വിദ്യാർത്ഥിയായിരിക്കെ പഠനത്തിൽ അതിസമർദ്ധൻ; കോളേജ് കാലത്തെ അനുഭവിച്ച മാനസിക സംഘർഷം; തലകുമ്പിട്ടിരിക്കുന്ന മോഹൻലാലിന്റെ കണ്ട് ഞെട്ടിയ കാഴ്‌ച; മമ്മൂക്കയുമായുള്ള പിണക്കം; മക്കളുടെ പേരിന് പിന്നിലെ രഹസ്യം; കരൾ രോഗബാധ നഷ്‌ടപ്പെടുത്തിയ ആഗ്രഹം; സലിം അഹമ്മദ് ഘോഷിൽ നിന്ന് കൊച്ചിൻ ഹനീഫയിലേക്കുള്ള യാത്ര

Malayalilife
 വിദ്യാർത്ഥിയായിരിക്കെ പഠനത്തിൽ അതിസമർദ്ധൻ;  കോളേജ് കാലത്തെ അനുഭവിച്ച മാനസിക സംഘർഷം;  തലകുമ്പിട്ടിരിക്കുന്ന മോഹൻലാലിന്റെ കണ്ട് ഞെട്ടിയ കാഴ്‌ച;  മമ്മൂക്കയുമായുള്ള പിണക്കം; മക്കളുടെ പേരിന് പിന്നിലെ രഹസ്യം; കരൾ രോഗബാധ നഷ്‌ടപ്പെടുത്തിയ ആഗ്രഹം;  സലിം അഹമ്മദ് ഘോഷിൽ  നിന്ന് കൊച്ചിൻ ഹനീഫയിലേക്കുള്ള യാത്ര

രു പുഞ്ചിരിയോടെ എന്നും ആളുകളെ സമീപിച്ച നടനാണ് കൊച്ചിൻ ഹനീഫ. വെളുത്തേടത്ത് തറവാട്ടിലെ മുഹമ്മദിന്റെയും ഹാജിറയുടേയും എട്ടുമക്കളില്‍ രണ്ടാമനായി 1951 ഏപ്രിൽ 22-ന് എറണാകുളത്താണ്  സലിം അഹമ്മദ് ഘോഷ് എന്ന യുവാവിന്റ ജനനം. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ തന്നെ പഠനത്തിൽ അതിസമ്മർദ്ധനായിരുന്നു  അഹമ്മദ് ഘോഷ് എന്ന ആ കൊച്ചു പയ്യൻ. പടനാജീവിതത്തിൽ തന്നെ നല്ലൊരു കലാകാരന്‍/നല്ലൊരു സഹൃദയന്‍ എന്ന ലേബലില്‍ കൂടി അറിയപ്പെടാന്‍ ആ യുവാവ് അതിയായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം തമിഴ് നടന്മാരോട് ഉള്ള ആരാധനയും ഏറെയായിരുന്നു. കൊച്ചിയില്‍  ശിവാജി ഗണേശന്റെ രസികന്‍ മണ്‍ട്രം ആദ്യമായി ആരംഭിച്ചപ്പോഴും സലിം അഹമ്മദ് ഘോഷ്  ഏറെ ആവേശത്തോടെയാണ് അതിന്റെ നേതൃനിരയില്‍ പ്രധാനിയായി  നിന്നിരുന്നതും.

ഏഴാം  ക്ലാസിൽ പഠിക്കുന്ന വേളയിൽ തന്നെ  സ്‌കൂളിലെ മികച്ച നടനായിരുന്നു സലിം എന്ന കൊച്ചിൻ ഹനീഫ.  മികച്ച നടനായി തന്നെ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷം മുതല്‍ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് വരെയും പെരെടുത്തു. അന്നത്തെ  കൊച്ചി സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയും സലിം അഹമ്മദ് ആഘോഷ് തിരഞ്ഞെടുത്തു . കോളേജില്‍  BSC ബോട്ടണി  മെയിന്‍ സബ്ജെക്ട് ആയെടുത്തുകൊണ്ട്  ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു ആ  മനസ്സില്‍ സൂക്ഷിച്ചിരുന്നത്. ഏതാണ്ട് 80ല്‍ അധികം കോളേജുകള്‍ പങ്കെടുക്കുന്ന യൂണിവേഴ്‌സിറ്റി കലോത്സവവേദിയില്‍ മത്സരിക്കണം, കലോത്സവത്തില്‍ മോണോആക്ടില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം വാങ്ങിക്കണം. അത് മാത്രമായിരുന്നു ലക്ഷ്യം.  തന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി  രാവുകള്‍/പകലുകള്‍ നീണ്ട പരിശീലനം. മുന്നൊരുക്കങ്ങളെല്ലാം  ഒടുവില്‍  പൂര്‍ത്തിയായപ്പോള്‍ വിധിയുടെ മറ്റൊരു  വിളയാട്ടമാണ് ഉണ്ടായതും.

ഒരു ദിവസം രാവിലെ  സാധാരണ പോലെ എഴുന്നേറ്റപ്പോള്‍ കലശലായ പനി ഉണ്ടായി. എന്നാൽ അതിനെ വകവയ്ക്കാതെ വിട്ടുകളഞ്ഞതിന് കടുത്ത ശിക്ഷ തന്നെ കിട്ടി. കലോത്സവത്തിന്റെ ഭാഗമായി കോളേജില്‍ കൂട്ടുകാര്‍ക്കൊപ്പം നാടകപരിശീലനം നടത്താന്‍ ഒരുങ്ങുമ്പോഴാണ്, വലതുകയ്യില്‍ ഏതാണ്ട് വാച്ച് കെട്ടുന്ന ഭാഗത്തായി വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാകുന്നത്. അസഹനീയമായ ചൊറിച്ചില്‍ അനുഭവപെട്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു ചെറിയ കുരു ശ്രദ്ധയിൽ പെടുന്നതും. എങ്കിലും  അത് വച്ച് കൊണ്ട് തന്നെ മേക്കപ്പ് ചെയ്യാന്‍ ആരംഭിച്ചു. മേക്കപ്പ് ചെയ്യാനൊരുങ്ങുമ്പോഴാണ് മുഖത്ത് അങ്ങിങ്ങായി രണ്ട് മൂന്ന് കലകളും കുരുക്കളും കാണുന്നത്. പരിശീലനം പൂർത്തിയായതും  സംശയം തോന്നി പ്രശസ്തമായ രാമാനന്ദസ്വാമിയുടെ സിദ്ധാശ്രമത്തിലേക്ക് അവിടെ നിന്നും വച്ച് പിടിച്ചു. അവിടെ സുഹൃത്ത് രാജുവിന്റെ അച്ഛന്‍ വൈദ്യരായിട്ട് ജോലി ചെയ്യുന്നുണ്ട്. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞതും അദ്ദേഹം മുഖത്ത് നോക്കി തന്നെ സംഗതി പറഞ്ഞു

‘ഒന്നും നോക്കാനില്ല .കുട്ടി,വേഗം വീട്ടില്‍ പോയി വിശ്രമിച്ചോളൂ. ചിക്കന്‍ പോക്‌സാണ്’ഞെട്ടിപ്പോയി. ശരിക്കും തലകറങ്ങുന്ന അവസ്ഥയാണ് അന്ന് ആ യുവാവിന് ഉണ്ടായത്. എന്നാൽ ആ ഞെട്ടൽ ഉണ്ടായത് രോഗവിവരം കേട്ടല്ല. കൃത്യം പതിനെട്ടാം ദിവസം  യൂണിവേഴ്‌സിറ്റിയില്‍ മോണോ ആക്ട് മത്സരം നടക്കുന്നുണ്ട്,  ഇത്രയും കാലം അതിന് വേണ്ടിയാണ് കഠിനപരിശീലനം നടത്തിയത്. അത് വെറുതെയാകുമല്ലോ എന്നോര്‍ത്തായിരുന്നു ആശങ്ക ഉണ്ടായതും.  പിറ്റേ ദിവസം ദയനീയമായി തന്നെ ചികിത്സിക്കാന്‍ വന്ന വനിതാ ഹോമിയോ ഡോക്ടറോട്  ചോദിച്ചു. ‘ഡോകടറേ..എനിക്ക് 18ആം ദിവസമാകുമ്പോഴേക്കും കുളിക്കാന്‍ പറ്റ്വോ’?പറ്റുമെന്ന് ഡോകടര്‍ ഉറപ്പ് നല്‍കിയപ്പോഴാണ് താല്‍ക്കാലികമായി സമാധാനം വന്നത്.

വീട്ടില്‍ ആരുമില്ലാതെ ദിവസങ്ങള്‍ ഓരോന്നായി തള്ളിനീക്കിക്കൊണ്ടിരുന്നു. 18ആം ദിവസത്തിനായിട്ടുള്ള കാത്തിരിപ്പായിരുന്നു പിന്നെ ആ യുവാവിന് ഉണ്ടായിരുന്നത്.അങ്ങനെ പതിനെട്ടാം ദിനാമെത്തിയപ്പോൾ ഏറെ ആവേശത്തോടെ പോയി കുളിച്ചു.  പിതാവ് മുഹമ്മദ്  ചിക്കന്‍ പോക്സ് വന്നാല്‍ കുളിച്ചുകഴിഞ്ഞാലാണ് ഏറ്റവും സൂക്ഷിക്കേണ്ടത്, കുറഞ്ഞത് ഒരാഴ്ചയെങ്കിലും വിശ്രമിക്കണം. രാവിലെ കുളിച്ചയുടന്‍ നാലഞ്ച് ദിവസത്തേക്ക് പുറത്തേക്കിറങ്ങരുത്/വെയില്‍ കൊള്ളരുത് എന്നെല്ലാം ചട്ടം കെട്ടിയാണ് ജോലിക്ക് പോയത്. എന്നാൽ പിതാവ് പുറത്തേക്ക് പോയെന്ന് ഉറപ്പ് വരുത്തിയത്തിന് പിന്നാലെ തന്നെ  ആരും കാണാതെ വേഗം വീടിന് പുറത്തേക്കിറങ്ങി. പിന്നെ എറണാകുളം TDM ഹാളില്‍ ശരവേഗത്തിൽ  പറന്നെത്തി. അവിടെ എത്തിയപ്പോള്‍ കാണുന്ന കാഴ്ച്ച  16ആം നമ്പറുകാരനെ ഉറക്കെ വിളിക്കുന്നു. ആ വിളി കേട്ടതും  സ്റ്റേജില്‍ ചാടിക്കയറി. പ്രകടനം കഴിഞ്ഞയുടന്‍ അതിവേഗത്തിൽ  വീട്ടിലേക്ക് മടക്കം. ശേഷം ഒന്നുമറിയാത്ത പോലെ കട്ടിലില്‍ കയറിക്കിടന്നു.  ആ കിടപ്പിനിടയിലും കാഴ്ചവച്ച പ്രകടനത്തിന്റെ ഫലം  എന്താണെന്നോ അറിയാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാത്ത അവസ്ഥ .  വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആയിരുന്നു റിസല്‍ട്ട് എന്തായി എന്നറിയാഞ്ഞിട്ട്. പിറ്റേന്ന് രാവിലെ പത്രമെടുത്ത് വായിച്ചപ്പോഴാണ് ശരിക്കും  ആ യുവാവ് ഞെട്ടിയത്. ചിരിച്ചു നില്‍ക്കുന്ന സ്വന്തം ഫോട്ടോ.. അതും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് തന്നെ.

‘അഴിമുഖം’ എന്ന മലയാളസിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മത്സരത്തിന്റെ സമ്മാനദാനത്തിന്റെയന്ന് എറണാകുളത്ത് തമ്പടിച്ചിട്ടുണ്ട്. സിനിമയുടെ സംവിധായകന്‍ പി വിജയന്‍, കലാപ്രതിഭകളെ അന്വേഷിച്ച് കലോത്സവ വേദി വഴി വന്നപ്പോഴാണ്  മോണോആക്ട് വേദിയിലെ കാതടപ്പിക്കുന്ന ആരവം ശ്രദ്ധിക്കുന്നത്. സംവിധായകനും വല്ലാതങ്ങ് സ്റ്റേജില്‍ നിറസ്സാന്നിദ്ധ്യമായി തിളങ്ങി നിന്ന യുവാവിനെ  ബോധിച്ചു.
 എറണാകുളത്തെ പ്രശസ്തമായ ഭാരത് ടൂറിസ്റ്റ് ഹോമിലേക്ക് പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ വിജയന്‍, നേരില്‍ വന്ന് കാണാന്‍ അയാളോട് ആവശ്യപ്പെട്ടു.  അദ്ദേഹത്തെ അത്ര കണ്ട് ആ ചെറുപ്പക്കാരന്റെ പ്രകടനം രസിപ്പിച്ചിരുന്നു.  ആ ഇഷ്ടത്തിന് നേരിട്ട് പരിചയപ്പെട്ടപ്പോഴും കുറവൊന്നും വന്നില്ല.  ആ ചെറുപ്പക്കാരന് വേണ്ടി സിനിമയില്‍ അത് കൊണ്ട് തന്നെ തിരക്കഥയില്‍ എഴുതിവച്ചിട്ടില്ലാത്ത പുതിയൊരു കഥാപാത്രം  എഴുതി നല്‍കാന്‍ അദ്ദേഹം തിരക്കഥാകൃത്തിനോട് നിര്‍ദ്ദേശിച്ചു.  മലയാളത്തില്‍ നേരത്തെ തന്നെ മികവ് തെളിയിച്ച സംവിധായകന്‍ ജേസിയുടേതായിരുന്നു സംവിധായകന്‍ എന്ന നിലയില്‍ ആ സിനിമയുടെ തിരക്കഥ.  അയാള്‍ക്ക് വേണ്ടി സിനിമയില്‍ അങ്ങനെ ഒരു മച്ചുവ തൊഴിലാളിയുടെ വേഷം ഉണ്ടാക്കി. മട്ടാഞ്ചേരിയില്‍ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്.  അയാളുടെ ആദ്യത്തെ ഷോട്ട് നടന്‍ കെ.പി.ഉമ്മറിനൊപ്പമായിരുന്നു.

റീടേക്കുകള്‍ ഒന്നും തന്നെ ആദ്യ ഷോട്ടിന് വേണ്ടി വന്നില്ല.  അനായാസമായി തന്നെ ഇരുത്തം വന്ന നടനെ പോലെ അഭിനയിച്ചു.  ബാലാരിഷ്ടതകള്‍ ഒന്നുമില്ലാതെ തന്നെ പഠിപ്പിച്ച ഡയലോഗ് പറഞ്ഞു ഫലിപ്പിച്ചു.  1972ലാണ് മധുവും ജയഭാരതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അഴിമുഖം എന്ന അയാളുടെ ആദ്യസിനിമ പുറത്തിറങ്ങിയത്.  അവിടെ നിന്ന് ആയിരുന്നു സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫയുടെ സിനിമാജീവിതം ആരംഭിക്കുന്നു.

എന്നാൽ വീട്ടുകാര്‍ക്ക് സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം നേടിയ ഹനീഫയെ സര്‍ക്കാര്‍ ജോലിക്കാരനാക്കാനായിരുന്നു  താല്പര്യം. എന്നാല്‍ കലാഭവനിലേക്കും പിന്നെ മദ്രാസിലേക്കും അവിടെ നിന്ന് തെന്നിന്ത്യന്‍ സിനിമയുടെ വിശാലമായ വാതായനങ്ങളിലേക്കുമായിരുന്നു സിനിമാ സ്നേഹിയായ ആ ചെറുപ്പക്കാരന്‍  ചെന്നെത്തിയത്. 300ലേറെ സിനിമകള്‍. ഒരുപിടി നല്ല  മികച്ച കഥാപാത്രങ്ങള്‍. പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ,പൊട്ടിച്ചിരിപ്പിച്ച, ഈറനണിയിച്ച, വിസ്മയിപ്പിച്ച, നിരവധിയായ വേഷപ്പകര്‍ച്ചകള്‍, വില്ലന്‍ ടച്ചുള്ള കഥാപാത്രങ്ങള്‍, മലയാളത്തില്‍ തുടര്‍ച്ചയായി അഭിനയിച്ച് വന്നിരുന്ന കാലത്താണ് കിരീടത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രം കൊച്ചിന്‍ ഹനീഫയെ തേടി എത്തിയിരുന്നത്.ഈ ഒരൊറ്റ കഥാപാത്രം താരത്തെ  പ്രശസ്തിയിലേക്ക് നയിച്ചു.  

