ക്യാമറകണ്ണുകൾക്ക് എന്നും വിരുന്നാണ് ആലിയയും രൺബീറും.ബോളിവുഡിലെ ഇണപ്രാവുകളായ ഇവര് ഒന്നിച്ചെത്തുന്ന നിമിഷങ്ങൾ ക്യാമറാക്കണ്ണുകൾക്ക് വിരുന്നാകാറുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പരന്നതോടെ താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾക്കും വാർത്തകൾക്കുമായി ആരാധകരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പാണ്. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഒരു അവാർഡ് ഷോയ്ക്കിടെ ഇരുവരും നടത്തിയ സ്‌നേഹ പ്രകടനങ്ങളാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്.
സീ സിനി അവാർഡ് ഷോയ്ക്കിടെ ഇരുവരും ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. റാസിയിലെ അഭിനയത്തിലൂടെ മികച്ച നടിയായി ആലിയ തെരെഞ്ഞെടുക്കപ്പെട്ട കാര്യം അനൗൺസ് ചെയ്തപ്പോഴായിരുന്നു രൺബീറിന്റെ സ്‌നേഹപ്രകടനം.രൺബീറിന്റെ പെട്ടെന്നുള്ള ചുംബനത്തിൽ ഒന്നു പതറിയ ആലിയയേയും വീഡിയോയിൽ കാണാം.
ദീപിക പദുകോണിന്റെയും ഭർത്താവ് രൺവീർ സിംഗിന്റെയും സാന്നിധ്യത്തിലായിരുന്നു രൺബീറിന്റെ സ്‌നേഹപ്രകടനം. ഇരുവരും കയ്യടികളോടെയാണ് ആലിയയെ അഭിനന്ദിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് രൺബീറാണ്. ആലിയയിൽ നിന്നാണ് രൺബീർ അവാർഡ് ഏറ്റുവാങ്ങിയതും.