മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ലാൽ ജോസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് അദ്ദേഹം ആരാധകർക്കായി സമർപ്പിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അദ്ദേഹം പങ്കുവെക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ നടൻ ദിലീപിനെ കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനിയനെ പോലെയാണെങ്കിലും ദിലീപിനോട് എന്നും ബഹുമാനം ആണെന്ന് ലാൽജോസ് പറഞ്ഞു.
ദിലീപിന് ഒരു കാര്യവും ആരും തളികയില്‍ വച്ച് കൊടുത്തിട്ടില്ല. അവന്റെ എല്ലാ നേട്ടങ്ങളും കഠിനാധ്വാനത്തിലൂടെ നേടിയതാണ്. കണ്‍വെന്‍ഷണല്‍ നായക സങ്കല്‍പ്പത്തിലുള്ള രൂപമോ പശ്ചാത്തലമോ ഇല്ലാതെ കഷ്ടപെട്ട് അധ്വാനിച്ച് നേടിയതാണ്. ഒരു അനിയനെ പോലെ ആണെങ്കിലും ദിലീപിനോട് എന്നും ബഹുമാനമാണ്.
എപ്പോഴും താന്‍ ഡിപ്രസ്ഡ് ആവുമ്പോള്‍ അവനെയാണ് വിളിക്കാറുള്ളത്. എന്തിലൂടെയൊക്കെയാണ് അവന്റെ ജീവിതം കടന്നു പോയത്. എല്ലാ ഘട്ടത്തിലും താന്‍ കൂടെ ഉണ്ടായിരുന്നു. താന്‍ ദിലീപിന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഒന്നുമല്ല. പക്ഷേ തന്റെ ബെസ്റ്റ് ഫ്രണ്ട്സില്‍ ഒരാള്‍ ദിലീപാണ്.
അവന്റെ വീട്ടുകാരും അവനും തനിക്ക് മൂത്ത സഹോദരന്റെ സ്ഥാനം തന്നിട്ടുണ്ട്. അവന്റെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ തമ്മില്‍ എന്തെങ്കിലും വഴക്ക് ഉണ്ടായാല്‍ ”എന്റെ മൂത്തമകന്‍ വരട്ടെ. എന്നിട്ട് കാണിച്ച് തരാം” എന്ന് ദിലീപിന്റെ അച്ഛന്‍ പറയുമായിരുന്നുമെന്നും ലാല്‍ജോസ് പറയുന്നു.
നടന്‍ എന്ന നിലയില്‍ ദിലീപിനെ കുറിച്ച് പറയുകയാണെങ്കില്‍, തിരക്കഥ മുഴുവന്‍ കേട്ടതിന് ശേഷം ഓക്കെ പറയുകയോ, അല്ലെങ്കില്‍ സംവിധായകന്‍ പറയുന്നത് മാത്രം അഭിനയിക്കുകയോ ചെയ്യുന്ന ഒരാള്‍ അല്ലായിരുന്നു. സംവിധായകനും എഴുത്തുകാരനും ഉള്ളതുപോലെ നടനും ഉത്തരവാദിത്തം ഉണ്ടെന്ന് ദിലീപ് കാണിച്ചു.
അവന് വേണ്ടിയുള്ളത് അവന്‍ തന്നെ കൊണ്ട് വന്നിരുന്നു. അയാളുടെ ടേസ്റ്റിന് അനുസരിച്ചുള്ള സിനിമയാക്കി ഓരോന്നിനെയും മാറ്റി. കഥാപാത്രങ്ങളെ പൊലിപ്പിക്കുകയും ആളുകള്‍ എവിടെയാണ് ചിരിക്കുക എന്ന് വരെ ദിലീപിന് അറിയമായിരുന്നു എന്നും ലാല്‍ജോസ് പറഞ്ഞു.