കൊച്ചിൻ ഹനീഫയെ ഒരു നടന്‍ എന്ന രീതിയില്‍ കൂടുതല്‍ വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലേക്ക്  നയിക്കുന്നതും ഹൈദ്രോസ് എന്ന കഥാപാത്രമായിരുന്നു.  അദ്ദേഹത്തെ തേടി കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങള്‍ വന്നു. അതില്‍ ഹാസ്യവേഷങ്ങളും വില്ലന്‍വേഷങ്ങളും കൊണ്ട് നിറഞ്ഞു.  ഹൈദ്രോസിലൂടെയായിരുന്നു തമിഴിലുള്‍പ്പടെ അഭിനയസാധ്യതയുള്ള വേഷങ്ങള്‍ ലഭിക്കാന്‍ നിമിത്തമായത്.
 മലയാളസിനിമയിലെ അപൂര്‍വം അഭിനേതാക്കളില്‍ തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍താരങ്ങളുമായും ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ഒരാള്‍ എന്ന പ്രത്യേകത കൂടി കൊച്ചിന്‍ ഹനീഫക്കുണ്ട്. എല്ലാ ഇന്‍ഡസ്ട്രിയിലും സൂപ്പര്‍ താരങ്ങള്‍ എന്ന പേരില്‍  അഭിരമിച്ചിരുന്ന തെന്നിന്ത്യയിലെ എല്ലാ നടന്മാരെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും ഉത്തമബോധ്യമുള്ള വ്യക്തിത്വത്തിന് ഉടമ കൂടിയാണ് കൊച്ചിന്‍ ഹനീഫ.

ഒരിക്കല്‍ അദ്ദേഹം മോഹന്‍ലാലുമായി ബന്ധപ്പെട്ട ഹൃദയഹാരിയായ ഒരു സംഭവം ഏവർക്കും മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കിരീടം സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. സിനിമയിലെ പ്രതിനായകന്‍ കീരിക്കാടന്‍ ജോസുമായുള്ള സംഘട്ടനമാണ് ചിത്രീകരിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ മോഹന്‍ലാലിനോട് കുശലാന്വേഷണം നടത്താന്‍ കൊച്ചിന്‍ ഹനീഫ റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, മോഹന്‍ലാല്‍ തല കുമ്പിട്ട് മിണ്ടാതിരിക്കുന്നതാണ്. കാര്യം മനസ്സിലാകാതെ കൊച്ചിന്‍ ഹനീഫ തെല്ല് നേരം അത്ഭുതപ്പെട്ടു. എന്താണ് സംഭവം എന്ന് നോക്കിയപ്പോള്‍ അവിടെ കണ്ട ദൃശ്യം അദ്ദേഹത്തിന്റെ ഉള്ളുലക്കുന്നതായിരുന്നു.

മോഹന്‍ലാല്‍ തല കുമ്പിട്ട് വേദന അമര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. ഹനീഫ ചെന്ന് നോക്കിയപ്പോള്‍ മോഹന്‍ലാലിന്റെ കാലില്‍ ഒരു വലിയ വ്രണം. അത് പൊട്ടി അതിന്റെ ഉള്ളിലെ സ്രവം മുഴുവന്‍ പുറത്തേക്ക് വമിക്കുന്നു. സംഘട്ടനത്തിനിടെ എപ്പോഴോ വ്രണം പൊട്ടിയതാകണം. എന്നാല്‍ സിനിമയുടെ റിലീസ് പെട്ടെന്നാകണം എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുള്ളത് കൊണ്ട് തന്നെ താന്‍ മൂലം ഷൂട്ടിങ്ങിന് തടസ്സം നേരിടേണ്ട എന്ന് കരുതി. ആരോടും ഒരക്ഷരം മിണ്ടാതെ സെറ്റില്‍ നിന്ന് നേരെ റൂമിലേക്ക് വരികയായിരുന്നുവെത്രേ മോഹന്‍ലാല്‍. മഹാനടന്റെ സിനിമയോടുള്ള ആത്മസമര്‍പ്പണം കണ്ട് വാക്കുകള്‍ കിട്ടാതെ താന്‍ സ്തബ്ധനായി നിന്ന കാര്യം അദ്ദേഹം ഒരു അഭിമുഖത്തില്‍ പിന്നീടൊരിക്കല്‍ സൂചിപ്പിട്ടുണ്ട്.
 ഒരു താരം എന്നതില്‍ കവിഞ്ഞ ആത്മബന്ധം നടൻ  മമ്മൂട്ടിയുമായി കൊച്ചിന്‍ ഹനീഫക്ക് ഉണ്ടായിരുന്നു. ഹനീഫക്ക് എപ്പോഴും താന്‍ എഴുതിയ/സംവിധാനം ചെയ്ത സിനിമകളില്‍ കൂടുതല്‍ സഹകരിച്ച നടന്‍ മമ്മൂട്ടിയായത് കൊണ്ട് തന്നെ മമ്മൂട്ടിയോട് ഒരിഷ്ടക്കൂടുതല്‍  ഉണ്ടായിരുന്നു. കുടുംബപ്രേക്ഷകര്‍ക്ക് സ്വീകാര്യമാകും വിധം വൈകാരികബന്ധങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി രചിച്ച തിരക്കഥകള്‍ ആയിരുന്നു ഹനീഫയുടേത്.  ആ പതിവ് അദ്ദേഹം മമ്മൂട്ടിക്കായി സിനിമകള്‍ ഒരുക്കിയപ്പോഴും തെറ്റിച്ചില്ല.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്  ഏറെ വഴിത്തിരിവ് സമ്മാനിച്ച  വാത്സല്യം എന്ന സിനിമ സംവിധാനം ചെയ്തതില്‍ മാത്രം ഒതുങ്ങുന്നത്തിലും അപ്പുറമായിരുന്നു ആ  ബന്ധം.കൊച്ചിൻ ഹനീഫയുടെ  തൂലികയില്‍ നിന്നാണ് ഒരു നടന്‍ എന്ന നിലക്ക് മമ്മൂട്ടിയുടെ കരിയറിന് മാറ്റ് കൂട്ടിയ നിരവധി ചിത്രങ്ങള്‍ പിറന്ന് വീണത്.

