Latest News

റിയല്‍ ലൈഫില്‍ ഇതുപോലെ 'ഓകെ ജയശ്രീ എന്ന് പറഞ്ഞിരുന്നോ എന്ന് ഓര്‍ക്കുന്നില്ല; വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ ഒരേ സ്‌ക്രീനില്‍ വരാനാവും എന്ന് കരുതിയിരുന്നില്ല; രേഖാചിത്രത്തില്‍ അഭിനയിച്ച സന്തോഷം പങ്കുവെച്ച്  ജയശ്രീ ശിവദാസ് 

Malayalilife
 റിയല്‍ ലൈഫില്‍ ഇതുപോലെ 'ഓകെ ജയശ്രീ എന്ന് പറഞ്ഞിരുന്നോ എന്ന് ഓര്‍ക്കുന്നില്ല; വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ ഒരേ സ്‌ക്രീനില്‍ വരാനാവും എന്ന് കരുതിയിരുന്നില്ല; രേഖാചിത്രത്തില്‍ അഭിനയിച്ച സന്തോഷം പങ്കുവെച്ച്  ജയശ്രീ ശിവദാസ് 

ജോഫിന്‍ ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ജയശ്രീ ശിവദാസും അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ താനുമുണ്ടോയെന്ന് ചോദിച്ച് വിളിച്ച് സന്തോഷം പങ്കിട്ടവരോട് നന്ദി അറിയിച്ചിരിക്കുകയാണ് ജയശ്രീ. 

കമല്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം ഷോട്ട് ഓകെ എന്ന് പറഞ്ഞിരുന്നോ എന്നത് ഞാനോര്‍ക്കുന്നില്ല. ഈ സിനിമയ്ക്കുള്ളിലെ കഥയ്ക്കിടയില്‍ അദ്ദേഹം അത് പറഞ്ഞിട്ടുണ്ടെന്നും നടി കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്നേഹം അറിയിച്ചിട്ടുള്ളത്.

ജയശ്രീ ഷോട്ട് ഓകെ. രേഖാചിത്രം എന്ന സിനിമയില്‍ കമല്‍ സാര്‍ പറയുന്ന രംഗം. സിനിമക്കുള്ളിലെ സിനിമയില്‍ ഡയറക്ടര്‍ നായികയോട് പറയുന്ന ഷോട്ട്.കട്ട് ബാക്ക് റ്റു 2008-പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'മിന്നാമിന്നിക്കൂട്ടം' എന്ന സിനിമയുടെ ലൊക്കേഷന്‍. കമല്‍ സാര്‍ ഡയറക്ടര്‍, ഞാന്‍ നായികയുടെ കുട്ടിക്കാലം അഭിനയിക്കുന്നു. റിയല്‍ ലൈഫില്‍ ല്‍ അന്ന് ഇതുപോലെ ''ഓകെ ജയശ്രീ''എന്ന് പറഞ്ഞിരുന്നോ എന്ന് കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല..

എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ ഒരേ സ്‌ക്രീനില്‍ വരാനാവും എന്ന് കരുതിയിരുന്നില്ല.. അതും രേഖാചിത്രം പോലെ ഒരു സിനിമയില്‍2018 സിനിമക്ക് ശേഷം ആസിഫ്ക്കയുടെ ഒപ്പം കാവ്യ ഫിലിംസ് പ്രൊഡക്ഷന്‍ ല്‍ ഒരിക്കല്‍കൂടെ..ഇങ്ങനെയൊരു സിനിമയുടെ വളരെ ചെറിയൊരു ഭാഗമായതില്‍ ഒരുപാട് സന്തോഷം.

ഇതിലേക്ക് വിളിച്ച ബേബി ചേട്ടനും ഭാഗമാക്കിയതിന് ഡയറക്ടര്‍ ജോഫിനും ആസിഫ്ക്കക്കും പ്രൊഡ്യൂസേഴ്‌സ് ആന്റോ ചേട്ടനും വേണു സാറിനും രേഖാചിത്രം ടീമിനോടും പിന്നെ നമ്മുടെ സ്വന്തം മമ്മൂട്ടി ചേട്ടനോടും മനസ്സ് നിറഞ്ഞ നന്ദി .

സിനിമ കണ്ട് താന്‍ ഇതില്‍ ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..സര്‍പ്രൈസ് ആയി, സന്തോഷായി കണ്ടപോ എന്നൊക്കെ പറഞ്ഞ് മെസ്സേജ് അയച്ചവര്‍ക്കും ഒരുപാട് നന്ദി .എന്നെ സംബന്ധിച്ച് ഇത് വലിയ കാര്യമാണെന്നുമായിരുന്നു ജയശ്രീ കുറിച്ചത്‌

 

Read more topics: # ജയശ്രീ
jayashree sivadhas IN rekhachithram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES