സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ന് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് അദിതി റാവു ഹൈദരി. മികച്ച പ്രകടനമായിരുന്നു നടി ചിത്രത്തിൽ കാഴ്ചവെച്ചതും. ഒരു നടി എന്നതിലുപരി ഗായികയും നർത്തകിയും കൂടിയാണ് അദിതി. എന്നാൽ ഇപ്പോൾ ഹൈദരാബാദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച അദിഥിയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തം.
ഹൈദരാബാദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ 1986 ഒക്ടോബരർ 28 ന് ഇസാൻ ഹൈദരിയുടെയും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതകജ്ജ വിദ്യ റാവുവിന്റെ മകളായാണ് അദിതി റാവു ഹൈദരിയുടെ ജനനം. രണ്ടു രാജകീയ പാരമ്പര്യമുള്ളവരാണ് അദിതിയുടെ മാതാപിതാക്കൾ. രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകൾ കൂടിയാണ് അദിതി.അദിതിക്ക് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. 'അമ്മ ഡൽഹിക്ക് പോവുകയും അച്ഛൻ ഹൈദരാബാദിൽ തുടരുകയും ചെയ്‌തു. അമ്മയ്ക്ക് ഒപ്പം അദിതി പോയിരുന്നു എങ്കിലും അദിതി രണ്ടിടങ്ങളിലായാണ് അദിതി വളർന്നത്.
2007ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ശൃംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അദിതി അഭിനയിക്കുന്നത്. ഇതിൽ ഒരു ദേവദാസി ആയാണ് താരം എത്തിയിരുന്നതും.2006 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ ചെറിയ വേഷത്തിൽ വന്നു പോയ അദിതി റാവു 15 വർഷത്തിന് ശേഷം ആണ് നായികയായി വീണ്ടും മലയാളത്തിൽ എത്തിയിരിക്കുന്നു. ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരു പോലെ സാന്നിധ്യമറിയിക്കുന്ന നായികയാണ് അദിതി. .2011 ൽ സുധീർ മിശ്ര സംവിധാനം ചെയ്ത യേ സാലി സിന്ദഗി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സ്ക്രീൻ അവാർഡും താരം നേടി. റോക്ക്സ്റ്റാർ, മർഡർ, ബോസ്, വാസിർ, പദ്മാവത് തുടങ്ങി ശ്രദ്ധേയമായ ബോളിവുഡ് ചിത്രങ്ങളിലും അദിതി വേഷമിട്ടു. പദ്മാവതിലെ മെഹ്റുന്നിസ റാണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 5 വയസ്സ് മുതൽ നൃത്ത പഠനം ആരംഭിച്ച അദിതി മികച്ച ഭരത നട്യം നർത്തകി കൂടിയാണ്. പ്രശസ്ത നർത്തകിയും നടിയുമായ ലീല സാംസണിന്റെ ശിഷ്യയുമാണ്. കൃഷണ മൂർത്തി ഫൌണ്ടേഷൻ ഇന്ത്യൻ സ്കൂളിൽ നിന്ന് പഠനം കഴിഞ്ഞ് ലേഡി ശ്രീറാം കോളേജിൽ നിന്ന് ഡിഗ്രിയും അദിതി പൂർത്തിയാക്കുകയും ചെയ്‌തു.
17 വയസ്സ് ഉള്ളപ്പോഴായിരുന്നു നിയമകജെനും നാടുമായി സത്യദീപ് മിശ്രയെ അദിതി കാണുന്നത്. ശേഷം 2007 ഇത് ഇവർ വിവാഹിതരാകുകയും ചെയ്തിരുന്നു. 21 വയസ്സിൽ ആയിരുന്നു അദിതി വിവാഹിതയായത്. എന്നാൽ വിവാഹം കരിയറിന് തടസ്സം സൃഷ്‌ടിക്കുമോ എന്ന ആശങ്കയും നിലനിന്നിരുന്നത് കൊണ്ട് തന്നെ വിവാഹിതയാണ് എന്ന കാര്യം അദിതി മറച്ച് വയ്ക്കുകയും ചെയ്‌തു. ഇതേ തുടർന്ന് നിരവധി ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ 2013 ൽ നൽകിയ ഒരു അഭിമുഖത്തിൽ താൻ വിവാഹ മോച്ചിതയാണ് എന്ന കാര്യം വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. വിവാഹ മോചിതയായെങ്കിലും ഇപ്പോഴും ഇരുവരും നല്ല സുഹൃത്തുകൾ കൂടിയാണ്. അതേ സമയം നല്ല ഒരു ഗായിക കൂടിയായ അദിതി തന്റെ ചിലചിത്രങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. 2017 ലെ വനിത ഫിലിം അവാർഡ് വേദിയിൽ നൃത്തം ചെയ്ത ശേഷം കാരവനിൽ വിശ്രമിക്കവേയാണ് സുജാതയുടെ കഥ താരം കേൾക്കുന്നത്. ഇന്ന് ഭാഷഭേദങ്ങൾ മറികടന്ന് കൊണ്ട് തന്നെ അദിതി മുന്നേറുകയാണ്.