പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയിവേ സ്റ്റേഷനിലിരുന്നു പാട്ട് പാടിയ റാണുവിന്റെ ജീവിതം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു ഒന്നായിരുന്നു. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു റാണുവിനെ തേടി എത്തിയതും. ഇതോടെ റാണുവിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. ഉപേക്ഷിച്ച് പോയ മക്കൾ എല്ലാവരും ഇവരെ തേടി എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ റാണുവിന്റെ ജീവിതം പഴയ അവസ്ഥയിലേക്ക് എത്തി എന്നുള്ള വർത്തകളാണ് പുറത്ത് വരുന്നത്.
റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്‌ബുക്കിൽ പങ്കുവച്ചതോടെയാണ് ഇത് വൈറലായി. ലതാമങ്കേഷ്‌കർ പാടിയ ‘എക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാൽ റണാഗഡ് റെയിൽവേ സ്റ്റേഷനിലിരുന്ന് പാടിയത്. ഇത് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
പ്രമുഖർ തന്നെ റാനുവിന് അഭിനന്ദനവുമായി എത്തി. റാനു സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ പാടി. ഇതിനിടെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. ഉപേക്ഷിച്ചു പോയ മകളും കുടുംബവും തിരിച്ചെത്തി. അതിനൊപ്പം ഹിന്ദിയിലെ സംഗീത റിയാലിറ്റി ഷോകളിൽ അതിഥിയായി എത്തി. മലയാളത്തിലെ ടെലിവിഷൻ ഷോകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായി. ഒപ്പം നിരവധി ഉദ്ഘാടനങ്ങളും, ഗാനമേളകളും ലഭിച്ചു. സോഷ്യൽ മീഡിയ സ്റ്റാറായി റാനു മാറി.
2019 നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു. സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവർ ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചു. ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന റാനുവിന്റെ ഒരു വിഡിയോ യൂട്യൂബിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അന്ന് പണവും അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.