Latest News

 അമ്മയായിരിക്കുന്ന അവസ്ഥ എന്നത് വൈകാരികപ്രശ്‌നങ്ങളുടെ ഒരു കടലാണ്;  കുഞ്ഞിന്റെ ഡ്രസ്സ് അഴിച്ചു ബാഗില്‍ വെച്ചു ജോലിക്കിടെ അതിടക്കിടെ മണത്തുനോക്കുന്ന അമ്മയായിരുന്നു ഒരിക്കല്‍ ഞാന്‍; ഡോ വീണ ജെ എസിന്റെ കുറിപ്പ് 

Malayalilife
 അമ്മയായിരിക്കുന്ന അവസ്ഥ എന്നത് വൈകാരികപ്രശ്‌നങ്ങളുടെ ഒരു കടലാണ്;  കുഞ്ഞിന്റെ ഡ്രസ്സ് അഴിച്ചു ബാഗില്‍ വെച്ചു ജോലിക്കിടെ അതിടക്കിടെ മണത്തുനോക്കുന്ന അമ്മയായിരുന്നു ഒരിക്കല്‍ ഞാന്‍; ഡോ വീണ ജെ എസിന്റെ കുറിപ്പ് 

സിനിമാഗ്രൂപ്പുകളിലും ആസ്വാദകര്‍ക്കിടയിലും ചര്‍ച്ചയാകുന്നത് ഗണിത പ്രതിഭാസം ശകുന്തളാദേവിയുടെ ജീവിതകഥ വിദ്യാബാലന്‍ തിരശ്ശീലയില്‍ പകര്‍ന്നാടിയതിനെക്കുറിച്ചാണ്.  മനുഷ്യ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെട്ട ശകുന്തള ദേവിയുടെ സിനിമയ്ക്കായി പലതും തുറന്നു പറയുന്നതും ഓര്‍ത്തെടുക്കുന്നതും വലിയ വേദന തരുന്നതായിരുന്നു എന്ന് ശകുന്തളാദേവിയുടെ മകള്‍ അനുപമ ബാനര്‍ജി പറഞ്ഞിരുന്നു. ലോകപ്രശസ്തയായ ഗണിതജ്ഞ എന്നത് മാത്രമല്ല അമ്മ മകള്‍ ബന്ധത്തിന്റെ ആഴവും ഈ ചിത്രം നമുക്കുമുന്നില്‍ കാണിച്ചു തരുന്നുണ്ട്. 
ഇപ്പോള്‍ സിനിമയെക്കുറിച്ച് ഡോ വീണ ജെ എസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിദ്യാബാലന്‍ അമ്മയുടെ പെട്ടിയില്‍ നിന്ന് അമ്മയുടെ സാരി എടുത്തു മാ എന്ന് വിളിച്ചു കരയുമ്‌ബോള്‍ ഞാനും കരഞ്ഞുപോയി. അമ്മ-മകള്‍ ബന്ധം അത്രേം കോംപ്ലക്‌സ് ആണ് ചിലര്‍ക്കെങ്കിലും. അമ്മയെ കാണുന്നത് പോലും ഇഷ്ടമില്ലാത്തവരുണ്ട്. അമ്മയോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഉണ്ട്. 'സിനിമയില്‍ കാണിക്കും പോലെ ഒരു കുട്ടിയുണ്ടാകുമ്‌ബോള്‍ അറിയാം അമ്മയുടെ വില' എന്നൊന്നും ജീവിതത്തില്‍ ഫലിക്കാത്തത്ര മുറിവുകളിലൂടെ കടന്ന് പോയവരുണ്ട്. 'അമ്മ അമ്മയായി ഇരിക്കണം' എന്ന തത്വം പിന്തുടരാത്തതുകൊണ്ടല്ല ഈ പ്രശ്‌നങ്ങള്‍. അമ്മ എന്ന മനുഷ്യത്തിക്കു ഒരുപാട് സംഘര്‍ഷങ്ങള്‍ ഉണ്ടാകാം എന്നത് തന്നെ കാരണം.

സിനിമയില്‍ കാണിച്ചത് പ്രകാരം ശകുന്തളാദേവി childhood trauma യുടെ വിക്ടിം ആണ്. അതില്‍ നിന്ന് അവര്‍ രക്ഷപ്പെടുന്നത് ഒരുപാട് കാലത്തിനുശേഷമാണ്. അതേ മുറിവുകള്‍ ആണ് അവര്‍ മകളില്‍ സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാന്‍ പോലും ആകാത്തവിധം അവര്‍ affected BWv.
അതൊരു ഈഗോ ഇഷ്യൂ ആയിട്ട് ചിലര്‍ക്ക് തോന്നിയേക്കാം. പൈസയുടെ ഹുങ്കായി തോന്നാം. അടങ്ങിജീവിക്കാത്ത സ്ത്രീകള്‍ക്കെല്ലാം സംഭവിക്കാം ഇതെന്നു തോന്നാം. ഈ കാറ്റഗറിയിലൊന്നുംപെടുത്താന്‍ പറ്റാത്തത്ര സങ്കീര്‍ണമായ പ്രശ്‌നം ആണ് അമ്മയാകുന്ന ഒരു സ്വതന്ത്രസ്ത്രീയുടെ അവസ്ഥ.

എത്രത്തോളം സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവ് ഉണ്ടെങ്കില്‍ പോലും അമ്മയായിരിക്കുന്ന അവസ്ഥ എന്നത് വൈകാരികപ്രശ്‌നങ്ങളുടെ ഒരു കടലാണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങളില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുന്ന അമ്മമാര്‍. കുറ്റബോധം അറിയാതെതന്നെ കടന്ന് വരും അവര്‍ക്ക്. അമ്മയെന്ന വികാരത്തിന്റെ സാമൂഹികനിര്‍മിതി കാരണമുള്ള സ്‌ട്രെസ് മാത്രമല്ല അവര്‍ക്ക്. ശരീരം എന്ന തുടര്‍ച്ച ആത്മാവിലേക്കും ഒഴുകിയിട്ടുണ്ട്, മകള്‍ താന്‍ തന്നെയാണ്, മകള്‍ക്ക് താന്‍ അല്ലാതെ മറ്റാരും പകരമാകില്ല എന്ന ചിന്തകള്‍ അറിയാതെ ഉണ്ടാകും. 'അച്ഛന്‍ എത്ര വളര്‍ത്തിയാലും അമ്മക്ക് പകരമാകില്ല' എന്ന സമൂഹത്തിന്റെ മുറവിളി ആ ചിന്തയുടെ ആഴം കൂട്ടും. താന്‍ അനുഭവിച്ചതൊക്കെ അവളും അനുഭവിക്കേണ്ടി വരുമോ എന്ന ചിന്ത പോലും ആ അമ്മയെ ഭയപ്പെടുത്തും. ഈ കാരണങ്ങള്‍ ഒക്കെയും കൊണ്ട് മണിക്കൂറുകള്‍ ബസ്സില്‍ ഇരുന്ന് ഉറങ്ങാന്‍ വേണ്ടി മാത്രം വീട്ടിലെത്തുന്ന ജോലിക്കാരായ അമ്മമാരെ നിങ്ങള്‍ കണ്ടിട്ടില്ലേ? എത്തുമ്‌ബോഴും പോകുമ്‌ബോഴും കുഞ്ഞ് ഉറങ്ങിയിരിക്കുകയാകും. കുഞ്ഞിന്റെ മണം എങ്കിലും ചേര്‍ന്ന് കിടക്കുന്നവരാണ് അവര്‍. വീട്ടില്‍ നിന്നും ഇറങ്ങുംനേരം കുഞ്ഞിന്റെ ഡ്രസ്സ് അഴിച്ചു ബാഗില്‍ വെച്ചു ജോലിക്കിടെ അതിടക്കിടെ മണത്തുനോക്കുന്ന അമ്മയായിരുന്നു ഒരിക്കല്‍ ഞാന്‍. 

മകള്‍ ആദ്യം ഡാഡി എന്ന് വിളിച്ചെന്നറിയുമ്‌ബോഴേക്കും വിദ്യയുടെ മുഖം മാറിയതില്‍ ഒരതിശയവും തോന്നേണ്ട കാര്യമില്ല. അത്രത്തോളം കോംപ്ലക്‌സ് ആയ രീതിയിലും അമ്മ എന്ന മാനസികാവസ്ഥ വളരും/ വളരാതെയിരിക്കും. തന്നേക്കാള്‍ നന്നായി അച്ഛന്‍ വളര്‍ത്തും എന്ന് അറിയുമ്‌ബോഴും മകളെ തന്നോടൊപ്പം നിര്‍ത്തണമെന്ന് വാശിതോന്നും.

ഈ സിനിമയിലെ മകളോ? 'താന്‍ അമ്മയോടൊപ്പം ഒട്ടും സന്തോഷവതിയല്ലാ' എന്ന് അനുഭവിച്ച കുട്ടിക്കാലത്തെപ്പോലും പിന്നീട് മറക്കുന്നു. പഴയ ഫോട്ടോകളില്‍ താന്‍ ചിരിക്കുന്നുണ്ട്, അതുകൊണ്ട് തന്റെ കുട്ടിക്കാലം സന്തോഷകരമായിരുന്നു എന്ന് കരുതുന്നു. 'മകള്‍ അമ്മയെ മനസിലാക്കണമെങ്കില്‍ അവളൊരിക്കല്‍ അമ്മയാകണം' എന്ന തത്വം ആണ് സിനിമയില്‍ കാണിക്കുന്നത് എന്ന് വിചാരിക്കുന്നവര്‍ക്ക് തെറ്റി. അമ്മയാകുമ്‌ബോള്‍ സംഭവിക്കുന്ന ുലൃീിെമഹശ്യേ ൃൗുൗേൃല, ശിലെരൗൃശ്യേ, കുഞ്ഞിനോടുള്ള സ്വാര്‍ത്ഥത, നേരത്തെ പറഞ്ഞ അനേകം ഭയങ്ങള്‍, രീാുഹശരമലേറ ആയ കുട്ടിക്കാലം ഇതെല്ലാം കാരണം തനിക്ക് ഒരിക്കലും ഒരു നല്ല അമ്മ ആകാന്‍ പറ്റില്ലേ, താനും തന്റെ അമ്മയെപ്പോലെയാകുമോ എന്ന ഭയം എല്ലാം വരുമ്‌ബോഴാണെന്ന് തോന്നുന്നു മകള്‍ അമ്മയുടെ 'കുറവുകള്‍' അംഗീകരിച്ചുതുടങ്ങുന്നത്.

എന്നാല്‍ വിദ്യയുടെ കഥാപാത്രമോ? മകളുടെ സ്‌നേഹം വിലയ്ക്ക് വാങ്ങാന്‍ ആകില്ല എന്ന തിരിച്ചറിവിലും അവര്‍ പരാജിതയാണ്. ആ പരാജയത്തിന്റെ കയ്പ്പില്‍ അവര്‍ക്ക് അവരുടെ ുമശൈീി പോലും നഷ്ടപ്പെട്ടു തുടങ്ങുന്നുണ്ട്. മാനസികസംഘര്‍ഷങ്ങളുടെ തുടര്‍ച്ച അത്രമേല്‍ അവരെ തകര്‍ക്കുന്നുണ്ട്. മകളെ ഒന്നുകാണാന്‍വേണ്ടി കാശുകൊണ്ടോ വാക്കുകള്‍ കൊണ്ടോ വിലപേശാന്‍പോലും പറ്റാതിരുന്ന സ്വന്തം അമ്മയെ ഓര്‍ത്തു, ആ അമ്മയ്ക്ക് പരാജയപ്പെടേണ്ടതോര്‍ത്തു, ആ അമ്മ നിധിപോലെ സൂക്ഷിച്ച തന്റെ നേട്ടങ്ങള്‍ അടങ്ങിയ പേപ്പര്‍കട്ടുകള്‍ കണ്ട്, അമ്മയുടെ വേദനയോര്‍ത്തു അവള്‍ കരയുന്നുണ്ട്.

 സ്വന്തം കുഞ്ഞിന്റെ കഴിവുകള്‍ വിറ്റ് ജീവിക്കാന്‍പോലും മടിയില്ലാത്ത, കുഞ്ഞിന് വിദ്യാഭ്യാസം പോലും നിഷേധിച്ച, പണം ഇല്ലെന്ന് പറഞ്ഞു മൂത്തകുട്ടിക്ക് ചികിത്സനിഷേധിച്ചു അവളെ മരണത്തിലെത്തിച്ച ഒരു പുരുഷന്റെ ഭാര്യ എന്ന വൃത്തികെട്ട, ഭയപ്പെടുത്തുന്ന സാമൂഹികപദവിയിലിരുന്ന് തന്റെ അമ്മ സംസാരിക്കാതെ പോയതില്‍ തെറ്റില്ല എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ മനസിലാക്കുന്നത്, ആ അമ്മയെ ഓര്‍ക്കുന്നത് ശകുന്തളയ്ക്ക് സ്വന്തം മകളെ നഷ്ടപ്പെടുമ്‌ബോള്‍ മാത്രമാണ്. അതുവരെയ്ക്കും ആ അമ്മയോട് അവള്‍ക്ക് മാപ്പ് കൊടുക്കാന്‍ പറ്റില്ലായിരുന്നു. അസ്വാഭാവികതയൊന്നും ഇല്ലാ. മനുഷ്യജീവിതങ്ങള്‍ അത്രമേല്‍ സങ്കീര്‍ണവുമാകാം.

സ്ത്രീയെന്ന രീതിയില്‍ അമ്മ മകളെ തിരിച്ചറിഞ്ഞതുകൊണ്ടോ, മകള്‍ അമ്മയെ സ്വീകരിച്ചത് കൊണ്ടോ തീരുന്ന പ്രശ്‌നം ആണെന്ന് പറഞ്ഞാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ സിനിമ സംസാരിക്കുന്നത് ഇവിടത്തെ പുരുഷാധിപത്യമനോഭാവത്തോടുതന്നെയാണ്. 'നിങ്ങള്‍ ആയിരുന്നു എന്റെ സ്ഥാനത്തെങ്കില്‍ ഒരു പെട്ടിയുമെടുത്തു ലോകം ചുറ്റാന്‍ ഞാന്‍ വരേണ്ടിവന്നേനെ.' എന്ന് വിദ്യയുടെ കഥാപാത്രം അങ്ങേയറ്റം സപ്പോര്‍ട്ടീവ് എന്ന് തോന്നിക്കുന്ന ഭര്‍ത്താവിനോട് ചോദിക്കുന്നുണ്ട്. ആ ചോദ്യത്തില്‍ തന്നെ എല്ലാമുണ്ട്. നമ്മുടെ 'കുട്ടി ഒരു പെട്ടിയല്ല' എന്ന അച്ഛന്റെ ഉത്തരം രവശഹറ ൃശഴവെേ നെ മുന്‍നിര്‍ത്തി വളരെ നോര്‍മല്‍ ആയി തോന്നുമെങ്കിലും അമ്മ എന്ന വൈകാരികതയ്ക്ക് മനസിലാക്കാന്‍ പറ്റുന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ചു പോയെന്ന് ദേഷ്യത്തിന്റെ പുറത്താണെങ്കിലും അയാളുടെ വായില്‍ നിന്ന് വരുന്നുമുണ്ട്. അയാളൊരു ഹോമോസെക്ഷ്വല്‍ ആണെന്ന് മകളുടെ മുന്നില്‍ വെച്ചു വലിയ സദസ്സിനോട് പോലും കള്ളം പറയുന്നതും ഇതിനോടൊക്കെ തോന്നിയ അമര്‍ഷമാകാം. പേര്‍സണല്‍ ആണെങ്കില്‍ കൂടുതല്‍ പുസ്തകം വായിക്കപെടും എന്ന തത്വം ഈ പ്രതികാരദാഹത്തോട് കൂട്ടിവായിക്കാന്‍ അത്ര നിസ്സാരമായൊന്നും സാധിക്കുകയില്ല.

അമ്മയാകുമ്‌ബോള്‍ സംഭവിക്കുന്ന വൈകാരികതയെയാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്. അമ്മയാകണോ എന്നത് പോലും ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. അമ്മമാര്‍ അടുത്തില്ലാത്ത കുട്ടികളെയും സജ്ജമാക്കേണ്ടതുണ്ട്. വിദേശത്ത് ജോലിയുള്ള അമ്മയെക്കുറിച്ചു 'മക്കളെ നോക്കാതെ ഇനീം സമ്ബാദിക്കുന്നതെന്തിന്' എന്ന് ക്ലാസ്‌റൂമില്‍ വെച്ചു ടീച്ചര്‍ ചോദിച്ചതില്‍ സങ്കടപ്പെടുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. ടീച്ചര്‍ ഉണ്ടാക്കിയ ആ മുറിവ് ഒരുപാട് നാള്‍ അമ്മയോടുള്ള വെറുപ്പായി മാറി എന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതേ അവന്‍, ഭാര്യ ജോലി ആവശ്യത്തിനായി കുഞ്ഞുങ്ങളില്‍ നിന്ന് കുറച്ച് വര്‍ഷങ്ങള്‍ മാറിനിന്നത് സഹിക്കാന്‍ വയ്യാതെ, 'അമ്മയുടെ കടമ മറന്നു' എന്ന കാരണം പറഞ്ഞു ഭാര്യയ്ക്ക് ഡിവോഴ്‌സ് നോട്ടിസ് അയച്ചിട്ടുണ്ട്. ജോലി മതിയാക്കി അവള്‍ തിരിച്ചു വന്നു. ഇപ്പോള്‍ അവര്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്ന് അവര്‍ക്ക് ചുറ്റിലുമുള്ള എല്ലാവരും പറയുന്നുണ്ട്. അവള്‍ എന്ത് പറയും എന്ന് നമ്മള്‍ ചോദിക്കാന്‍ പോകരുത്. തകരുന്നത് ഒരു കുടുംബമാകും.ഒരു ചെറിയ വായനകൊണ്ട് ഒതുങ്ങിപ്പോകേണ്ട സിനിമയല്ല ഇത്. ഒരുപാട് തലത്തില്‍ ചര്‍ച്ചയ്ക്ക് വകയുള്ള സിനിമയാണ്. എനിക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറഞ്ഞുകൊണ്ട് കൂടെ നിര്‍ത്തുന്നു.

a writeup on movie shakunthala devi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES