ആഭ്യന്തര ക്രിക്കറ്റില്‍ മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍മാരുടെ വേതനം കുത്തനെ വര്‍ദ്ധിപ്പിച്ചു. ലോകത്തെ ഏറ്റവും സമ്പന്നമായ സ്‌പോര്‍ട്‌സ് സംഘടനകളിലൊന്നായ ബിസിസിഐ വേതനം ഇരട്ടിയാക്കിയത്. ഇതോടെ കളിക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേതനമായിരിക്കും അമ്പയര്‍മാര്‍ക്ക് ലഭിക്കുന്നത്.
മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം തലവലനായ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേര്‍ഴ്‌സിന്റെയും ക്രിക്കറ്റ് ഓപ്പറേഷന്‍ ഡിവിഷന്റെയും യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം എടുത്തത്. ബിസിസിഐ അംഗീകരിച്ചതു പ്രകാരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അമ്പയര്‍മാര്‍ക്ക് ഒരുദിവസം 40,000 രൂപ വേതനം ലഭിക്കും. എന്നാല്‍ ചതുര്‍ദിന മത്സരങ്ങളില്‍ മാച്ച് റഫറിമാരുടെ വേതനം 30,000 ആയി ഉയര്‍ത്തി. കളിക്കാര്‍ക്ക് ഒരു ദിവസം 35,000 രൂപവീതമാണ് ചതുര്‍ദിന മത്സരങ്ങള്‍ക്ക് ലഭിക്കുന്നത്.
50 ഓവര്‍, ടി20 മത്സരങ്ങളില്‍ ഇത് 20,000 ആയിരിക്കും. നേരത്തെ ഇത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരുദിവസം 20,000 രൂപയും 50 ഓവര്‍, ടി20 മത്സരങ്ങളില്‍ 10,000 രൂപയുമായിരുന്നു. ത്രിദിന, 50 ഓവര്‍, ടി20 മത്സരങ്ങളില്‍ ഇത് 15,000 രൂപയുമായിരിക്കും. മറ്റു മത്സരങ്ങളില്‍ ഇവ 17,500 രൂപയുമാണ്. ക്രിക്കറ്റ് സ്‌കോറര്‍മാര്‍ക്ക് ചതുര്‍ദിന മത്സരങ്ങള്‍ക്ക് ദിവസവും 10,000 രൂപവീതം ലഭിക്കും.
അഞ്ച് സോണലുകളിലുള്ള ക്യൂറേറ്റന്മാര്‍ക്കും നിലവില്‍ 6 ലക്ഷം, 4.2 ലക്ഷം എന്നിങ്ങനെയാണ് വാര്‍ഷിക ശമ്പളം ലഭിക്കുന്നത്. 2012 ല്‍ നിശ്ചയിച്ച ശമ്പളം പുതുക്കിയിരുന്നില്ല. പുതിയ തീരുമാനം വന്നതോടെ 12 ഉം 8.4 ലക്ഷവുമായിട്ടാണ് ഇത് മാറുന്നത്. 105 അമ്പയര്‍മാരാണ് ബിസിസിഐ പാനലിലുള്ളത്.