കൊറോണ മുന്‍കരുതലുകളും ജാഗ്രതയുമൊക്കെ നിലനില്‍ക്കുമ്പോഴും നിറമനസ്സോടെ ഓണത്തെ വരവേല്‍ക്കുകയാണ് മലയാളികള്‍. സോഷ്യല്‍ മീഡിയയില്‍ നിറയെ ഓണവിശേഷങ്ങളാണ് നിറയുന്നത്. ഓണവേഷങ്ങളിലെ താര സുന്ദരിമാരുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇക്കൊല്ലത്തെ ഓണം മാസ്‌കിട്ട് ഗ്യാപ്പിട്ട് ഒക്കെയാണെങ്കിലും ഓണത്തിന്റെ മാറ്റൊട്ടും കുറയരുതെന്നാണ് മലയാളികളുടെ പക്ഷം. ഏത് അവസ്ഥയിലും ഓണത്തെ നിറമനസ്സോടെ വരവേല്‍ക്കുകയാണ് മലയാളികള്‍.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിന് തുടങ്ങുന്ന ഓണത്തെ ഇരുകയ്യും നീട്ടി വരവേല്‍ക്കുകയാണ് താര സുന്ദരിമാര്‍.
അത്തമിടലും ആര്‍പ്പുവിളിയുമൊക്കെ അകലത്തിലാണെങ്കിലും മനസ്സ് കൊണ്ട് ഒന്നിക്കുകയാണ് ഏവരും. താരറാണിമാര്‍ പങ്കുവയ്ക്കുന്ന ഓണച്ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഓണം ആഘോഷിക്കാതിരിക്കില്ല മലയാളികള്‍. ദുരിതകാലത്തും എല്ലാത്തവണത്തെയും പോലെ വ്യത്യസ്തമാര്‍ന്ന ഡിസൈനുകളും ഓണ വസ്ത്രങ്ങളുമായി എത്തിയിരിക്കയാണ് പല പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളും. താരസുന്ദരിമാര്‍ മോഡുകളുമായി എത്തുന്നുമുണ്ട്.
നടിമാരും ഗായികമാരും അവതാരകമാരുമൊക്കെ ഓണനിറവോടെ തങ്ങളുടെ ആരാധകരുടെ മുന്നിലേക്കെത്തിയിരിക്കുകയാണ്. ഗായികയായ രഞ്ജിനി ജോസ്, നടിമാരായ അനുമോള്‍, രചന നാരായണന്‍കുട്ടി, മാനസ, വര്‍ഷ , ഷാനു സുരേഷ്, സുരഭി ലക്ഷ്മി തുടങ്ങി ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയ വഴി എത്തിയിരിക്കുന്നത്. നടിമാരൊക്കെ സെറ്റുസാരിയും സെറ്റും മുണ്ടുമൊക്കെ അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.