കൊച്ചിന്‍ ഹനീഫക്കും മമ്മൂട്ടിയോട് എന്നാല്‍ തന്റെ അവസാനകാലത്ത് മുരളിക്കും തിലകനും മമ്മൂട്ടിയോട് സംഭവിച്ചത് പോലൊരു നീരസം ഉടലെടുത്തിരുന്നു. വെറും ഇഷ്ടത്തിന്റെ പുറത്ത് സംഭവിച്ച അലോഹ്യമായിരുന്നു അത്.  അവര്‍ തമ്മിലുള്ള സൗഹൃദത്തില്‍ എങ്കിലും അവസാനകാലത്ത് കാര്യമായ അകല്‍ച്ച ഉണ്ടായി.ഹനീഫ  മമ്മൂട്ടി ഒന്ന് യെസ് പറഞ്ഞാല്‍ കിട്ടുന്ന പല സിനിമകളും തനിക്ക് നഷ്ടമാകുന്നു/മമ്മൂട്ടി തനിക്ക് വേണ്ടി സംസാരിക്കുന്നില്ല/തന്നെ സിനിമകളില്‍ നിന്ന് മാറ്റാനാണ് മമ്മൂട്ടി ശ്രമിക്കുന്നത് എന്നെല്ലാമായിരുന്നു   പരാതികള്‍.

വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മൂട്ടിയുമായുള്ള ബന്ധത്തില്‍ സംഭവിച്ച വിള്ളലുകളായിരുന്നു സിനിമകള്‍ നഷ്ടമാകുന്നു എന്നതിനേക്കാള്‍ അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ മനോവിഷമമുണ്ടാക്കിയത്. എന്നാല്‍  അദ്ദേഹത്തെ സമാധാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ഫാസിലയടക്കമുള്ളവര്‍  ശ്രമിച്ചത്.  2010ന്റെ തുടക്കത്തില്‍  കരളിന്റെ അസുഖം മൂര്‍ച്ഛിച്ച് അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച  സമയം ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ മമ്മൂട്ടിയായിരുന്നു. തുടർന്ന്  ഒരൊറ്റ കൂടിക്കാഴ്ചയില്‍ തന്നെ ഒരുപാട് കാലമൊന്നും നീണ്ടുനില്‍ക്കാത്ത അവരുടെ ശീതസമരം  ഇല്ലാതായി മാറി.
 ഹനീഫയ്ക്ക്  തമിഴില്‍ നടനെന്ന നിലയില്‍ കമലഹാസന്‍ നായകനായ മഹാനദി എന്ന സിനിമയിലെ വില്ലന്‍ വേഷം ഏറെ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ഒന്നാണ്.  ദക്ഷിണേന്ത്യയിലെമ്പാടും ഒരു നടന്‍ എന്ന നിലക്ക് മികവ് തെളിയിക്കാന്‍ ഈ സിനിമയിലെ വില്ലന്‍ വേഷം വഴി അദ്ദേഹത്തിന് അവസരം ലഭിച്ചു.

അടുത്ത സൗഹൃദം ആയിരുന്നു രജനികാന്തുമായും ഹനീഫ  പുലര്‍ത്തിയിരുന്നു . രജനിയുടെ ശിവാജി, യന്തിരന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിക്കാനും അവസരം കിട്ടുകയും ചെയ്തിട്ടുണ്ട്.  
വില്ലന്‍ വേഷങ്ങള്‍ കയ്യാളിയ നടനായിരുന്നു സിനിമയില്‍ ആദ്യ കാലങ്ങളിലെല്ലാം കൊച്ചിന്‍ ഹനീഫ. നെഗറ്റീവ് ടച്ചുള്ള വേഷങ്ങള്‍ ആയിരുന്നു കൂടുതലും തേടി എത്തിയത്.  എന്നാല്‍ തിരക്കഥ എഴുതിയ സിനിമകളെല്ലാം തന്നെയും സ്‌ക്രീനില്‍ ക്രൂരതയുടെ ആള്‍രൂപമായ നടന്‍,  കുടുബബന്ധങ്ങളുടെ കെട്ടുറപ്പ് വ്യക്തമാക്കുന്നവയായിരുന്നു എന്നതാണ് ഏറ്റവും  കൗതുകകരം.

ഹനീഫയുടെ  സംവിധാനത്തില്‍  1985ല്‍ മമ്മൂട്ടി, ശങ്കര്‍, ജഗതി, രോഹിണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു സന്ദേശം കൂടി എന്ന സിനിമയാണ് പുറത്ത് വന്ന ആദ്യ സിനിമ. കരുണാനിധിയുമായി കൊച്ചിന്‍ ഹനീഫയും മറ്റൊരു മലയാള നടനും സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ബന്ധമായിരുന്നു  തമ്മില്‍. കരുണാനിധി കൊച്ചിന്‍ ഹനീഫയെ വിളിക്കുന്നത് മമ്മൂട്ടി, നെടുമുടി വേണു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് എന്ന സിനിമ കണ്ടിഷ്ടപ്പെട്ടാണ് .

അദ്ദേഹത്തിന്റെ  മുതൽ ഹാസ്യ കഥാപാത്രങ്ങളും വില്ലന്‍ വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടനവൈഭവമായിരുന്നു  . എങ്കിലും  അദ്ദേഹം ഹാസ്യ-സ്വഭാവവേഷങ്ങളിലേക്ക്  2000ത്തിന് ശേഷം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.  അനായാസതയോടെ എല്ലാ തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള വേര്‍സറ്റൈല്‍ ആക്ടര്‍ തന്നെയായിരുന്നു അദ്ദേഹം.
കൊച്ചിന്‍ ഹനീഫയുടെ വിവാഹം 1994ല്‍ ആയിരുന്നു നടന്നത്  .  അദ്ദേഹത്തിന്റെ ജീവിതസഖിയായി എത്തിയത് തലശ്ശേരിയിലെ പ്രശസ്തമായ മാളിയേക്കല്‍ തറവാട്ടംഗമായ ഫാസിലയാണ് . തന്റെ 45ആം വയസ്സിലാണ് അദ്ദേഹം വിവാഹിതനാകുന്നത്.  2006ലാണ് കുട്ടികളില്ലാതെ ഏറെക്കാലം വിഷമിച്ച ഈ ഈ ദമ്പതികളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി 2 മാലാഖമാര്‍ വന്ന് ചേര്‍ന്നത്.  മക്കയിലെ വിശുദ്ധമായ രണ്ട് പര്‍വതങ്ങളുടെ പേരാണ് അത്രമേല്‍ കാത്തിരുന്നു കിട്ടിയ കുരുന്നുകള്‍ ആയത് കൊണ്ട് തന്നെ അദ്ദേഹം തന്റെ പൊന്നുമക്കള്‍ക്കിട്ടത്.സഫയും മര്‍വയും

2010 ജനുവരിയില്‍ ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചു.  ഫെബ്രുവരി 2ന് വൈകീട്ട് 3.45 ഓടെ എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്   അദ്ദേഹം അന്തരിച്ചു. എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദിലെത്തിച്ച  മൃതദേഹം  പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.അദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍  ചലച്ചിത്ര രംഗത്തെ സഹപ്രവര്‍ത്തകരും ജനപ്രതിനിധികളും സാധാരണക്കാരുമടക്കം ആയിരങ്ങളാണ്  എത്തിയത്. നിരവധി കഥാപാത്രങ്ങളാണ് താരം ജനഹൃദയങ്ങൾക്ക് സമ്മാനിച്ചത്. 

Kochin haneefa realistic life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES