രോഗവ്യാപനം വൈകിക്കാനേ സാധിക്കൂ എന്നും ലോക്ക് ഡൗണ്‍ കഴിയുമ്ബോള്‍ തിരിച്ചു വരുന്ന അസുഖത്തെ നേരിടാന്‍ കൂടുതല്‍ സൗകര്യങ്ങളും ആസൂത്രണങ്ങളും ഒരുക്കാനുള്ള അവസരമായി ആ കാലഘട്ടത്തെ മാറ്റുകയാണ് വേണ്ടത് എന്നുമുള്ള ആലോചനകള്‍ ഉണ്ടായിരുന്നില്ല എന്നാണ് കരുതാന്‍. സുദീര്‍ഘമായ അടച്ചിടല്‍ കൊണ്ട് നട്ടെല്ലു തകര്‍ന്ന പാവം മനുഷ്യര്‍ ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന വ്യാധിയെ എങ്ങനെ നേരിടും എന്നോര്‍ത്ത് പകച്ച്‌ നില്‍ക്കുന്നു. ഉള്ളത് വെച്ച്‌ തള്ളി നീക്കുക എന്ന മാനസികാവസ്ഥകൊണ്ട് പലരും പോഷകക്കുറവ് നേരിടുന്നുമുണ്ടാവും. സാമ്ബത്തികത്തകര്‍ച്ച മറ്റൊന്ന്. ഇതൊക്കെ രോഗത്തിന് മനുഷ്യരെ എളുപ്പം കീഴടക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.

നമ്മള്‍ കൊവിഡിനെ പിടിച്ചു കെട്ടി എന്ന കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ അവകാശവാദങ്ങളെ കണ്ണടച്ച്‌ വിശ്വസിച്ച ജനതക്ക് ഇനിയും ഒരു ലോക്ക് ഡൗണ്‍ വലിയ ഭാരമായിരിക്കും. എടുത്തുചാടിയുള്ള വിജയപ്രഖ്യാപനങ്ങള്‍ ഉണ്ടാക്കിയ അമിതമായ ആത്മവിശ്വാസം രോഗത്തെ കൂടുതല്‍ ലഘുവായി എടുക്കാനുള്ള ഒരു മാനസികാവസ്ഥ ജനങ്ങളില്‍ സൃഷ്ടിച്ചു എന്ന് മനസിലാക്കണം. ഇനിയിതിവിടെ വരില്ല എന്നൊരു തോന്നല്‍ പലരിലും ഉണ്ടായി. പുലി വരുന്നേ പുലി എന്ന സ്ഥിരം പേടിപ്പെടുത്തലാണെന്ന് കരുതിയ മനുഷ്യര്‍ പുലി വരുമ്ബോള്‍ ഉറങ്ങാന്‍ തുടങ്ങി.

ഇനിയും അത് തന്നെ സംഭവിക്കും. ലോക്ക് ഡൗണ്‍ വരുമ്ബോള്‍ രോഗവ്യാപനം കുറയും. എല്ലാം ശരിയായി എന്ന മട്ടില്‍ മനുഷ്യര്‍ പഴയമട്ടില്‍ പുറത്തിറങ്ങും, രോഗം ശക്തമായി തിരിച്ചു വരും. ഈ രോഗം ഇവിടെ ഉണ്ട് എന്ന തിരിച്ചറിവോടെ ജീവിക്കാന്‍ ജനങ്ങളെ പരിശീലിപ്പിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ പക്ഷം. കാട്ടിലൂടെ നടക്കുമ്ബോള്‍ പാമ്ബിനെയെന്നപോലെ അവനവന്‍ ഈ രോഗത്തിനെതിരെ സ്വബോധം സൂക്ഷ്മമായി ഉപയോഗിക്കാന്‍ പഠിക്കും.

പോസിറ്റീവ് ആകുന്ന എല്ലാവരേയും പിടിച്ച്‌ ആശുപത്രിയിലിട്ട് ഡിപ്രഷന്‍ അടിപ്പിച്ച്‌ ആത്മഹത്യചെയ്യിക്കരുത്. വളരെ വലിയ അളവ് ആളുകള്‍ക്ക് ആശുപത്രി ആവശ്യമില്ല. ഏറിയപങ്ക് ആളുകള്‍ക്കും സാധാരണ ജലദോഷപ്പനിപോലെ അസുഖം വന്ന് പോകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എല്ലാവരെയും അഡ്മിറ്റ് ചെയ്യാന്‍ മതിയായ ആശുപത്രികള്‍ നമുക്കില്ല താനും. ടെസ്റ്റ് ചെയ്യുക. രോഗികളുടെ എണ്ണവും വ്യാപനത്തിന്റെ തോതും കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുക. ഗുരുതരമായ അവസ്ഥയിലല്ലാത്ത രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കാനുള്ള സമ്ബ്രദായമുണ്ടാവുക‍. അവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കുക. തീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ മാത്രം ആശുപത്രിയിലേക്ക് മാറ്റുക. ഇതാണ് ചെയ്യാവുന്ന കാര്യം എന്നാണ് എന്റെ തോന്നല്‍.

]

Sanal kumar sasidharan words about lock down

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES