Latest News

തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് നായിക; സംവിധായകനുമായി ഒളിച്ചോടി കെട്ടി; നിറമില്ലെന്നും പൊക്കമില്ലെന്നും ഭർത്താവിൻമേൽ പരിഹാസം; നടി ദേവയാനിയുടെ ജീവിതത്തിലൂടെ

Malayalilife
തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് നായിക; സംവിധായകനുമായി ഒളിച്ചോടി കെട്ടി; നിറമില്ലെന്നും പൊക്കമില്ലെന്നും ഭർത്താവിൻമേൽ  പരിഹാസം;  നടി ദേവയാനിയുടെ ജീവിതത്തിലൂടെ

ലയാള സിനിമ പ്രേക്ഷകർക്ക് മോഹൻലാൽ നായക വേഷത്തിലെത്തിയ ബാലേട്ടൻ എന്ന ചിത്രത്തിലൂടെ ഏറെ സുപരിചിതയായ താരമാണ് ദേവയാനി. ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി രാധികയുടെ വേഷമാണ് താരം അവതരിപ്പിച്ചതും. തുടർന്ന് നിരവധി മലയാള സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യവും താരത്തെ തേടി എത്തുകയും ചെയ്തു.  തന്റെ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് മലയാളം ഹിന്ദി തെലുങ്ക് ബംഗാളി തുടങ്ങിയ ഭാഷകളിലെ സാന്നിധ്യം അറിയിച്ച ആളാണ് ദേവയാനി.  സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ തിളങ്ങാൻ ഉള്ള ഭാഗിയവും താരത്തെ തേടി എത്തിയിരുന്നു. പ്രേക്ഷകര്‍ താരത്തെ ഏറെ  പ്രിയങ്കരിയാക്കാൻ കാരണം  കഥാപാത്രങ്ങള്‍ക്കനുസരിച്ചുളള മികവുറ്റ അഭിനയവും കണ്ണുകളിലെ തിളക്കവുമൊക്കെ തന്നെ എന്ന് പറയാവുന്നതാണ്.

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാളചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.ത്രി മാന്‍ ആര്‍മി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, മഹാത്മ, സുന്ദര പുരുഷന്‍, ബാലേട്ടന്‍, നരേന്‍, ഒരുനാള്‍ വരും തുടങ്ങി ഒത്തിരി മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടി എത്തുകയും ചെയ്തു.

1996ലാണ് താരം നായികയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുന്നത്. അഭിനയത്തിന് പുറമേ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും താരം എത്തിയിരുന്നു. മാംഗ്ലൂര്‍ സ്വദേശിയായ ജയദേവ്, നാഗര്‍കോവില്‍ സ്വദേശിനിയായ ലക്ഷ്മി അമ്മാള്‍ എന്നിവരുടെ മകളാണ് ദേവയാനി. സുഷ്മ ജയദേവ് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര് പിന്നീട് സിനിമയില്‍ സജിവമായതോടെ ദേവയാനി എന്നാക്കുകയായിരുന്നു. ദേവയാനിയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രിൽ 9, 2001 ൽ കഴിഞ്ഞു. വിവാഹ ശേഷവും ദേവയാനി അഭിനയ ജീവിതം തുടർന്നിരുന്നു.ഇനിയ, പ്രിയങ്ക എന്നീ രണ്ട് പെണ്മക്കളാണ് താരത്തിന് ഉള്ളത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും അവയെ ഒക്കെ അവഗണിച്ചാണ് തങ്ങള്‍ ഒരുമിച്ചതെന്നും ദേവയാനി ഒരു വേള തുറന്ന് പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് രാജ്കുമാറും ദേവയാനിയും പ്രണയത്തിലായത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലായ രാജ്കുമാറുമായുള്ള വിവാഹത്തില്‍ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.ഒരു കൊച്ചുകുഞ്ഞിനെ എങ്ങനെയാണോ നോക്കുന്നത് അത് പോലെയാണ് അദ്ദേഹം തന്നെ പരിചരിക്കുന്നത് . ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ദാമ്പത്യമാണ് തങ്ങളുടേതെന്നും താരം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Read more topics: # Actress devayani,# realistic life
Actress devayani realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക