ചിരു,ഞാന്‍ ഒരുപാട് തവണ ശ്രമിച്ചു.പക്ഷേ,നിന്നോട് പറയാനുള്ള?കാര്യങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താനെനിക്ക് ആകുന്നില്ല.നീയെനിക്ക് ആരായിരുന്നുവെന്നത് നിര്‍വചിക്കാന്‍ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല.എന്റെ സുഹൃത്ത്,എന്റെ കാമുകന്‍,എന്റെ ജീവിതപങ്കാളി,എന്റെ കുഞ്ഞ്,എന്റെ വിശ്വസ്തന്‍,എന്റെ ഭര്‍ത്താവ്,ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്.നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.ഓരോ തവണയും വാതിലിലേക്ക് നോക്കുമ്ബോള്‍'ഞാന്‍ വീട്ടിലെത്തി'എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളില്‍ അഗാധമായ വേദന സൃഷ്ടിക്കുന്നു.
ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു.പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാന്‍ മരിക്കുന്നു.പക്ഷേ,പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു.ഓരോ തവണ ഞാന്‍ തളരുമ്ബോഴും,ഒരു കാവല്‍ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നു.അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാന്‍ കഴിയില്ല,അല്ലേ?.നീ എനിക്കു നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം അതിന് ഞാന്‍ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്.നമ്മുടെ കുഞ്ഞിലൂടെ,നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍.നിന്നെ വീണ്ടും കെട്ടിപ്പിടിക്കാന്‍,വീണ്ടും ചിരിക്കുന്ന നിന്നെ കാണാന്‍,മുറി മുഴുവന്‍ പ്രകാശം പരത്തുന്ന ചിരി കേള്‍ക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.ഞാന്‍ നിനക്കായി കാത്തിരിക്കുന്നു.മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു.എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും.നീ എന്നില്‍ തന്നെയുണ്ട്.ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.ചീരുവിന്റെ ഓർമ്മകളിൽ മേഘ്ന പറഞ്ഞ ഹിർഥായ ഭേദകമായ വാക്കുകളാണ് ഇവ.
തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകർ ഉള്ള താരമായിരുന്നു ചിരഞ്ജീവി സര്‍ജ. കൈനിറയെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങവേയായിരുന്നു നടന്റെ ഹൃദയാഘാതത്തെ തുടർന്നുള്ള വിയോഗവും. അഭിനേതാക്കളുടെ കുടുംബത്തിൽ നിന്ന് വന്ന സർജ 11 വർഷത്തെ കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രം. 1980 ഒക്ടോബർ 17 ന് അമ്മാജിയുടെയും വിജയ് കുമാറിന്റെയും മൂത്ത മകനായാണ് ചീരു ജനിച്ചത്. ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട ഒരു കുടുംബമാണ് ചീരുവിന്റേത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ശക്തി പ്രസാദ് അമ്മാവൻ അർജുൻ സർജ , ഇളയ സഹോദരൻ ധ്രുവ സർജ എന്നിവരെല്ലാം അഭിനേതാക്കൾ. മറ്റൊരു അമ്മാവൻ കിഷോർ സർജ സംവിധായകനായിരുന്നു. ബാംഗ്ലൂർ വിജയ കോളേജിൽ നിന്നുമാണ് ചിരഞ്ജീവി സര്‍ജ ബിരുദം നേടിയതും. അമ്മാവൻ അർജുൻ സർജയ്‌ക്കൊപ്പം നാല് വർഷത്തോളം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് താരം.
നടി മേഘ്ന രാജാണ് താരത്തിന്റെ ഭാര്യ. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ വിവിധ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത്. അഭിനേത്രി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച ‘ആട്ടഗാര’ സിനിമ പുറത്തിറങ്ങിയത്. ഈ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ആരാധകർ ഇരുജോഡികളെയും നെഞ്ചോട് ചേർക്കുകയും ചെയ്തു.
ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. പത്ത് വർഷത്തെ സൗഹൃദത്തിന് ഒടുവിലാൻ മേഘ്നയും ചിരഞ്ജീവി സർജയും വിവാഹിതരാകുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ചീരുവിനെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ഇഷ്‌ടപ്പെടുന്ന മേഘ്ന പിന്നീട ഉള്ള സൗഹൃദത്തിലുടനീളം തനിക്ക് അദ്ദേഹത്തോട് പ്രണയമാണ് എന്ന് തിരിച്ചറിയുകയായിരുന്നു. സുഹൃത്തായ ഇരുവരും വളരെ സമയം എടുത്തായിരുന്നു പ്രണയത്തിലേക്ക് എത്തുന്നത്. തുടർന്നായിരുന്നു വിവാഹവും. ഇരുവരും പരസ്പരം ഇഷ്‌ടപ്പെട്ടതിനെ തുടർന്ന് ഒരുദിവസം രാവിലെ മുതൽ മേഘ്‌നയോടു 'അമ്മ ഇവിടെ എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു. എന്നാൽ അധികം വൈകാതെ മേഘ്‌നയുടെ അമ്മയുടെ അടുത്ത് എത്തി മേഘ്നയെ തനിക്ക് ഇഷ്‌ടമാണ് എന്നും വിവാഹം ചെയ്തു തരണം എന്നും പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് തടസ്സമായിരുന്നത് മതം മാത്രമായിരുന്നു. എന്നാൽ ഇതിന് പ്രതിവിധിയായി ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവും വിവാഹ ചടങ്ങുകൾ നടത്തിയിരുന്നു. മേഘ്‌നയുടെ മാതാപിതാക്കൾ ഓമനപ്പെട്ടിരിട്ടു മേഘ്നയെ വിളിക്കുന്ന കുട്ടിബ എന്ന പേരായിരുന്നു ചീരു മേഘ്നയെ വിളിക്കാറുണ്ടായിരുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം 2017ലായിരുന്നു നടന്നിരുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു മേഘ്‌ന രാജിന്റേത്. 2018 ഏപ്രിൽ 29ന് ആയിരുന്നു കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹവും അതോടൊപ്പം ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ മെയ്-2ന് വിവാഹച്ചടങ്ങുകളും നടന്നിരുന്നത്.മലയാളത്തിൽ നിന്ന് നിരവധി താരങ്ങളാണ് ഇരുവരുടെയും വിവാഹ ചടങ്ങിൽ ഭാഗമായത്. എന്നാൽ ലോക്ക് ഡൌൺ കാലത്തോട് താരം ഏറെ കടപ്പെടുകയും ചെയ്തിരുന്നു. താൻ ഗർഭിണിയാണ് എന്ന് അറിഞ്ഞതിന് പിന്നാലെ ചീരുവിന്റെ സാമിപ്യം എപ്പോഴും വേണം എന്ന് മേഘ്ന അതിയായി കൊതിച്ചിരുന്നു. അങ്ങനെ മൂന്ന് മാസത്തോളം മേഘ്‌നയ്‌ക്കൊപ്പം ഉദരത്തിൽ വളരുന്ന കുഞ്ഞിനെയും ഓമനിച്ച് വീട്ടിൽ തന്നെ കഴിഞ്ഞു വരുന്നതിനിടെ ഒരു ദിവസം അപ്രതീഷ്ക്ഷിതമായി ഞായറാഴ്‌ച രാവിലെ ഉണ്ടായ നെഞ്ച് വേദന. എന്നാൽ ആ വേദന സഹിക്കുന്നത്യ്ത്തിനിടയിലും ചീരു അവസാനമായി നീ വേദനിക്കരുത് എന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു. അവിശ്വസിനീയമായ ഒരു വിടവാങ്ങൽ ആയിരുന്നു മേഘ്‌നയുടെ സ്വന്തം ചീരു. ചിരുവിന്റെ നെഞ്ചില്‍ വീണ കരയുന്ന രംഗം കണ്ട് ആരാധകരും സങ്കടപ്പെട്ടിരുന്നു.അതേ സമയം അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തില്‍ ഒരു പാവക്കുട്ടിയെ ആണ് പ്രിയമതമയ്ക്ക് ചിരഞ്ജീവി സര്‍ജ നല്‍കിയത്. വിയോഗത്തിന് ശേഷവും ഭര്‍ത്താവിനെ കൂടെക്കൂട്ടുന്ന മേഘ്‌നയെ അഭിനന്ദിച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. അത്രയും വലിയ വേദന സഹിച്ചായിരിക്കും താരം ഇങ്ങനെ ചിരിച്ച് നില്‍ക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ചിരു അത്രയും സ്‌നേഹവും കരുതലും നല്‍കിയിട്ടുണ്ടാവുമെന്നായിരുന്നു ചിലര്‍ ചൂണ്ടിക്കാണിച്ചത്. സീമന്ത ചടങ്ങിലും ബേബി ഷവര്‍ പാര്‍ട്ടിയിലുമെല്ലാം മേഘ്‌ന ചിരുവിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. ഞങ്ങള്‍ പരസ്പരം ശക്തരാണെന്ന് പലപ്പോഴും ചീരുവിനോട് ഞാന്‍ പറയാറുണ്ടായിരുന്നു. നിന്നെ ഒരിക്കലും തനിച്ചാക്കില്ലെന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. 'ബേബി... ഞാന്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ചാരത്തില്‍ നിന്നും ചിറകടിച്ച് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന്' പലപ്പോഴും പറഞ്ഞിരുന്നു. ഞങ്ങളുടെ കുഞ്ഞിലൂടെ ഒരു അത്ഭുതമായി അവന്‍ എനിക്കൊപ്പം എന്നും നില്‍ക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. മേഘ്ന ചീരു ദമ്പതികൾക്ക് ഒരു മകൻ ആണ് പിറന്നതും. ചിന്തു എന്നാണ് മേഘ്ന ഇന്ന് അവനെ വിളിക്കുന്നത്. ഇപ്പോൾ മേഘ്‌നയുടെയും കുടുംബത്തിന്റെയും ലോകം ജൂനിയർ ചീരു ആണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ മേഘ്‌ന ഇപ്പോൾ കുഞ്ഞു ചീരുവിന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവച്ച് സജീവയാകാറുണ്ട്.