രഞ്ജിത്തിന്റെ സംവിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി തുടങ്ങിയവർ വേഷമിടും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ഒരു നായികാ ഉണ്ടായിരുന്നു വസുന്ധര ദാസ്. ജാനകി എന്ന കഥാപാത്രമായാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയതും. ഒരു നടി എന്നതിലുപരി വസുന്ധര ഒരു ഗായിക എന്ന നിലയിലും പേരെടുത്ത താരം കൂടിയാണ്. താരത്തിന്റെ ഷക്കാലക്ക ബേബി എന്നുള്ള ഗാനവും ഏറെ ശ്രദ്ധേയമാണ്.
ഒരു തമിഴ് അയ്യങ്കാർ ബ്രാഹ്മണ സമുദായത്തിൽ കിഷൻ ദാസിന്റെയും നിമല ദാസിന്റെയും മകളായിട്ടാണ് താരത്തിന്റെ ജനനം. അച്ഛൻ ഒരു മൾട്ടി നാഷണൽ കമ്പനിയിലെ സിഇഒ ആയിരുന്നു. എന്നാൽ താരത്തിന്റെ മാതാവ് ഒരു സയന്റിസ്റ് കൂടിയാണ്. വസുന്ധര ദാസ് തൻറെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ബംഗാളുരുവിലെ ക്ലൂണി കോൺവെന്റ് ഹൈസ്കൂളിലും ബംഗാളുരുവിലെതന്നെ ശ്രീ വിദ്യാ മന്ദിറിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം എന്നിവയിൽ ബംഗാളുരു മൗണ്ട് കാർമ്മൽ കോളേജിൽനിന്നു ബിരുദമെടുക്കുകയും ചെയ്തു. വളരെ ചെറുപ്പത്തിലേ തന്നെ വസുന്ധര തന്റെ മുത്തശ്ശി ഇന്ദിര ദാസിൽനിന്നു ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുവാനാരംഭിക്കുകയും പിന്നീട് ലളിത കൈകിനി, പണ്ഡിറ്റ് പരമേശ്വർ ഹെഗ്ഡെ എന്നിവരാൽ പരിശീലിപ്പിക്കപ്പെടുകയും ചെയ്തു.വസുന്ധര ദാസ് തന്റെ ആറാമത്തെ വയസുമുതൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ഇതിന് പുറമെ നന്നായി ഗിത്താർ വായിക്കാനും വസുന്ധര പഠിച്ചിട്ടുണ്ട്. കന്നട, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകൾ വസുന്ധര നന്നായി കൈകാര്യം ചെയ്യാനും താരത്തിന് സാധ്യമാണ്. കലാലയ ജീവിതത്തിൽ , പെൺകുട്ടികളുടെ ഒരു ഗായകസംഘത്തിലെ ഒരു പ്രധാന ഗായികയായിരുന്നു അവർ, കോളേജ് ഗായക സംഘത്തിന്റെ താരകസ്വരവും ആയിരുന്നു. താരത്തിന്റെ ജീവിത പങ്കാളി എന്ന് പറയുന്നത് ദീർഘകാല സുഹൃത്തായിരുന്ന റോബർട്ടോ നരേൻ എന്ന ഡ്രമ്മറാണ്.
പിന്നണി ഗായിക, ചലച്ചിത്ര നടി, സംഗീതസംവിധായിക, സംരംഭക, ഗാനരചയിതാവ് , സർവ്വോപരി ഒരു പരിസ്ഥിതി പ്രവർത്തക എന്നി നിലകളിൽ എല്ലാം തന്നെ വസുന്ധര ഏറെ പ്രശസ്തയാണ്. 1999-ൽ കമലഹാസന്റെ ഒപ്പം ഹേ റാം എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വസുന്ധര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴിൽ അജിത് കുമാർ നായകനായ സിറ്റിസൺ എന്ന ചിത്രത്തിലും പിന്നീട് അഭിനയിച്ചു. മോഹൻലാൽ നായകനായ രാവണപ്രഭു എന്ന മലയാളം ചിത്രത്തിൽ നായികയായും വസുന്ധര അഭിനയിച്ചിട്ടുണ്ട്. പിന്നീട് മമ്മുട്ടി യോടൊപ്പം വജ്രം എന്ന ചലച്ചിത്രത്തിലും അവർ അഭിനയിക്കുകയുണ്ടായി. എനിക്ക് ഒരിക്കലും അഭിനയിക്കാൻ ആഗ്രഹമില്ല. എന്റെ ലോകം സംഗീതം മാത്രമായിരുന്നു. അഭിനയം കേവലം യാദൃശ്ചികം, ഒരു നല്ല പരീക്ഷണം മാത്രമായിരുന്നു എന്ന് താരം ഒരുവേള തുറന്ന് പറഞ്ഞിരുന്നു.
മുതൽവൻ തമിഴ് ചിത്രത്തിൽ പാടികൊണ്ടാണ് വസുന്ധര തന്റെ സംഗീത ജീവിതം ചലച്ചിത്ര മേഖലയിൽ ആരംഭിച്ചത്. ഇതിന്റെ സംഗീതം എ.ആർ.റഹ്‌മാൻ ആയിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയതിനു ശേഷം റോബർട്ടൊ നരേനുമായി ചേർന്ന് ആര്യ എന്ന സംഗീത ബാൻഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതജ്ഞരെ കോർത്തിണക്കിക്കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകൾ വസുന്ധര പാടിയിട്ടുണ്ട്. നടിയായ പ്രീതി സിൻഡക്ക് വേണ്ടിയാണ് ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്. ഒരു പോപ്പ് ഗായികയാകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടി, അഭിനയരംഗത്തേക്ക് പ്രവേശിക്കുക, ഒരു ആൽബം രചിക്കുക, ഒരു ബാൻഡ് രൂപീകരിക്കുക തുടങ്ങിയവ എല്ലാം വസുന്ധരയുടെ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. അതേസമയം വസുന്ധര കർണാടക ടൂറിസം അംബാസഡർ കൂടിയാണ്. ഭർത്താവ് റോബർട്ടോ നരെയ്നോടൊപ്പം, വസുന്ധര സംഗീത പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു, ഒപ്പം ഡ്രംജാം, കമ്മ്യൂണിറ്റി ഡ്രംജാം ഫ .ണ്ടേഷൻ എന്നിവയിലൂടെ അതുല്യവും നൂതനവുമായ രീതിയിൽഒരു മ്യൂസിക്കൽ തെറാപ്പി കൂടി താരം നടത്തുന്നുണ്ട്.ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായുള്ള THE ACTIVE എന്ന സ്റ്റുഡിയോയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം.