മലയാളികളുടെ സ്വന്തം ഇക്കയാണ് നടന്‍ മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ പേരുപോലുമില്ലാത്ത കഥാപാത്രമായാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ അനുഭവങ്ങള്‍ ഒന്നും തന്നെ പാളിച്ചകളായി മാറിയിരുന്നില്ല. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലൂടെ മുഖ്യ നായകനായ താരം നിരവധി ചിത്രങ്ങളിലുടെ പ്രക്ഷക ഹ്യദയം കീഴടക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ മമ്മൂക്കയുടെ ഇഷ്ട വേഷത്തെ കുറിച്ച് താരത്തിന്റെ കോസ്റ്റിയൂം ഡിസെനറായ സമീറ സനീഷ് തുറന്ന് പറയുകയാണ്.
നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ മിന്നിതിളങ്ങിയ താരമാണ് മമ്മൂട്ടി. എന്നാല്‍ മമ്മൂക്ക ഏത് വസ്ത്രത്തിലും സ്റ്റൈലിഷാണെന്ന് താരത്തിന്റെ കോസ്റ്റിയൂം ഡിസെനറായ സമീറ സനീഷ് പറയുന്നു. സിനിമയില്‍ ആയാലും ഓഫ് സ്‌ക്രീനില്‍ ആയാലും അദ്ദേഹത്തിന് അപാര ഡ്രസിങ് സെന്‍സാണ് ഉളളത്. അദ്ദേഹം സാധാരണ ഒരു മുണ്ടും ഷര്‍ട്ടും ധരിച്ചാല്‍ പോലും അത് സ്‌റ്റൈലായി മാറുകയാണ് ചെയ്യുന്നത്. അദ്ദേഹം ഈ പ്രായത്തിലും യുവത്വം നിലനിര്‍ത്തുന്നതില്‍ ഡ്രസിങ് സെന്‍സിന് വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. ജീവിതത്തിലും സിനിമയിലും മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന സ്‌റ്റൈല്‍ സെന്‍സ് വളരെ മികവുറ്റതാണ്. താരത്തിന്റെ ഓരോ സിനിമയിലെ കഥാപാത്രങ്ങളെ പോലെ സിനിമയ്ക്ക് പുറത്തെ മമ്മൂട്ടിയും ഏവരേയും കൊതിപ്പിക്കാറുണ്ട് എന്നും സമീറ പറയുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു വസ്ത്രങ്ങള്‍ ധരിക്കാനും അത് നന്നായി ക്യാരി ചെയ്യാനും അദ്ദേഹത്തിന് അസാധ്യ മിടുക്കാണ്. മമ്മൂട്ടിയുടെ ഇഷ്ട വേഷം വെള്ള മുണ്ടും കംഫര്‍ട്ടബിളായ ഷര്‍ട്ടുമാണ് എന്നും സമീറ സൂചിപ്പിക്കുന്നു. അവാര്‍ഡ് ചടങ്ങുകളില്‍ കണ്ടബറ്റിയായ സ്‌റ്റൈല്‍ തന്നിലേക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെയാണ്. സ്യുട്ടാണെങ്കിലും ട്രെന്റി നാരോ ഫിറ്റ് ചെക്ക് പാന്റുകളാണെങ്കിലും ആങ്കിള്‍ ലെങ്താണെങ്കിലും സ്‌റ്റൈലിഷ് ബോഡി ഫിറ്റ് ഷര്‍ട്ടുകളാണെങ്കിലും മമ്മൂക്ക വിസ്മയിപ്പിക്കുമെന്ന് സമീറ സനീഷ് വ്യക്തമാക്കുന്നു.അതോടൊപ്പം ഒരുങ്ങി ഇറങ്ങിയാല്‍ മമ്മൂക്ക ന്യു ജനറേഷന്‍ യുവത്വം വരെ നോക്കി നിന്നു പോകുന്ന ഉടലഴകിന്റെ മെഗാ മാസ് സ്‌റ്റൈല്‍മാനായി മാറും എന്നും സമീറ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുടെ കരിയറില്‍ 'യവനിക', 'ന്യൂ ഡല്‍ഹി' എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ താരമൂല്ല്യം ഉയര്‍തത്തിയത്. താരത്തിന് ദേശീയ പുരസ്‌കാരം തേടി എത്തിയ ചിത്രങ്ങളാണ് മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ, വിധേയന്‍, പൊന്തന്‍ മാട, അംബേദ്കര്‍ എന്നിവയാണ്. അതോടൊപ്പം അഹിംസ, അടിയൊഴുക്കുകള്‍ യാത്ര, നിറക്കൂട്ട് , ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍, വിധേയന്‍, പൊന്തന്‍ മാട, കാഴ്ച, പാലേരിമാണിക്യം എന്നീ ചിത്രങ്ങളിലെ മികവുറ്റ അഭിനയത്തിന് സംസ്ഥാനപുരസ്‌കാരത്തിന് അര്‍ഹനായിട്ടുമുണ്ട്.