പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഏറെ നാളുകള്‍ക്ക് ശേഷം റിലയന്‍സ് ജിയോ ഒരു പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നു. ഡിജിറ്റല്‍ പേമെന്റ് പോര്‍ട്ടലായ ഫോണ്‍ പേയുമായി സഹകരിച്ച് 'ഹോളിഡേ ഹംഗാമ' എന്ന പേരില്‍ ഒരു കാഷ്ബാക്ക് ഓഫറാണ് ജിയോ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫര്‍ അനുസരിച്ച് 399 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 100 രൂപ കാഷ്ബാക്ക് ലഭിക്കും. അതായത് 399 രൂപയുടെ പ്ലാന്‍ 299 രൂപയ്ക്ക് ലഭിക്കും.
50 രൂപ മൈജിയോ ആപ്പ് വഴിയും ബാക്കി 50 രൂപ ഫോണ്‍ പേ ആപ്പ് വഴിയുമാണ് ലഭിക്കുക. മാത്രവുമല്ല 50 രൂപയുടെ കാഷ്ബാക്ക് വൗച്ചര്‍ നിലവിലുള്ളവര്‍ക്ക് മാത്രമാണ് മൈജിയോ ആപ്പ് വഴി 50 രൂപയുടെ കാഷ്ബാക്ക് ലഭിക്കുക. ഫോണ്‍ പേ വഴി മറ്റൊരു പണമിടപാട് നടത്തുമ്പോഴാണ് 50 രൂപ കാഷ്ബാക്ക് ലഭിക്കുക. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ മൈജിയോ ആപ്പ് വഴി തന്നെ റീച്ചാര്‍ജ് ചെയ്തിരിക്കണം.
Reliance jio offer for prepaid customers