Latest News

മേഘത്തിലെ മമ്മൂട്ടിയുടെ നായിക;പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ 'ഒളിച്ചോട്ടം;നടി പ്രിയയ്ക്ക് സംഭവിച്ചത്

Malayalilife
 മേഘത്തിലെ മമ്മൂട്ടിയുടെ നായിക;പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ 'ഒളിച്ചോട്ടം;നടി പ്രിയയ്ക്ക് സംഭവിച്ചത്

ലയാളികള്‍ എക്കാലവും കാണുവാന്‍ ആഗ്രഹിക്കുന്ന സിനിമകളില്‍ ഒന്നാണ് മേഘം എന്ന ചിത്രം. മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിച്ചെത്തിയ ഈ ചിത്രംആരാധകരെ വളരെയധികം ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത് എന്നന്നേക്കുമായി മനസിലിടം നേടുന്ന വളരെ ചുരുക്കം സിനിമകളില്‍ ഒന്നാണ്. ഈ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉണ്ടായിരുന്നത് പൂജാ ബന്ദ്രിയും പ്രിയ ഗില്ലും. ഇരുവരെയും പ്രിയദര്‍ശന്‍ ബോളിവുഡില്‍ നിന്നും മലയാളത്തിലേക്ക് കൊണ്ടുവന്നതാണ്. എന്നാല്‍ പ്രിയയുടെ ആദ്യത്തെയും അവസാനത്തെയും മലയാള സിനിമയായിരുന്നു മേഘം.

മേഘം എന്ന ഒറ്റ സിനിമയിലൂടെ തന്നെ വലിയ രീതിയിലുള്ള മലയാളി ആരാധകരെ സ്വന്തമാക്കിയ പ്രിയ ഗില്ലിനെ ഈ ചിത്രത്തിനു ശേഷം ആരാധകര്‍ കണ്ടിട്ടില്ല. താരം ബോളിവുഡില്‍ നിന്ന് എത്തിയ നായികയായിട്ട് കൂടി മലയാളിത്തനിമയില്‍ നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയായി അതിമനോഹരമായി ആണ് അഭിനയിച്ചത്. എന്നാല്‍ കരിയറില്‍ ഉയര്‍ച്ച ഉണ്ടാവേണ്ട സമയങ്ങളില്‍ തന്നെ ചില പരാജയങ്ങള്‍ സംഭവിച്ചത് താരത്തിന് വലിയ ആഘാതമായി മാറി. ഇതിനുശേഷമാണ് പ്രിയ അഭിനയം ഉപേക്ഷിച്ച് കാണാമറയത്തേക്ക് നീങ്ങുന്നത്. തൊണ്ണൂറുകളിലെ നായികമാര്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും പ്രിയയുടെ കാര്യത്തില്‍ അത്തരത്തിലുള്ള പ്രതീക്ഷയും വ്യര്‍ത്ഥമായി.

നീണ്ട ഇടവേളയ്ക്കുശേഷം താരം എങ്ങോട്ടേക്കാണ് ഒളിച്ചോടിയത് എന്ന് ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. പണ്ട് പ്രിയ ഷാരൂഖിന്റെയും സല്‍മാന്‍ ഖാന്റെയും നാഗാര്‍ജുനയുടെയും ഉള്‍പ്പെടെ നായികയായി അഭിനയിച്ചിരുന്നു. 1996 ലാണ് പ്രിയ അഭിനയജീവിതം ആരംഭിക്കുന്നത്. അതിനുമുമ്പുള്ള കാലഘട്ടങ്ങളില്‍ താരം മോഡലിങ്ങില്‍ ആയിരുന്നു സജീവമായിരുന്നത്. 1995ല്‍ താരം മിസ്സ് ഇന്ത്യ ഫെമിനിസ്റ്റ് ആയിരുന്നു. പ്രിയയുടെ ഹിന്ദിയിലെ ആദ്യ സിനിമ തേരെ മേരെ  സപ്‌നെ എന്ന ചിത്രമായിരുന്നു. ചിത്രത്തില്‍ താരത്തിന്റെ ജോഡിയായി എത്തിയത് അര്‍ഷദ് വാര്‍സിയായിരുന്നു.  എന്നാല്‍ അന്ന് ചിത്രത്തിന് കാര്യമായി ബോക്‌സ് ഓഫീസില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരന്നാലും താരത്തിന്റെ സൗന്ദര്യം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വലിയ തോതില്‍ ആരാധക ശ്രദ്ധ ഏറ്റുവാങ്ങാന്‍ താരത്തിന് അന്ന് കഴിഞ്ഞിരുന്നു.

പിന്നീട് 1998 ലാണ്  ശ്യാം ഘനശ്യാം എന്ന ചിത്രത്തില്‍ പ്രിയ നായികയായി എത്തുന്നത്. ഇതിനുശേഷം പുറത്തിറങ്ങിയ സിര്‍ഫ് തും എന്ന ചിത്രത്തിലൂടെയാണ് പ്രിയ തന്റെ സ്റ്റാര്‍ഡം നേടിയെടുക്കുന്നത്. താരത്തിന്റെ കരിയറില്‍ ഷാറൂഖാന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് കപൂര്‍, നാഗാര്‍ജുന, സുസ്മിതാ സെന്‍  എന്നീ താരനിരയോടൊപ്പം എല്ലാം അഭിനയിച്ച തോടുകൂടി  പ്രിയയും ബോളിവുഡില്‍ താരമൂല്യമുള്ള നടിയായി മാറുകയായിരുന്നു. എന്നാല്‍ താരത്തിന്റെ കരിയറില്‍ വലിയ ആഘാതം സംഭവിച്ചത് ശ്യാം ഘനശ്യാം, ബോര്‍ഡര്‍, ഹിന്ദുസ്ഥാന്‍ കാ, ജിതേംഗേ ഹം എന്നീ ചിത്രങ്ങളുടെ പരാജയങ്ങളിലൂടെ ആയിരുന്നു.

ഇതിനുശേഷം മലയാളം ഭോജ്പുരി സിനിമകളില്‍ താരം അഭിനയിച്ചെങ്കിലും അഭിനയ ലോകത്ത് നിന്ന് അകലം പാലിക്കാനും മറ്റു ജോലികളില്‍ ഇടം നേടാനും താരം ശ്രമിച്ചു. 2006 പുറത്തിറങ്ങിയ ഭൈരവി എന്ന ചിത്രത്തില്‍ ആയിരുന്നു പ്രിയ ഗില്‍ അവസാനമായി തന്റെ അഭിനയം കാഴ്ച വെച്ചത്. 2006 ന് ശേഷം പിന്നീട് പ്രിയ അഭിനയത്തില്‍ തിരികെ എത്തിയിട്ടില്ല. ബോളിവുഡില്‍ നിന്നും മാറി നില്‍ക്കുന്ന നടികള്‍ ഒക്കെയും തങ്ങളുടെ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടാറുണ്ടെങ്കിലും പ്രിയ അക്കാര്യത്തിലും ശ്രമിച്ചിരുന്നില്ല. തീര്‍ത്തും സ്വകാര്യ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ താരം. ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ ഡെന്മാര്‍ക്കില്‍ സ്ഥിരതാമസമാക്കി എന്നും സോഷ്യല്‍ മീഡിയയും മറ്റു ബോളിവുഡ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read more topics: # മേഘം
megham actress Priya gill

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES