നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റമുക്തനാകുന്നു. പ്രതിഭാഗവുമായിട്ടുണ്ടായ ധാരണ പ്രകാരം ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്താത്തില്ലെന്ന ധാരണയായെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സര്‍ക്കാരും പ്രതി ഭാഗവും തമ്മിലുള്ള ധാരണ സുപ്രീം കോടതി രേഖപ്പെടുത്തി. നാളെ വിചാരണ കോടതി ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാന്‍ ഇരിക്കുകയാണ്. ഹൈക്കോടതി തന്നെ കേസില്‍ ആറു മാസത്തിനിടെ തീര്‍പ്പു കല്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയോട് സര്‍ക്കാരും പ്രതിഭാഗവും കുറ്റം ചുമത്തരുതെന്ന് ഒന്നിച്ചു ആവശ്യപ്പെടാനാണ് ഈ ധാരണയിലെത്തിയിരിക്കുന്നത്.