കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയ കേസുമയി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബന്‍ ദിലീപിനെതിരായ മൊഴിയില്‍ ഉറച്ച് നിന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മഞ്ജുവാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ നിന്നും പിന്‍മാറണം എന്ന ആവശ്യമുയര്‍ത്തി ദീലീപ് തന്നെ സമീപിച്ചിരുന്നു എന്നായിരുന്നു നേരത്തെ കുഞ്ചാക്കോ ബോബന്‍ നല്‍കിയ മൊഴി. എ്ന്നാല്‍ വീണ്ടും കുഞ്ചാക്കോ ബോബന്‍ ഈ മൊഴി ആവര്‍ത്തിക്കുകയും ചെയ്തു. ഇന്നലെ ഉച്ചതിരിഞ്ഞ് കുഞ്ചാക്കോ ബോബന്റെ വിസ്താരം നടന്നിരുന്നത് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെയായിരുന്നു. അതേസമയം മുന്‍പ് രണ്ട് തവണ മൊഴി നല്‍കുന്നതിനായി നടന്‍ നേരിട്ട് കോടതിയില്‍ ഹാജരാകാത്ത് സാഹചര്യത്തില്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ വാറന്റ് മടക്കി നല്‍കുകയും ചെയ്തിരുന്നു.
പൊലീസിന് മുന്‍പാകെ കുഞ്ചാക്കോ ബോബന്‍ നേരത്തെ നല്‍കിയ മൊഴി ഇങ്ങനെ
ആ സിനിമ കമ്മിറ്റ് ചെയ്തതിന് ശേഷം ഒരു ദിവസം രാത്രി ദിലീപ് വൈകി വിളിച്ചിരുന്നു. അന്ന് ഈ സിനിമയെപ്പറ്റിയുളള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആ സിനിമയില്‍ താന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ സംസാരിച്ചു.
പക്ഷേ നേരിട്ട് അക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിനുളള മറുപടിയായി ദിലീപിനോട് താന്‍ ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ്, മഞ്ജുവാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ലാ എന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അഭിനയിക്കരുത് എന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്സ് അല്ലെങ്കിലും സൗഹൃദത്തിന്റെ പുറത്ത് മാറാം. പക്ഷേ നിങ്ങള്‍ ആവശ്യപ്പെടണമെന്ന് പറഞ്ഞു. എന്നാല്‍ ദിലീപ് ആവശ്യപ്പെടാന്‍ തയ്യാറായില്ല, പിന്നെയും ഒരു മണിക്കൂറോളം ദിലീപ് തന്നോട് സംസാരിച്ചിരുന്നു. പുളളിയുടെ സംസാരത്തില്‍ നിന്നും താന്‍ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീര്‍ച്ചയാണ്. കസിന്‍സ് എന്ന സിനിമയില്‍ നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായും താരം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നടി ബിന്ദു പണിക്കരെ ആദ്യം വിസ്തരിച്ചിരുന്നു എങ്കിലും നടി മൊഴി മാറ്റുകയും ചെയ്തു. ഇതേതുര്‍ന്ന് പ്രോസിക്യൂഷന്‍ ബിന്ദു പണിക്കരെ ക്രോസ് വിസ്താരം നടത്തുകയും ചെയ്തിരുന്നു. കേസില്‍ നടനും അമ്മ ഭാരവാഹിയുമായ ഇടവേള ബാബുവും മൊഴി മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട്് ഇന്ന് നടി രമ്യാ നമ്ബീശന്റെ സഹോദരന്‍ രാഹുല്‍ നമ്ബീശന്‍, ഡ്രൈവര്‍ സതീശ് എന്നിവരെയാണ് വിസ്തരിക്കുന്നത്. നടി രമ്യ നമ്പീശനെ നാളെയും നടനും സംവിധായകനുമായ ലാലിനെ ഈ മാസം 13നും ആണ് പ്രതിഭാഗം വിസ്തരിക്കുക. നേരത്തെ തന്നെ ഇരുവരുടെയും പ്രോസിക്യൂഷന്‍ കഴിയുകയും ചെയ്തിരുന്നു. ഇതുവരെ 36 സാക്ഷികളെയാണ് 2020 ജനുവരി 30ന് ആരംഭിച്ച് വിചാരണയില്‍ വിസ്തരിച്ചത്.