മീനത്തിൽ താലികെട്ടും ചന്ദാമാമയും കഴിഞ്ഞ് സിനിമ വിട്ട തേജാലി ഘനേക്കറിനെ ഓർമ്മയില്ലേ; മലയാളികൾക്ക് നഷ്‌ടമായ ആ നായികയുടെ ജീവിതത്തിലൂടെ

Malayalilife
topbanner
മീനത്തിൽ  താലികെട്ടും ചന്ദാമാമയും കഴിഞ്ഞ് സിനിമ വിട്ട തേജാലി ഘനേക്കറിനെ ഓർമ്മയില്ലേ;  മലയാളികൾക്ക് നഷ്‌ടമായ ആ  നായികയുടെ ജീവിതത്തിലൂടെ

ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് മീനത്തിൽ  താലികെട്ട്. നിരവധി പ്രേക്ഷക പ്രശംസയായിരുന്നു ചിത്രം നേടിയത്. മികച്ച കഥാതന്തു കൊണ്ടും വേറിട്ട പ്രമേയവുമെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് ചിത്രത്തിൽ നായികയായി എത്തിയത്  തേജാലി ഘനേക്കർ എന്ന നടിയായിരുന്നു. 

 മീനത്തിൽ താലിക്കെട്ട് എന്ന് പറയുന്നത് തേജാലി ഘനേക്കറിന്റെ ആദ്യത്തെ ചിത്രമായിരുന്നു.  സിനിമാ പ്രേമികളുടെ പ്രശംസ ആദ്യ സിനിമകൊണ്ട് തന്നെ പിടിച്ചു പറ്റിയതാരം പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായ ചന്ദമാമ എന്ന ചിത്രത്തിലും  നായികയായി തിളങ്ങിയിരുന്നു . എന്നാൽ പിന്നീട് മലയാള സിനിമകളിൽ നിന്നും താരം  അപ്രതീക്ഷിതമായി.  പിന്നീട് ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും സമൂഹമാധ്യമങ്ങളിൽ ലഭ്യമായിരുന്നില്ല. ആരാധകർക്ക് എന്നാൽ ഇപ്പോൾ ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷം  പ്രിയ താരത്തെ തിരിച്ചുകിട്ടിയിരിക്കുകയാണ്. ഈ നടി മലയാളത്തിൽ സുലേഖ എന്ന പേരിലായിരുന്നു  ശ്രദ്ധിക്കപ്പെട്ടത്. 1999 കാലഘട്ടത്തിൽ തേജാലി സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേള എടുത്ത് മുംബൈയിലേക്ക് മാറിയിരുന്നു. ആ സമയത്ത് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയും ലഭിച്ചിരുന്നു.

തേജാലി സിനിമയിലേക്ക് എത്തപ്പെട്ടത് സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് .  ഇവർക്ക് അതിനാൽ തന്നെ സിനിമയിലെ ജയപരാജയ സാധ്യതകൾ എത്രത്തോളം ആണെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.  പിന്നീട് സിനിമ ഉപേക്ഷിക്കാൻ അതുകൊണ്ടായിരുന്നു തീരുമാനിച്ചതും ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്നും നടി പറയുന്നു. 2004ൽ വിവാഹം കഴിഞ്ഞതോടെ പിന്നീട് സിംഗപ്പൂരിലേക്ക് മാറി. അതേസമയം  ഇപ്പോഴും തന്റെ  മനസ്സിൽ സിനിമ മാത്രമാണ് എന്നാണ് നടി വെളിപ്പെടുത്തുന്നത്. എന്നാൽ തുടർന്ന് അഭിനയിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ വഴി നടിയുടെയും മകന്റെയും ചിത്രമാണ്  പ്രചരിക്കുന്നത്. കളഞ്ഞുപോയ ഒരു താരത്തെ തിരിച്ചുകിട്ടി എന്നാണ് സാമൂഹ്യമാധ്യമങ്ങളുടെ അഭിപ്രായം.

Meenathil thalikettu fame thejali khanekkar life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES