മലയാളത്തിലും തമിഴിലും എല്ലാം ഒരുപോലെ തിളങ്ങി നിന്നിരുന്ന നടിയാണ് കാതൽ സന്ധ്യ. 1988 സെപ്റ്റംബർ 27ന് കേരളത്തിലായിരുന്നു സന്ധ്യ എന്ന് അറിയപ്പെടുതുന്ന രേവതിയുടെ ജനനം. അച്ഛൻ അജിത്ത് ഐ.ഒ.ബിയിലെ ജോലിക്കാരനും അമ്മ മായ ബ്യൂട്ടിഷ്യനുമാണ്. സന്ധ്യക്ക് ഒരു ജേഷ്‌ഠൻ കൂടി ഉണ്ട്. സന്ധ്യക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ തന്നെ അച്ഛന് ജോലിയിൽ ട്രാൻസ്ഫർ വരുകയും കുടുംബവുമൊത്ത് ചെന്നൈയിലേക്ക് മാറുകയും ചെയ്തു.
ചെന്നൈയിലെ വിദ്യോദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു സന്ധ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. വളരെ അധികം നാണക്കാരിയായ സാധാരണ പെൺകുട്ടിയായിരുന്നു സ്കൂൾ കാലത്ത് സന്ധ്യ. എന്നാൽ പത്താം ക്ലാസ് പൂർത്തിയാകുന്നതിന് മുന്നേ തന്നെ സന്ധ്യയെ തേടി സിനിമയിൽ നിന്ന് അവസരം വന്നിരുന്നു. ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത പ്രണയ കഥ പറയുന്ന കാതല്‍ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ തരംഗമായി മാറുകയും ചെയ്തിരുന്നു. സിനിമയിൽ എത്തിയതോടെ രേവതി എന്ന് പേര് മാറ്റി സന്ധ്യ എന്ന പേര് ചേർക്കപ്പെടുകയായിരുന്നു. ആദ്യം ചിത്രം തന്നെ ഹിറ്റ് ആയതോടെ ചിത്രത്തിന്റെ പേര് തന്നെ സന്ധ്യക്ക് ഒപ്പം ചാർത്തപെട്ടു. അങ്ങനെ കാതൽ സന്ധ്യയായി മാറുകയും ചെയ്തു. പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കണം ,എന്നുള്ള ആഗ്രഹവുമായി നടന്ന സന്ധ്യയുടെ ജീവിതത്തിൽ സിനിമ എത്തിയതോടെ പത്താം ക്ലാസ് ആയതോടെ സിനിമയുടെ തിരക്കുകൾ പഠനം പാതിവഴിയിൽ വച്ച് നിർത്തേണ്ടി വന്നു. ഒൻപതാം ക്ലാസ് പാസ്സായതോടെയാണ് സന്ധ്യ സ്കൂളിൽ പോയുള്ള പഠനം അവസാനിപ്പിച്ചതും. 2004 ൽ കാതൽ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാടു സർക്കാറിന്റെ ഫിലിംഫെയർ അവാർഡ് ൽ പ്രത്യേക ജൂറി പുരസ്കാരം നേടുകയും ചെയ്തു. തുടർന്നായിരുന്നു
സിബി മലയിലിന്റെ, ആലീസ് ഇൻ വണ്ടർലാൻഡ് എന്ന മലയാള സിനിമ താരം ഏറ്റെടുക്കുന്നതും.
ഇതിനോടകം തന്നെ തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷാ സിനിമകളിൽ തിളങ്ങുകയും ചെയ്‌തു . അതേസമയം തമിഴകത്തെ ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പു മുഖ്യവേഷത്തിൽ എത്തിയ വല്ലവൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുകയും ചെയ്തു സന്ധ്യക്ക്. എന്നാൽ ഈ സിനിമയിൽ എത്തിയതോടെ താൻ വഞ്ചിക്കപ്പെട്ടുവെന്ന് സന്ധ്യ തിരിച്ചറിഞ്ഞത്. ഒരു സൗഹൃദത്തിന്റെ കഥയായാണ് എനിക്കു മുന്നിൽ അവതരിപ്പിച്ചത്. അതു പറഞ്ഞാൽ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവൻ എന്ന സിനിമ എന്നു വരെ നിങ്ങൾക്കു തോന്നിയേക്കാം. സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു. വല്ലവനെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും നിരാശയാണ് മനസിൽ എന്നായിരുന്നു സന്ധ്യ ഒരിക്കൽ വെളിപ്പെടുത്തിയത്.സൈക്കിൾ, ട്രാഫിക്, ഹിറ്റ്‌ലിസ്റ്റ്, വേട്ട തുടങ്ങിയവയായിരുന്നു സന്ധ്യയുടെ പ്രധാന മലയാള ചിത്രങ്ങൾ. നാല്പത്തിയഞ്ചിലധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്.
2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതൽ സന്ധ്യയുടെ വിവാഹം. ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങിയ സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. വടപളനിയിലെ ഫ്ളാറ്റില്‍ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തിയത്. പിന്നീട് വിവാഹ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും വിനിയോഗിച്ചിരുന്നു. 2016 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിക്കുന്നതും.സന്ധ്യ തന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് സന്ധ്യക്ക് ഒരു കണ്മണി ജനിക്കുന്നതും. വിവാഹത്തോടെ സിനിമ വിട്ട് നിൽക്കുന്ന സന്ധ്യ ഇപ്പോൾ സന്തോഷ പൂർണമായ ഒരു കുടുംബ ജീവിതവുമായി മുന്നോട്ട് പോകുകയാണ്.