മലയാള സിനിമ പ്രേക്ഷകർക്ക് അഭിനേതാവ്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് ഹരിശ്രീ യൂസഫ്. ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത് ടെലിവിഷൻ ചാനലുകളിലെ കോമഡി പരിപാടികളിൽ നിന്നുമാണ്. കസിൻസ്, നമസ്‌തേ ബാലി, എടിഎം, രാഗ് ലീല, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഹലോ ദുബായ്ക്കാരൻ, പ്രശ്‌ന പരിഹാര ശാല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ എത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, കാൻസർ ആണ് എന്ന് അറിഞ്ഞപ്പോൾ ആദ്യമൊന്ന് പതറിയിരുന്നു. എന്നാൽ രോഗമാണെന്ന് പറഞ്ഞ് വീട്ടിൽ ചടഞ്ഞ് കൂടി ഇരിക്കാൻ ഞാനില്ല എന്ന്.
കടുത്ത നടുവേദനയിലാണ് രോഗം തുടങ്ങിയത്. ദൂരയാത്രയും ഷോകളും ഒക്കെ കഴിഞ്ഞ് എത്തിയാൽ നല്ല വേദനയുണ്ടാവും. അപ്പോൾ എന്തെങ്കിലും പുരട്ടി വേദന കുറയ്ക്കാൻ ശ്രമിയ്ക്കും. അവസാനം ഡോക്ടറെ കാണിച്ചപ്പോൾ ഡിസ്‌കിന്റെ തകരാറാണ് എന്ന് പറഞ്ഞു. അതിന്റെ ട്രീറ്റ്‌മെന്റുകൾ പലതും എടുത്തു എങ്കിലും വേദനയ്ക്ക് ഒരു മാറ്റവും ഇല്ല. അവസാനം വിശദമായ എം ആർ എ സ്‌കാനിങ് ചെയ്തപ്പോഴാണ് നട്ടെല്ലിന് കയറി ആള് പിടി മുറുക്കിയിട്ടുണ്ട് എന്ന് അറിയുന്നത്.
കാൻസർ ആണ് എന്ന് അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്ന് പോയി. ഭാര്യയായിരുന്നു ആ സമയത്ത് കൂടെ ഉള്ളത്. ആദ്യം വിളിച്ചത് ലാൽ ജോസ് സാറെയാണ്. എന്റെ കരിയറിൽ വലിയൊരു ബ്രേക്ക് തന്നത് അദ്ദേഹമാണ്. അദ്ദേഹം അപ്പോൾ തന്നെ ഡോക്ടറോട് സംസാരിച്ചു. കുഴപ്പം ഒന്നും ഇല്ല, ചികിത്സിച്ച് മാറ്റാം എന്ന് ഡോക്ടറും പറഞ്ഞു. ലാൽ ജോസ് സർ തന്നെ ആശ്വാസ വാക്കുകളാണ് എനിക്ക് പുതിയ ജീവൻ നൽകിയത്. മാനസികമായും സാമ്പത്തികമായും അദ്ദേഹം പിന്തുണച്ചു. അതുപോലെ കുറേ നല്ല സുഹൃത്തുക്കളും.
കാൻസർ ആണ് എന്ന് പറഞ്ഞ് വീട്ടിൽ ചടഞ്ഞ് കൂടി ഇരിക്കാനൊന്നും എനിക്ക് പറ്റില്ല. പണ്ടത്തെ പോലെ ശരീരം കൊണ്ട് ചാടി തുള്ളി നടക്കാനൊന്നും പറ്റില്ല. പക്ഷെ കഴിയുന്നത്ര ശ്രമിയ്ക്കും. കാൻസർ ആണ് എന്ന് സ്ഥിരീകരിച്ചിട്ട് അഞ്ചാറ് മാസമായി. ആറോളം കീമോ കഴിഞ്ഞു. ഇനിയും മൂന്ന് മാസം ട്രീറ്റ്‌മെന്റ് ഉണ്ട് എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്.
എന്റെ അഞ്ചാമത്തെ വയസ്സിൽ പണിയെടുക്കാൻ തുടങ്ങിയതാണ് ഞാൻ. കപ്പലണ്ടി കച്ചവടമായിരുന്നു ആദ്യം. ഉമ്മ വറുത്ത് തരും, ഉത്സവപറമ്പിലും മറ്റും പോയി വിൽക്കും. അതിന് ശേഷം പലതും ചെയ്തു. പതിനാലാമത്തെ വയസ്സിൽ ലോഡിങിന് പോയി തുടങ്ങി. കലാപരമായി മുന്നോട്ട് വന്നതിന് ശേഷം എല്ലാ തൊഴിലും ചെയ്യാൻ പറ്റാതെയായി. എന്തെങ്കിലും ചെയ്താൽ ‘ഇപ്പോൾ പരിപാടി ഒന്നുമില്ലല്ലേ’ എന്ന് ചോദിച്ച് ആരെങ്കിലും വരും. പക്ഷെ എന്ത് ജോലി ചെയ്യാനും തയ്യാറാണ് ഞാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.