Latest News

ദുല്‍ഖറിന്റെ പേഴ്സണല്‍ ബോഡിഗാര്‍ഡിന് വിവാഹം; നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് താരം; ദേവദത്തിന് വധുവായി എത്തിയത് ഐശ്വര്യ 

Malayalilife
 ദുല്‍ഖറിന്റെ പേഴ്സണല്‍ ബോഡിഗാര്‍ഡിന് വിവാഹം; നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് താരം; ദേവദത്തിന് വധുവായി എത്തിയത് ഐശ്വര്യ 

ണ്ടു വര്‍ഷം മുമ്പാണ് ദുല്‍ഖറിനൊപ്പമുള്ള ഈ മസിലളിയന്‍ വൈറലായത്. ആറടി രണ്ട് ഇഞ്ച് ഉയരവും നീണ്ട മുടിയുമുള്ള കക്ഷിയെ ദുല്‍ഖറിന്റെ സ്വന്തം മസില്‍മാന്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ, ആ മസിലളിയന്‍ ദേവദത്തിന്റെ വിവാഹ വാര്‍ത്തയാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. ഇന്നലെയാണ് ദേവദത്ത് വിവാഹിതനായത്. ഐശ്വര്യ എന്ന പെണ്‍കുട്ടിയെയാണ് ദേവദത്ത് വിവാഹം കഴിച്ചത്. പ്രണയ വിവാഹമാണ് ഇവരുടേത്. യുകെയില്‍ ജോലി ചെയ്യുകയാണ് ഐശ്വര്യ. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. തുടര്‍ന്ന് യുകെയിലേക്ക് തിരിച്ചു പോയ ഐശ്വര്യ വീണ്ടും കല്യാണത്തിനായാണ് നാട്ടിലേക്ക് എത്തിയത്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലെങ്കന്‍ഷെയറില്‍ നിന്നും എംബിഎ ബിരുദം നേടിയ ഐശ്വര്യ രണ്ടു വര്‍ഷമായി ബിസിനസ് മാനേജ്മെന്റ് രംഗത്ത് ജോലി ചെയ്യുകയാണ്. വര്‍ഷങ്ങളായുള്ള പ്രണയമാണ് ഇവരുടേത്. അതാണ് ഇപ്പോള്‍ പ്രണയ സാഫല്യത്തിലേക്ക് എത്തിയിരിക്കുന്നത്.

കൊച്ചിയില്‍ വച്ചു നടന്ന കല്യാണത്തില്‍ ദുല്‍ഖര്‍ നേരിട്ടെത്തിയാണ് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. സണ്ണി വെയ്നും മറ്റു സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ദുല്‍ഖര്‍ ദേവദത്തിന്റെ വിവാഹത്തിനെത്തിയത്. വധൂവരന്മാരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് താരം മടങ്ങുകയും ചെയ്തത്. പൊന്നില്‍ മൂടിയ കല്യാണപ്പെണ്ണായാണ് ഐശ്വര്യ വിവാഹത്തിന് ഒരുങ്ങിയെത്തിയത്. കല്യാണത്തിന്റെയും അതിനു മുന്നോടിയായുള്ള ആഘോളങ്ങളുടെയും എല്ലാം ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്റെ പേഴ്സണല്‍ ബോഡിഗാര്‍ഡ് ആണ് ദേവദത്ത്. എയര്‍പോര്‍ട്ടിലും സിനിമാ പ്രചാരണ പരിപാടികളിലും മറ്റും ദുല്‍ഖറിനു സുരക്ഷാവലയം തീര്‍ക്കുന്ന ആറടി പൊക്കക്കാരനായ ദേവദത്തിന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. താരത്തിനൊപ്പം സ്റ്റൈലില്‍ പ്രത്യക്ഷപ്പെടുന്ന ദേവദത്തിനെക്കുറിച്ചും രസകരമായ കമന്റുകള്‍ പലരും കുറിക്കാറുണ്ട്. 2019ല്‍ നടന്ന മിസ്റ്റര്‍ എറണാകുളം മത്സരത്തിലെ 'ഫിസീക് മോഡല്‍' ടൈറ്റില്‍ വിജയിയാണ് ദേവദത്ത്. മിസ്റ്റര്‍ എറണാകുളം മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ദേവദത്തിനാണ് അദ്ദേഹത്തിന്റെ സുരക്ഷയുടെ ചുമതല.

ദേവദത്തിന് സുരക്ഷാചുമതലയുള്ള പരിപാടികളിലെ വിഡിയോകള്‍ പലതും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ആറടി രണ്ട് ഇഞ്ച് ഉയരവും നീണ്ട മുടിയുമുള്ള കക്ഷിയെ ദുല്‍ഖറിന്റെ സ്വന്തം മസില്‍മാന്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.  ദുല്‍ഖറിന്റെ പല വൈറല്‍ വിഡിയോകള്‍ക്കു താഴെ, ഈ ബോഡിഗാര്‍ഡിനെക്കുറിച്ചുള്ള ആരാധകരുടെ കമന്റുകളും സജീവമാണ്. 'ദുല്‍ഖര്‍ സല്‍മാന്‍, ഇയാളെ വളരാന്‍ അനുവദിച്ചൂടാ', 'ഡീ ക്യൂ, ഇവനെക്കൊണ്ട് പണിയാകുമോ?'  തുടങ്ങി രസകരമായ കമന്റുകളാണ് താരത്തിനൊപ്പം സ്റ്റൈലില്‍ പ്രത്യക്ഷപ്പെടുന്ന ഈ യുവാവിനെക്കുറിച്ചു പ്രത്യക്ഷപ്പെട്ടിരുന്നത്. സമൂഹമാധ്യമങ്ങളില്‍ 'ദ് 192 സെ.മീ' എന്ന പേരിലാണ് ദേവദത്ത് അറിയപ്പെടുന്നത്. സിനിമാതാരമൊന്നുമല്ലെങ്കിലും ദേവദത്തിനും സമൂഹമാധ്യമത്തില്‍ ആരാധകര്‍ ഏറെയാണ്. പതിനയ്യായിരത്തിലധികം ഫോളോവേഴ്സുള്ള ദേവദത്തിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫോളോ ചെയ്യുന്നുമുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SBK Photography (@sbk_shuhaib)

dulquer salmaan bodyguRD

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES