ഒരു കാലത്ത് സ്‌കൂളുകളിലും കോളേജുകളിലും വലിയ തരംഗമാണ് ക്ലാസ്മേറ്റ്സ് സിനിമ ഉണ്ടാക്കിയത്. ചിത്രത്തിലെ ഒരോ പാട്ടും കോളേജുകളില്‍ ഓളമുണ്ടാക്കിയിരുന്നു. സൗഹൃദവും പ്രണയവും പറഞ്ഞ ചിത്രം ഇന്നും സിനിമാപ്രേമികള്‍ മറന്നിട്ടില്ല. അത്രത്തോളം കോളേജ് ക്യാമ്പസിനെയും സൗഹൃദത്തെയും വരച്ചു കാട്ടിയ മറ്റൊരു ചിത്രവും പാട്ടുകളും ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. പിന്നീട് കോളേജ് ക്യാമ്പസുകളിലും സ്‌കൂളുകളിലുമെല്ലാം പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുകൂടലിന് ചിത്രം വഴിയൊരുക്കുകയും ചെയ്തിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയിട്ട് 13 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കയാണ് പൃഥ്വിരാജ്. കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി ഒരു വലിയ താരനിര വേഷമിട്ട ഈ ചിത്രം മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. ചിത്രത്തിലെ ഗാനങ്ങളും ഒരുപോല ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ റസിയ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി രാധികയായിരുന്നു. കഥയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സുപ്രധാന പങ്കാണ് കഥാപാത്രം വഹിച്ചത്. ക്ലാസ്‌മേറ്റ്‌സിനു ശേഷം നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.
വെളളിത്തിരയില്‍ സജീവയായിരുന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു മാറുകയായിരുന്നു. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് താരത്തെ ജീവിതസഖിയാക്കിയത്. വിവാഹശേഷം രാധിക ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു. വെളളിത്തിരയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ രാധിക തന്റെ വിശേഷങ്ങളൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അഭിലിനൊപ്പമുള്ള ടിക് ടോക് വീഡിയോയും രാധിക പങ്കുവെച്ചിട്ടുണ്ട്. മോഡണ്‍ ലുക്കില്‍ ആണെങ്കിലും പഴയ രൂപത്തില്‍ തന്നെയായിരുന്നു താരം എത്തിയിരുന്നത്. എന്നാലിപ്പോള്‍ രാധിക പുറത്ത് വിട്ട ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്. മുടിയോക്കെ വെട്ടി നല്ല മോഡേണ്‍ ലുക്കിലാണ് താരം എത്തിയത്. താരത്തിന്റെ മോഡേണ്‍ ലുക്ക് നന്നായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വീണ്ടും മുടി വെട്ടിയോ എന്നും മുടി വെട്ടിയാലും റസിയയുടെ മൊഞ്ച് കുറയില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.