അനുരഞ്ജന - മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നടന്‍ രവി മോഹനും (ജയം രവി) ഭാര്യ ആരതിയും വിവാഹമോചനത്തിലേക്ക്. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇരുവരും ഇതിനു താല്‍പര്യം കാട്ടിയില്ല. സിറ്റിങ്ങില്‍ പങ്കെടുത്തതുമില്ല
ഇതോടെയാണു മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം കേസ് ഫെബ്രുവരി 15ലേക്ക് മാറ്റി.
ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പെടുത്തുന്നതായി അടുത്തിടെയാണു രവി പ്രഖ്യാപിച്ചത്. ഇതിനിടെ തന്റെ പേരും പരിഷ്‌കരിച്ചു. മുന്‍പു ജയം രവിയെന്ന് അറിയപ്പെട്ടിരുന്ന താരം തന്റെ പേര് രവി മോഹന്‍ എന്നാക്കി മാറ്റി.