മലയാളികൾക്ക് വളരെയധികം സുപരിചിതയായ ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. വളരെ തിരക്കുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റ് തന്നെയാണ് രഞ്ജു. ഒട്ടനവധി സെലിബ്രിറ്റികളെ രഞ്ജു അണിയിച്ചൊരുക്കി ക്യാമറയ്ക്ക് മുന്നിലും മണ്ഡപത്തിനു മുന്നിൽ ഇരുത്തിയിട്ടുണ്ട്. കുട്ടൻ അവധി ആളുകളാണ് ഇൻസ്റ്റഗ്രാമിൽ രഞ്ജുവിനെ ഫോളോ ചെയ്യുന്നത്. അത്രമാത്രം ഒരുപാട് വർക്കുകൾ ലഭിക്കുന്നതാണ് രഞ്ജുവിന്. രഞ്ചു ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. മലയാളികൾക്ക് എന്നും വാർത്തകളിൽ ഇടംപിടിക്കുന്ന ഒരു സെലിബ്രിറ്റി ആയ പേളി മാണി യോടൊപ്പം ഉള്ള ഒരു വീഡിയോ ആണ് രഞ്ജു പങ്കുവച്ചിരിക്കുന്നത്. മലയാളികൾ സമൂഹമാധ്യമങ്ങൾ എടുത്തു നോക്കുമ്പോൾ എല്ലായിപ്പോഴും ആദ്യമെത്തുന്ന പേര് തന്നെയാണ് പേർലി മാണിയുടേത്. വേളി ആയിട്ടുള്ള ഓർമ്മകൾ ചെറിയ രീതിയിൽ രഞ്ജു രഞ്ജിമ പങ്കുവയ്ക്കുകയാണ്. " എൻറെ പേർലി കുട്ടിയോടൊപ്പം അവളുടെ വളകാപ്പ് ചടങ്ങ്" എന്ന അടിക്കുറിപ്പോടെയാണ് രഞ്ജു ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹോളിവുഡ് തനിക്ക് എപ്പോഴും സ്നേഹമാണെന്നും ഇന്നും ഇന്ത്യ എന്താവശ്യത്തിനും പേർലി ഒപ്പം നിൽക്കും എന്ന് അഭിമാനത്തോടെ കൂടിയാണ് രഞ്ജു പറയുന്നത്. രഞ്ജു രഞ്ജിമയുടെ വാക്കുകൾ ഇങ്ങനെയാണ്..
ഒരുപാട് സന്തോഷമുണ്ട്.. തനിക്ക് ഇത് പറയാതിരിക്കാൻ ആവില്ല.. സാധാരണ കല്യാണം ഒക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആകുമ്പോൾ അവർ അവറുടെ ലൈഫുമായി മുന്നോട്ട് പോകും. നമ്മൾ പിന്നെ കാണുന്ന ഇടത്ത് വെച്ച് ഹായ് ബൈ പറഞ്ഞങ് പോകും. എന്നാൽ കല്യാണം കഴിഞ്ഞ് ഇന്ന് ഈ നിമിഷം വരെ ഞാൻ ഒരു മെസേജ് അയച്ചാൽ അതിന് റിപ്ലൈ തരുകയും ഞാൻ ഒന്ന് വിളിച്ചാൽ ഫോണ് അറ്റൻഡ് ചെയ്യുകയും ചെയ്തില്ലെങ്കിൽ ഫ്രീ ആകുമ്പോ എന്നെ തിരിച്ച് വിളിക്കുകയും അതുപോലെ ബിരിയാണി ഉണ്ടാക്കിയാൽ ഉടനെ എന്നെ വിളിക്കും എന്നെല്ലാം രഞ്ജു രഞ്ജിമ പറയുന്നു. പഴയ ഒരു വളകാപ്പ് വിഡിയോ ആണ് രഞ്ജു പങ്കുവേച്ചത്. വളകാപ്പിനുള്ള പേർളിയുടെ സ്റ്റൈലിങ്ങും മേക്ക് ആപ്പും ചെയ്തിരിക്കുന്നത് രഞ്ജു ആണ്. ആ സമയത്തുള്ള പേർലിയോടൊപ്പമുള്ള വിഡിയോ ആണ് രഞ്ജു പങ്കുവെച്ചിരിക്കുന്നത്.
ഒരു കാലത്ത് സമൂഹമാധ്യമങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു പേളി മാണിയുടെ ഗർഭം. മറ്റു മാധ്യമങ്ങൾ എല്ലാം തന്നെ പേർലിയുടെ ഗർഭ കാല വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെ പ്രേക്ഷകർ ട്രോൾ രൂപേനയും എത്തിയിരുന്നു. ഒരു ദിവസം പേർളിയുടെ ഗർഭ കാല വാർത്തയെക്കുറിച്ച് അറിഞ്ഞില്ല എങ്കിൽ പ്രേക്ഷകർ മാധ്യമങ്ങളോട് അങ്ങോട്ട് ചോദിച്ചു ആ വാർത്ത മേടിക്കുന്ന ഒരു സമയമുണ്ടായിരുന്നു. അങ്ങനെ ആഘോഷിക്കപ്പെട്ട ഒരു ഗർഭ കാലം ആയിരുന്നു പേളി മാണിയുടെത്.
പേർലിയുടെയും ശ്രീനിശിന്റെയും മകളായ നില ഇപ്പോൾ പ്രേക്ഷകരുടെ പ്രിയ പുത്രിയാണ്. പേർലി മാണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നില യെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട് . അതുകൊണ്ടുതന്നെ നിലയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പ്രേക്ഷകർക്ക് നന്നായി അറിയാം. ഇപ്പോൾ രഞ്ജുവും പറയുന്നത് അത് തന്നെയാണ്. കല്യാണം തുടങ്ങിയ ആ നിമിഷം മുതൽ പേർലിയെക്കുറിച്ചും എനിക്ക് എല്ലാം അറിയാൻ പറ്റുന്നുണ്ട്. ഒരിക്കൽപോലും പേർലി മാറിയിട്ടില്ല എന്നാണ് രഞ്ചു പറയുന്നത്. ഇപ്പോഴും എന്നോട് ഒരുപാട് സ്നേഹം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് പേളിയെന്നും രഞ്ജു പറയുന്നു. ചിത്രത്തിനു താഴെ നിരവധിപേരാണ് ലൗ റിയാക്ഷനുമായി എത്തിയത്. നടിയായ വിമലാ രാമനും ചിത്രത്തിനു താഴെ കമൻറ് ചെയ്തിട്ടുണ്ട്. രണ്ടുപേരും നല്ല ഭംഗിയായി നിൽപ്പുണ്ട് എന്നതാണ് ഭൂരിഭാഗം കമൻറ്കളും.