ദേശീയ ഡോക്ടേഴ്‌സ് ദിനമായ ഇന്ന് ഡോക്ടര്‍മാരെ ഓര്‍ത്ത് സംവിധായകന്‍ എം എ നിഷാദ് രംഗത്ത്. ഈ കോവിഡ് കാലത്ത് നിരാവധി ഡോക്ടര്‍മാരാണ് മരിച്ചു വീണത്, അവര്‍ രക്തസാക്ഷികള്‍ തന്നെയാണ് എന്ന് ഫേസ്ബുക്ക് സന്ദേശത്തിലൂടെ തുറന്ന് പറയുകയാണ് എം എ നിഷാദ്
എം എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ
''Only a doctor is blessed with the magical powers to treat a life...to bring health into our lives and to be there with us ...when we have lost all the hopes ''
Happy Doctor's day ♥♥
ഇന്ന് ലോകം ഡോക്ടേര്‍സ് ഡേ ആഘാേഷിക്കുന്നു....ഒരു വ്യക്തിയേ സംബന്ധിച്ചിടത്തോളം,അയാള്‍ ഒരു രോഗി ആണെങ്കിലും അല്ലെങ്കിലും,അയാളുടെ ജീവിതത്തില്‍,ഒരു ഡോക്ടറുടെ സാന്നിധ്യം ഒഴിച്ച് കൂടാനാവാത്തതാണ്... ദൈവത്തിന്റ്റെ കൈ,അങ്ങനെ ഡോക്ടര്‍മാരെ വിശേഷിപ്പിക്കുന്നവരുണ്ട്... എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും,ഒരു ഡോക്ടര്‍,അയാള്‍ ഒരു ശുശ്രൂഷകന്‍ മാത്രമല്ല...അതിനുമൊക്കെ എത്രയോ മുകളിലാണ്... സമൂഹത്തിന് വേണ്ടി സ്വയം സമര്‍പ്പിതമാണ് അവരുടെ ജീവിതം... മറ്റാരേക്കാളും ത്യാഗമനുഭവിക്കുന്നവര്‍... നാട്ടില്‍,ഒരു മഹാവ്യാധി എത്തിയപ്പോള്‍,ആശങ്കാകുലരായ നാം ഓരോരുത്തരും പ്രതീക്ഷയോടെ ആശ്രയിച്ചിരുന്നത് നമ്മുടെ ഡോക്ടര്‍മാരെയാണ്... അവരുടെ നിര്‍ദ്ദേശങ്ങള്‍ നാം ശിരസ്സാവഹിച്ചു.. തന്റ്റെയടുത്ത് വരുന്ന ഏത് രോഗിയും,സുഖം പ്രാപിക്കണം അല്ലെങ്കില്‍ രോഗ ശമനം ഉണ്ടാകണം എന്ന് മാത്രമേ ഏതൊരു ഡോക്ടറും ആഗ്രഹിക്കു.. കൈപിഴ കൊണ്ട് എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍,ആ വ്യക്തിയെ സമൂഹം നോക്കി കാണുന്നത് മറ്റൊരു തരത്തിലായിരിക്കും... അയാള്‍ പിന്നെ കുറ്റവാളിയായി..നമ്മുടെ സമൂഹം ഡോക്ടര്‍മാരോടുളള സമീപനത്തില്‍ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.. അവരും മനുഷ്യരാണ്.. ഈ കോവിഡ് കാലത്തെ അവരുടെ നിസ്വാര്‍ത്ഥ സേവനം നാം ദിനവും കാണുന്നതാണല്ലോ..
കേരളം പോലെയല്ല,നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി..പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍,ഡോക്ടര്‍മാര്‍ നേരിടുന്ന പ്രതിസന്ധി...കോവിഡ് ടെസ്റ്റ് എടുക്കാന്‍ ചെന്ന ഡോക്ടര്‍മാരേയും,ആരോഗ്യപ്രവര്‍ത്തകരേയും കല്ലെറിഞ്ഞോടിച്ച,ജനകൂട്ടത്തെ,മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാം കണ്ടു..കോവിഡ് ബാധിച്ച് എത്രയോ ഡോക്ടര്‍മാര്‍ മരണപ്പെട്ടു..അവര്‍ രക്തസാക്ഷികള്‍ തന്നെയാണ്..ഈ നാടിന് വേണ്ടി അദൃശ്യനായ ഒരു ശത്രുവിനോട് പൊരുതി വീണ് മരിച്ചവരെ രക്തസാക്ഷികള്‍ എന്ന് തന്നെ വിളിക്കണം...കൊറോണ മൂലം മരണപ്പെട്ട ഒരു ഡോക്ടറുടെ മൃതദേഹം സ്വന്തം ദേശത്ത് സംസ്കരിക്കാന്‍ പോലും അനുവദിക്കാത്ത് നന്ദികെട്ട ജനമുളള രാജ്യം കൂടിയാണ് നമ്മുടേത്...
ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന കുട്ടികള്‍ക്ക്,സ്വന്തം കൈയ്യില്‍ നിന്ന് കാശ് മുടക്കി ഓക്സിജന്‍ എത്തിച്ച് കഫീല്‍ ഖാന്‍ എന്ന ഡോക്ടറേ ഓര്‍മ്മിക്കുന്നു... ആദിത്യനാഥന്‍ ഭരിക്കുന്ന യൂ പിയിലെ ഗോരഖ്പൂരില്‍ നടന്ന സംഭവം നമ്മളാരും മറന്നിട്ടില്ല..പിഞ്ച് കുഞ്ഞുങ്ങള്‍ തന്റ്റെ കണ്‍മുന്നില്‍ പിടഞ്ഞ് വീണ് മരിക്കുന്നത് കണ്ടപ്പോള്‍, കഫീല്‍ഖാനെന്ന മനുഷ്യ സ്നേഹിയായ ഡോക്ടര്‍ ചെയ്ത ആ നല്ല പ്രവര്‍ത്തിയെ,രാഷ്ട്രീയ തിമിരം ബാധിച്ച സര്‍ക്കാര്‍ ചെയ്തതും നാം കണ്ടതാണ്.. ഡോക്ടര്‍ കഫീല്‍ഖാന്‍, അവരുടെ കണ്ണില്‍ കുറ്റവാളിയായി... ഈ ഡോക്ടേഴ്സ് ദിനം അദ്ദേഹത്തെ പോലെയുളള സാമുഹിക പ്രതിബദ്ധതയുളള ടോക്ടര്‍മാര്‍ക്കും കൂടിയുളളതാണ്...
കോവിഡ് മഹാവ്യാധിയുടെ ഈ കാലത്ത്.. ലോകത്തിന് ക്യൂബ എന്ന കൊച്ച് രാജ്യം സംഭാവന നല്‍കിയത് അര്‍പ്പണ ബോധമുളള ടോക്ടര്‍മാരേയാണ്... അതെ ഏണെസ്റ്റോ ചെഗുവരെ എന്ന വിപ്ളവകാരിയായ ഡോക്ടറുടെ സ്വന്തം ജനത...
ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റ്റെ ആദ്യ ഡോക്ടര്‍ അവന്റ്റെ അമ്മയാണ്...എനിക്കും അങ്ങനെ തന്നെ..എന്റ്റെ കുടുംബത്തിലും ഡോക്ടര്‍മാരുണ്ട്,എന്റ്റെ ഉമ്മയുടെ സഹോദരീ ഭര്‍ത്താവ് ഡോ നസീറുദ്ദീന്‍,അദ്ദേഹത്തിന്റ്റെ മകന്‍,നവീന്‍ നസീര്‍,... എന്റ്റെ കസിന്‍ മുഹമ്മദ് ഷാഫി,സുഹൃത്തുക്കളായ ഡോ ഫിറോസ് അസീസ്,കൃഷ്ണനുണ്ണി(റിനേല്‍ മെഡിസിറ്റി),കുടുംബ ഡോക്ടറായ ഡോ ആന്‍റ്റണീ തച്ചില്‍,ബന്ധു ഡോ സീനത്ത്...തുടങ്ങി എല്ലാ ഡോക്ടര്‍മാര്‍ക്കും, ഈ ദിനത്തില്‍,എന്റ്റെ സ്നേഹം നിറഞ്ഞ ഹൃദയാഭിവാദ്യങ്ങള്‍.. ഞങ്ങളില്‍ നിന്ന് മരണപ്പെട്ട് പോയ ഉമ്മയുടെ സഹോദരനും പ്രേം നസീറിന്റ്റെ മകളുടെ ഭര്‍ത്താവുമായ ഡോ ഷറഫുദ്ദീനെ പ്രത്യേകം സ്മരിക്കുന്നു...