വളരെ കുറഞ്ഞ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. മോഹന്‍ലാലിന്റെ സാഗര്‍ ഏലീയാസ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ആദ്യമായി പ്രയാഗ സിനിമയില്‍ എത്തിയത്. എന്നാലിപ്പോള്‍ അറിയപ്പെടുന്ന നടിമാരിലൊരാളായിട്ടാണ് പ്രയാഗയുടെ വളര്‍ച്ച. ഉണ്ണിമുകുന്ദന്റെ നായികയായി 'മുറൈ വന്ത് പാര്‍തായ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയതോടെ പ്രയാഗയുടെ സിനിമാജീവിതം മാറി മറിഞ്ഞിരുന്നു.
ഒരു അഭിനേതാവ് ആയത് കൊണ്ട് തന്റെ ജീവിതത്തില്‍ ചില പരിമിതികള്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് പ്രായഗ തുറന്ന് പറഞ്ഞിരിക്കുകയാണ്. കപ്പ ടിവിയിലെ ഹാപ്പിനെസ് പ്രോജക്ടില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പ്രയാഗ തുറന്ന് പറഞ്ഞിരിക്കുന്നത്. ഞാന്‍ ഒരു ഗേള്‍ഫ്രണ്ട് മെറ്റീരിയല്‍ അല്ല. എനിക്ക് നല്ലൊരു കാമുകിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഞാനൊരു നടിയായി പോയി. നടി അല്ലായിരുന്നെങ്കില്‍ പ്രണയിച്ച് നോക്കിയേനെ. ആക്ടര്‍ ആയത് കൊണ്ട് ഒരുപാട് വിലക്കുകള്‍ ഉള്ളത് പോലെ തോന്നുന്നുണ്ട്. എനിക്ക് എന്റേതായ തത്വങ്ങളുണ്ട്. ഇതൊന്നും ആരും എന്നില്‍ അടിച്ചേല്‍പ്പിതല്ലെന്നും നടി പറയുന്നു.
എന്റെ അച്ഛനും അമ്മയും വളരെ ഉദാരമായി ചിന്തിക്കുന്നവരാണ്. അവര്‍ എനിക്ക് മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ അവരേക്കാള്‍ യഥാസ്ഥിതികമായി ചിന്തിക്കുന്ന വ്യക്തിയാണെന്ന്. എനിക്ക് എന്റേതായ തത്വങ്ങളുണ്ട്. എനിക്ക് ഒരു കാമുകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല. എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ടെന്നും നടി പറയുന്നു.
ദിലീപിന്റെ നായികയായി പ്രയാഗ അഭിനയിച്ച് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ രാമലീല ഹിറ്റായിരുന്നു. ഈ വര്‍ഷം ദൈവമേ കൈതൊഴാം കെ.കുമാറകണം എന്ന സിനിമയില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ശേഷം ബിബിന്‍ ജോര്‍ജ് നായകനായ ഒരു പഴയ ബോംബ് കഥയില്‍ പ്രയാഗയായിരുന്നു നടി.