പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് ധര്‍മേന്ദ്രയും ഹേമമാലിനിയും. ഇരുവരും 1970 കളിലാണ് പ്രണയത്തിലാവുന്നത്. എന്നാല്‍ ധര്‍മേന്ദ്രയ്ക്ക് മറ്റൊരു ഭാര്യയും കുട്ടികളും ആ സമയത്ത് ഉണ്ടായിരുന്നു. ധര്‍മേന്ദ്രയുടെ ആദ്യവിവാഹം നടന്നിരുന്നത് 1954 ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ധര്‍മേന്ദ്രയോട് പ്രണയം തോന്നിയിരുന്നു എങ്കിലും വിവാഹിതനായ പുരുഷനുമായി സ്‌നേഹത്തിലാവാന്‍ ഹേമ തയ്യാറായിരുന്നില്ല. അതോടെ അദ്ദേഹം നടത്തയിരുന്ന പ്രണയാഭ്യര്‍ഥന നിരസിക്കുകയും ചെയ്്തിരുന്നു. അതേസമയം ഹേമ മാലിനിയുമായി അടുത്ത് ഇടപെഴകാന്‍ കിട്ടുന്ന ഒരു അവസരവും ധര്‍മേന്ദ്ര പാഴാക്കിയിരുന്നില്ല.
അതിനായി ഷുട്ടങ് സെറ്റിലെ പയ്യന്റെ കൈയില്‍ 2000 രൂപയും താരം കൊടുക്കുമായിരുന്നു. 2000 രൂപ വീതം സെറ്റിലെ പയ്യന് കൊടുത്ത ശേഷം അഭിനയിക്കുന്ന രംഗം ശരിയായില്ലെന്ന് പറയാന്‍ ധര്‍മേന്ദ്ര ഏല്‍പ്പിക്കുകയും ചെയ്തു. അതോടെ ഷൂട്ടിങിനെന്ന പേരില്‍ വീണ്ടും വീണ്ടും ഹേമ മാലിനിയെ കെട്ടിപ്പിടിക്കാന്‍ സാധിക്കുമെന്നതായിരുന്നു. അതിന് വേണ്ടി സെറ്റില്‍ ജോലി ചെയ്യുന്ന പയ്യന്‍മാര്‍ക്കായി ധര്‍മേന്ദ്ര രഹസ്യ കോടുകളും ഉപയോഗിച്ച് പോന്നിരുന്നു. സ്ഥിരമായി ഇത്തരം പ്രവര്‍ത്തി നടത്തുന്നതിലൂടെ അവര്‍ക്ക് ശല്യമായി തോന്നുകയും ചെയ്തു. ഇത് മനസ്സിലാക്കി എത്തിയ താരം ഈ പരിപാടി അവസാനിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഒന്നും പിന്‍മാറാതെ ധര്‍മേന്ദ്ര നടിയുടെ പിറകേ തന്നെയായിരുന്നു. നിരന്തരമായ അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തികളിലൂടെ ഹേമ മാലിനി ആകൃഷ്ടയാകുകയും ചെയ്തു. അതേസമയം ഹേമ മാലിനിയെ വിവാഹം ചെയ്യണമെങ്കില്‍ താരം ഇസ്ലാം മതം സ്വീകരിക്കണമായിരുന്നു.
പക്ഷേ ആദ്യ ഭാര്യായായ പര്‍കാശ് ഡിവോഴ്‌സിന് തയ്യാര്‍ ആയ്ിരുന്നുമില്ല. രണ്ട് ഭാര്യമാരെ സ്വീകരിക്കണമെങ്കില്‍ ഇസ്ലിമിയാകണമായിരുന്നു. ഒടുവില്‍ ഹേമാലിനിയെ ധര്‍മേന്ദ്ര മുസ്ലിം മതം സ്വീകരിച്ചതിന് ശേഷം വിവാഹം കഴിച്ചു. ആരാധകര്‍ കാത്തിരുന്ന ആ താര വിവിവാഹം നടന്നിരുന്നത് 1980 ലായിരുന്നു. വര്‍ഷങ്ങളോളം സന്തോഷത്തോടെ ജീവിച്ച ഇരുവര്‍ക്കുമായി ഇഷ ഡിയോള്‍, അഷാന ഡിയോള്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഉളളത്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്കും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ ഒരിക്കലും എന്റെ സാന്നിധ്യം കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നെന്ന് നേരത്തെ ഹേമ പറയുകയും ചെയ്തിട്ടുണ്ട്. അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു ഞങ്ങളുടെ ബന്ധം നിലനിര്‍ത്തി പോന്നിരുന്നത്. അദ്ദേഹത്തെ കുടുംബത്തില്‍ നിന്നും ഞാന്‍ ഒരിക്കലും അകറ്റിയിട്ടില്ല എന്നും ഹേമമാലിനി വ്യക്തമാക്കുന്നുണ്ട്.