നിങ്ങള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ മടിച്ചു നില്‍ക്കാതെ ഇപ്പോള്‍ വാങ്ങാം. ഫ്ളിപ്പ് കാര്‍ട്ടില്‍ വമ്പന്‍ ഡിസ്കൗണ്ടുകളുമായി ബിഗ് ബില്യന്‍ ഡേയ്സ് 2018 ആരംഭിക്കാനൊരുങ്ങുകയാണ്. ഇതിലൂടെ സ്മാര്‍ട് ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് ഫ്ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ റീട്ടെയിലര്‍ കമ്പനിയായ ഫ്ളിപ്കാര്‍ട്ട് 'ബിഗ് ബില്യന്‍ ഡേയ്സ്' 2018ല്‍ സ്മാര്‍ട് ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് നല്‍കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന വില്‍പ്പനയില്‍ ഓണര്‍ ഫോണുകള്‍ക്ക് 10,000 രൂപ വരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് മറ്റു ഇളവുകളും ലഭിക്കും. ചുരുങ്ങിയത് 50 ശതമാനം വിലക്കുറവ് എല്ലാ സാധനങ്ങള്‍ക്കും ലഭിക്കുമെന്നാണ് കരുതുന്നത്.
മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഡംബര ഉല്‍പ്പന്നങ്ങള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍, ആക്സസറീസ്, പലചരക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 90 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും
നോ കോസ്റ്റ് ഇഎംഐകള്‍, ഫ്ളിപ്കാര്‍ട്ട് പേ ലേറ്റര്‍, കാര്ഡ്ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി പ്രത്യേകം ഇളവുകള്‍ നല്കുന്നു. ഫോണ്‍ പേ ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. ചൈനീസ് കമ്പനിയായ ഓണറിന്റെ ആറു സ്മാര്‍ട് ഫോണുകള്‍ക്ക് നേരത്തെ തന്നെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണര്‍ 10, ഓണര്‍ 9ശ, ഓണര്‍ 9ച, ഓണര്‍ 7എ, ഓണര്‍ 7ട, ഓണര്‍ 9 ലൈറ്റ്, ഓണര്‍ 8 പ്രോ എന്നിവ ഉള്‍പ്പെടെയുള്ള മോഡലുകളിലാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണര്‍ മാത്രമല്ല മറ്റ് പ്രമുഖ ഫോണുകളും ഇത്തരത്തില്‍ വിലക്കുറവില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ വാങ്ങാം.