മലയാള മിനിസ്‌ക്രീനിൽ നിരവധി പ്രണയ വിവാഹങ്ങളാണ് നടന്നത്. അത്തരത്തിൽ പ്രണയിച്ചു വിവാഹിതരായ താരങ്ങൾ ആരൊക്കെ എന്ന് നോക്കാം.
സ്വാതി നിത്യാനന്ദ്
ഭ്രമണം സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സ്വാതി. സ്വാതി നിത്യാനന്ദ് എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. ഹിറ്റ് സീരിയല്‍ ഭ്രമണം അവസാനിച്ച ശേഷം പിന്നീട് താരം സീരിയലില്‍ അഭിനയിച്ചിരുന്നില്ല.ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യമാറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് താരം വിവാഹം ചെയ്തത്. പ്രതീഷുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. മേയ് 29ന് ആയിരുന്നു ഇവരുടെ വിവാഹം.
അമല ഗിരീശൻ
സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി.നടി അമല ഗിരീശനാണ് പരമ്പരയിൽ കല്യാണി എന്ന കഥാപാത്രത്തെ മനോഹരമാക്കുന്നത്. ചെമ്പരത്തിയിലെ പ്രണയം പോലെ തന്നെ അതി തീവ്രമായ പ്രണയം തന്നെയാണ് അമലയുടെ ജീവിതത്തിലും സംഭവിച്ചത്
മേയ് മാസത്തിലാണ് ആരാധകരെ തേടി വിവാഹ വാർത്തയും എത്തിയത്. തമിഴ്നാട് സ്വദേശിയും ക്യാമറാമാനുമായ പ്രഭുവിനെയാണ് താരം ജീവിത പങ്കാളിയാക്കിയത്. ഏറെ നാളത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹത്തിലെത്തിയത്.
പാർവതി
മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത ഒരു പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക്. സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ പാര്‍വതിയുടെ വിവാഹം ജൂലൈയിൽ ആയിരുന്നു.പാർവതിയെ ജീവിതസഖിയാക്കിയത് കുടുംബവിളക്കിലെ ക്യാമറാമാനായ അരുൺ ആണ് . മൂന്നു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. സീരിയൽ താരം മൃദുല വിജയ്‌യുടെ സഹോദരിയാണ് പാർവതി.
ഷഫ്‌ന
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഷഫ്‌ന. ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരം നായികയായി തിളങ്ങിയിരുന്നു. താരത്തിന്റെ വിവാഹം ഒരു പ്രണയ വിവാഹം കൂടിയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സജിനാണ് ഷഫ്‌നയുടെ യഥാർത്ഥ ജീവിതത്തിലെ നായകൻ. മാധ്യമങ്ങൾ ഇതരമതസ്ഥരായ ഇരുവരുടെയും പ്രണയ വിവാഹവാർത്ത ഏറ്റെടുത്തിരുന്നു,
ജിഷിൻ
നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയയിൽ മുഴുവൻ പറഞ്ഞത്. ഇരുവരുടെയും ഒരു പ്രണയ വിവാഹം ആണ്.
ശ്രീനിഷ് അരവിന്ദ്
മലയാളത്തിന്റെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരദമ്പതികളാണ് അവതാരക പേളിയും നടന്‍ ശ്രീനിഷും. ബിഗ്‌ബോസിലെത്തിയ ഇവര്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പ്രണയം എന്ന സീരിയലിലെ ശരണ്‍ ജി മേനോന്‍ എന്ന കഥാപാത്രമായി ശ്രീനിഷ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഇപ്പോള്‍ സത്യ എന്ന പെണ്‍കുട്ടി സീരിയലില്‍ നായകാണ് ശ്രീനിഷ്. ഇപ്പോൾ ഒരു കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും.
അമ്പിളിദേവി
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് ആദിത്യൻ ജയനും അമ്പിളീദേവിയും. ജയന്റെ സഹോദരന്റെ മകനായ ആദിത്യൻ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകമനസിൽ ഇടം നേടിയ നടനാണ്. നർത്തകിയും കലാതിലകവുമായ അമ്പിളീദേവി ബാലതാരമായി സിനിമയിലെത്തിയ നടിയാണ്. ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സിനിമയിലും സീരിയലിലും താരം അവതരിപ്പിച്ചിട്ടുണ്ട്.സീരിയൽ കഥകളെ വെല്ലുന്ന രീതിയിൽ പ്രേക്ഷകരെയും സഹപ്രവർത്തകരെയും അമ്പരപ്പിച്ചും ഞെട്ടിച്ചുമാണ് നടൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായതെന്ന റിപ്പോർട്ട്.