Latest News

19ാം വയസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് പക്വതയില്ലായ്മ; രണ്ടാമത്തെ വിവാഹമോചന സമയത്ത് റോബോട്ടിനെ പോലെ ജീവിച്ച സ്ത്രീ; രണ്ട് വിവാഹമോചനങ്ങളെപ്പറ്റിയും ശാന്തികൃഷ്ണയ്ക്ക് പറയാനുള്ളത്

Malayalilife
19ാം വയസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് പക്വതയില്ലായ്മ; രണ്ടാമത്തെ വിവാഹമോചന സമയത്ത്  റോബോട്ടിനെ പോലെ ജീവിച്ച സ്ത്രീ; രണ്ട് വിവാഹമോചനങ്ങളെപ്പറ്റിയും ശാന്തികൃഷ്ണയ്ക്ക് പറയാനുള്ളത്

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് 19ാം വയസ്സിലായിരുന്നു നടന്‍ ശ്രീനാഥുമായുള്ള ശാന്തികൃഷ്ണയുടെ ആദ്യ വിവാഹം അതോടെ സിനിമയില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നടി അടുത്തകാലത്ത് സിനിമയിലേക്ക് തിരികെയെത്തുകയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തിരിക്കുകയാണ്. ജീവിതത്തില്‍ രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും ഇടയ്ക്ക് വച്ച് ഉപേക്ഷിക്കേണ്ടി വന്നതിനെപ്പറ്റിയും, തന്റെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളിയെ കുറിച്ചും മനസ്സ് തുറക്കുകയാണ് നടിയിപ്പോള്‍. ഒരു പ്ലാനിങ്ങുമില്ലാതെയായിരുന്നു സിനിമയില്‍ എത്തിയതെന്നും ചെറുപ്പമുതലെ അഭിനയവും പാട്ടും ഡാന്‍സുമൊക്കെ ഇഷ്ടമായിരുന്നു. അതിനാല്‍ തന്നെ ഭരതന്‍ സാറിനെ പോലെയൊരു സംവിധായകന്റെ സിനിമയില്‍ ഒരു അവസരം ലഭിച്ചപ്പോള്‍ ഒരു വലിയ കാര്യമായിട്ടാണ് തോന്നിയത്. എന്നാല്‍ സിനിമയില്‍ പോകുന്നതില്‍ ചെറിയ പ്രശ്നങ്ങള്‍ വീട്ടില്‍ നിന്നുണ്ടായിരുന്നു. സഹോദരന്‍ വഴിയാണ് സിനിമയില്‍ എത്തിപ്പെടുന്നതെന്നും ശാന്തികൃഷ്ണ 
പറയുന്നു.


പത്തൊന്‍പതാമത്തെ വയസ്സില്‍ വിവാഹം കഴിച്ചതും പിന്നീട് സിനിമയില്‍ നിന്ന് മാറി നിന്നതും ഒരു പക്വതയില്ലാതെ എടുത്ത ഒരു തീരുമാനമായിരുന്നുവെന്നും നടി പറഞ്ഞു. അന്ന് കണ്ടിരുന്ന പ്രണയ സിനിമകളാണ് യഥാര്‍ഥ ജീവിതമെന്ന് തെറ്റിധരിച്ചിരുന്നു. പക്ഷെ യാഥാര്‍ഥ്യം അങ്ങനെയല്ലായിരുന്നു. അച്ഛനും അമ്മയും പറഞ്ഞത് അന്ന് കേട്ടിരുന്നില്ല. എല്ലാം തന്നെ കൊണ്ട് ഒറ്റയ്ക്ക് കഴിയുമെന്ന് കരുതി.സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നടന്‍ ശ്രീനാഥുമായുള്ള പ്രണയ വിവാഹം നടത്തത്,ശ്രീനാഥുമായുള്ള ദാമ്പത്യം ഏകദേശം ഒമ്പതുവര്‍ഷത്തോളം ആ നീണ്ടു നിന്നു. പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.


 ആ വിവാഹമോചനത്തിന് ശേഷം രണ്ടു വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയെ ശാന്തി കൃഷ്ണ വിവാഹം ചെയ്തു.എന്നാല്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ വിവാഹമോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നുവെന്ന് ശാന്തി കൃഷ്ണ പറഞ്ഞു.ഒരു അമ്മ എന്ന നിലയില്‍ എന്ത് തീരുമാനം എടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത നമുക്ക് ഉണ്ടാകും ആ സമയത്ത് ഒരു യന്ത്രമനുഷ്യനെപ്പോലെയാണ് ജീവിച്ചത്. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി.

Read more topics: # Shanthi Krishna,# Stand point
Shanthi Krishna,Stand point

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക