Latest News

പ്രണയം അവസാനിപ്പിച്ചുവെന്നും അര്‍ണവിനെ കണ്ട് നിങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു; തമിഴ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ അന്‍ഷിതയ്ക്കും അര്‍ണവിനും ഇടയില്‍ സംഭവിച്ചത്

Malayalilife
പ്രണയം അവസാനിപ്പിച്ചുവെന്നും അര്‍ണവിനെ കണ്ട് നിങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു; തമിഴ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ അന്‍ഷിതയ്ക്കും അര്‍ണവിനും ഇടയില്‍ സംഭവിച്ചത്

കൂടെവിടെ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മുഴുവന്‍ മനസു കീഴടക്കിയ നടിയാണ് അന്‍ഷിത. ഇവിടെ തിളങ്ങി നില്‍ക്കവേയാണ് തമിഴില്‍ നിന്നും ചെല്ലമ്മ എന്ന സീരിയലും നടിയെ തേടിയെത്തി. അതിലൂടെ തമിഴ് മനസുകളിലും ഇടം നേടാന്‍ അന്‍ഷിതയ്ക്ക് അധിക കാലം വേണ്ടിവന്നില്ല. അങ്ങനെ സൂര്യാ കൈമളായും ചെല്ലമ്മയായും എല്ലാം തിളങ്ങി നില്‍ക്കവേയാണ് അപ്രതീക്ഷിതമായ ഒരു വിവാദത്തിലേക്ക് നടി ചെന്നു പെട്ടത്. ചെല്ലമ്മയിലെ നായകനായ അര്‍ണവിന്റെ കുടുംബജീവിതം തകരാന്‍ അന്‍ഷിത കാരണമായെന്ന വിവാദം പുറത്തു വന്നതിനു പിന്നാലെ നടിയുടെ ജനപ്രീതിയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. അതിനു ശേഷം തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് അന്‍ഷിത പറഞ്ഞെങ്കിലും പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

സീരിയല്‍ അവസാനിച്ച് മാസങ്ങള്‍ക്കിപ്പുറമാണ് അര്‍ണവും അന്‍ഷിതയും ഒരുമിച്ച് തമിഴ് ബിഗ്ബോസിലേക്ക് എത്തിയത്. അര്‍ണവിനു വേണ്ടിയും തങ്ങള്‍ക്കുണ്ടായ നെഗറ്റീവ് ഇമേജ് മാറ്റിയെടുക്കണം എന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ഇരുവരുടേയും വരവ്. എന്നാല്‍ അവരുടെ പ്രണയവും ഒന്നാകലുമെല്ലാം പ്രതീക്ഷിത ആരാധകര്‍ കണ്ടത് ഇരുവരും ഉടക്കി പിരിയുന്നതാണ്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ പ്രണയ നിമിഷങ്ങള്‍ ഒന്നും താരങ്ങള്‍ കാഴ്ചവെച്ചില്ലെന്നു മാത്രമല്ല, പരസ്പരം വഴക്ക് കൂടുന്ന നിലയിലേക്കും ഇരുവരും എത്തി. പിന്നാലെ ബിഗ് ബോസില്‍ അധിക ദിവസം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്ന അര്‍ണവ് പുറത്താവുകയും ചെയ്തു. പക്ഷെ അന്‍ഷിത 84 ദിവസത്തോളം ഹൗസില്‍ നിന്ന് മത്സരം പൂര്‍ത്തിയാക്കി. എന്നാല്‍ പുറത്തിറങ്ങിയശേഷം നടി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്.

താന്‍ പ്രണയം അവസാനിപ്പിച്ചുവെന്നും അര്‍ണവിനെ നേരിട്ട് കണ്ട് നിങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞതായും ഒക്കെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിരിക്കുകയാണ് അന്‍ഷിത ഇപ്പോള്‍. തനിക്കുണ്ടായിരുന്ന ഒരു പ്രണയം പുറത്തുവന്നതിനുശേഷം പറഞ്ഞ് അവസാനിപ്പിച്ചെന്നും ഇപ്പോള്‍ താന്‍ സിംഗിള്‍ ആണെന്നുമാണ് അന്‍ഷിത പറഞ്ഞത്. എന്നാല്‍ ഈ വ്യക്തി ആരാണെന്നു പറഞ്ഞില്ല. എങ്കിലും ഇത് അര്‍ണവിനെ കുറിച്ചാണ് നടി പറഞ്ഞതെന്ന് തുടങ്ങി ആരാധകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബിഗ് ബോസിന് ശേഷം ഇരുവരുടെയും ജീവിതം തകര്‍ന്നെന്ന് കഥകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ താരങ്ങളുടെ സുഹൃത്തുക്കള്‍ സംസാരിച്ച കാര്യങ്ങളും ഇപ്പോള്‍ വൈറലാകുന്നുണ്ട്.

അര്‍ണവും ഭാര്യ ദിവ്യയും വേര്‍പിരിഞ്ഞ ശേഷം അന്‍ഷിതയുമായി നല്ല സൗഹൃദത്തില്‍ പോവുകയായിരുന്നു അര്‍ണവ്. ഒടുവില്‍ ഇരുവരും ബിഗ് ബോസില്‍ എത്തിയതു പോലും ഒരുമിച്ചുള്ള ജീവിതം സാമ്പത്തിക ഭദ്രതയുള്ളതും സുരക്ഷിതവുമാക്കാനായിരുന്നു. എന്നാല്‍, ഹൗസിലെത്തിയപ്പോഴാണ് യഥാര്‍ത്ഥ സ്വരൂപം അന്‍ഷിതയും തിരിച്ചറിഞ്ഞത്. തനിക്കൊപ്പം ഉള്ളപ്പോഴെല്ലാം മുഖത്ത് മാസ്‌ക് അണിഞ്ഞ അര്‍ണവിനെയാണ് താന്‍ കണ്ടതെന്നു മനസിലാക്കിയ അന്‍ഷിത തനിക്കു പറ്റിയ തെറ്റ് തിരുത്താനും ഒട്ടും തന്നെ വൈകിയില്ല. ആ തെറ്റ് കയ്യോടെ തിരുത്തിയതോടെയാണ് അന്‍ഷിതയ്ക്ക് ഇത്രയും ദിവസം ഹൗസില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചതും. തനിക്കു നഷ്ടപ്പെട്ടു പോയ ജനപ്രീതി തിരിച്ചു പിടിച്ചാണ് അന്‍ഷിത ഹൗസില്‍ നിന്നും പുറത്തിറങ്ങിയത്.

ചെല്ലമ്മ സീരിയലില്‍ അഭിനയിക്കുന്നതിനിടെ അന്‍ഷിത അര്‍ണവുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചതിനു പിന്നാലെ ഇരുവര്‍ക്കും എതിരെ ഗുരുതര ആരോപണവുമായി അര്‍ണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധറും രംഗത്ത് വന്നു. ഗര്‍ഭിണിയായ തന്റെ ജീവിതം തകര്‍ത്തെന്നും തുടങ്ങി താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് ദിവ്യ ഉന്നയിച്ചത്. ഇപ്പോള്‍ വിവാഹമോചനം നേടിയ ദിവ്യ മകള്‍ക്കൊപ്പം തനിച്ചാണ് താമസിക്കുന്നത്.

anshitha arnav separated after bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES