നീ എന്റെ വീട്ടില്‍ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി; നടി അഹാനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

Malayalilife
നീ എന്റെ വീട്ടില്‍ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി; നടി അഹാനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നടന്‍ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.  ത്രിപ്പിള്‍ ലോക്ഡൗണിനെയും സ്വര്‍ണ്ണക്കടത്തിനെയും ബന്ധിപ്പിച്ച് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ടതോടെയാണ് അഹാനയ്ക്കെതിരെ വിവാദങ്ങളും വിമര്‍ശനങ്ങളും തലപൊക്കുന്നതും. പിന്നാലെ സൈബര്‍ ബുളളീസിനുളള വീഡിയോയും അതിനു ശേഷം ആരാധകന്റെ കമന്റ് ഡിലീറ്റ് ആക്കിയതുമൊക്കെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. സംഭവിച്ചത് വ്യക്തമാക്കിയും മാപ്പ് പറഞ്ഞുമൊക്കെ അഹാന എത്തുകയും ചെയ്തിരുന്നു. സത്രീകള്‍ക്ക്  അംഗസഖ്യ കൂടുതലുളള  കുടുംബമാണ് ഇവരുടെത്. അഹാന, ദിയ , ഇഷാനി, ഹന്‍സിക  തുടങ്ങി നാലു പെണ്‍മക്കളാണ് കൃഷ്ണകുമാറിന് ഒപ്പം ഭാര്യ സിന്ധു കൃഷ്ണയും. നാലുമക്കളും മോഡലിങ് രംഗത്ത് സജീവമാണ്. മാത്രമല്ല കൃഷ്ണകുമാറിനും നാലു പെണ്‍മക്കള്‍ക്കും യൂട്യൂബ് ചാനലും ഉണ്ട്. തങ്ങളും വിശേഷങ്ങളും കുക്കിങ് റെസിപ്പികളുമൊക്കെ പങ്കുവച്ചാണ്  താര പുത്രിമാര്‍ എത്താറുളളത്. കെ കെ തോട്ട്സ് എന്ന ചാനലുമായി കൃഷ്ണകുമാര്‍ സജീവമാണ്. കഴിഞ്ഞ ദിവസം താരം ഒരു വീഡിയോ പങ്കുവച്ചത് വൈറലായിരുന്നു. . ഇപ്പോഴിതാ കൃഷ്ണകുമാറിനും കുടുംബത്തിനും പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. എത്തിയിരിക്കയാണ്.

ഹരീഷ് പേരടിയുടെ കുറിപ്പ്

'എന്റെ നല്ല സുഹൃത്താണ് ഞാന്‍ കെകെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍. അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു പ്രണയ വിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന കെകെ. ഒരു പെണ്‍കുട്ടി തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ അവള്‍ക്കെതിരെ ഇങ്ങിനെ സൈബര്‍ അക്രമണം നടത്താന്‍ ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശനമാണ് സദാചാര കോമാളികള്‍ക്ക്. ഞങ്ങള്‍ സദാചാര വിഡഢിത്തങ്ങള്‍ക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും ഏല്ലാത്തിനും ഞങ്ങള്‍ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തില്‍ അഭിരമിച്ച് സുഖ നിദ്രയിലാണ്. നീ എന്റെ വീട്ടില്‍ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി. അഹാനയോടൊപ്പം'...


 

hareesh peradi supports ahaana krishna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES