കവയത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഒരു ചലച്ചിത്രനടിയാണ് ഊർമ്മിള ഉണ്ണി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവ്യതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. മിനിസ്ക്രീൻ ബിഗ് സ്‌കീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതകൂടിയാണ് താരത്തെ. നല്ല വിടർന്ന കണ്ണുകളും നീളം മുടിയും എല്ലാം താരത്തെ ഏറെ ആകര്ഷിക്കുന്നവയാണ്.
കോട്ടയ്ക്കൽ കോവിലകം കെ സി അനുജൻ രാജയുടേയും മനോരമയുടേയും മകളായി 1962 ജൂൺ 14ന് തിരുവല്ലയിലെ പതിനാറുകെട്ടുള്ള നെടുമ്പുറം കൊട്ടാരത്തിൽ ആണ് താരത്തിന്റെ ജനനം. തൃശൂർ ഇൻഫൻ്റ് ജീസസ് കോൺവെൻറിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, വീണ എന്നീ കലകൾ അഭ്യസിച്ച ഊർമ്മിള ഉണ്ണി ഒരു ചിത്രകല രചയിതാവ് കൂടിയാണ്. സംസ്ഥാന അവാർഡ് ജേത്രിയായ അഭിനേത്രി സംയുക്ത വർമ ഊർമിളാ ഉണ്ണിയുടെ ചേച്ചിയുടെ മകളാണ് മുൻ മിസ് തൃശൂർ ആയിരുന്ന,സ്വാതി തിരുനാൾ ഊർമിള രാജ എന്ന ഊർമിള ഉണ്ണി 1988ൽ ജി അരവിന്ദൻ സവിധാനം ചെയ്ത "മാറാട്ടം" എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്മലയാളസിനിമാലോകത്തെത്തുന്നത്. ഉര്മിളയെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ പ്രശസ്തയാക്കിയത് തന്റെ മുപ്പതാം വയസ്സിൽ "സർഗം" എന്ന സിനിമയിലെ അമ്മവേഷമാണ്. ഈ സിനിമയിലെ അമ്മത്തമ്പുരാട്ടിയുടെ കഥാപാത്രം കണ്ട് ഈ ചെറുപ്രായത്തിൽ വയോധികയുടെ വേഷം തിരഞ്ഞെടുത്തത് എന്തിനാണ് എന്നുള്ള ചോദ്യങ്ങൾ താരത്തിന് നേരെ പലരും ഉയർത്തിയിരുന്നു. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്ന് എത്തിയിരുന്നത്. "നടികർ വാങ്മൂലം" ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ.
അതേ സമയം ഊർമിള ഇന്ന് അദ്ധ്യാപിക,നർത്തകി,ചിത്രകാരി,കവി,വസ്ത്രഡിസൈനർ(സാരി) എന്നീ നിലകളിലും പ്രശസ്തയാണ് . തൃശൂർ നടനനികേതനത്തിൽ നിന്നും ഭരതനാട്യവും തൃശൂർ ജനാർദ്ദനൻ മാസ്റ്ററിൽ നിന്നും മോഹിനിയാട്ടവും തൃശൂർ വെങ്കിടാചലഭാഗവതരിൽ നിന്നും വീണയും ബാലസുബ്രഹ്മണ്യത്തിൽ നിന്നും കഥകളിയും താരം ഇതിനോടകം തന്നെ അഭ്യസിച്ചു കഴിഞ്ഞു. തൃശൂരിൽ മുദ്ര എന്ന പേരിൽ ഒരു നൃത്ത അക്കാദമി നടത്തുന്നുണ്ട്. "പാഞ്ചാലിക" എന്ന ഒരു കവിതാസമാഹാരവും, "സിനിമയുടെ കഥ സിനിമാക്കഥ" എന്ന പേരിൽ ഒരു സിനിമാസാങ്കേതിക പുസ്തകവും താരത്തിന്റെതായി ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചു കഴിചിട്ടുണ്ട്. അതോടൊപ്പം തന്നെ , റൊയിനാ ഗ്രെവൽ എഴുതിയ "ദി ബുക്ക് ഓഫ് ഗണേശ" എന്ന പുസ്തകം മലയാളത്തിൽ "ഗണപതി" എന്ന പേരിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
പാലക്കാട് അങ്കാരത്ത് രാമനുണ്ണി ആണ് താരത്തിന്റെ ഭർത്താവ്. ഉത്തര ഉണ്ണി എന്നൊരു മകൾ കൂടി താരത്തിന് ഉണ്ട്. മകളും ഇതിനോടകം തന്നെ അഭിനയ മേഖലയിലും നൃത്ത മേഖലയിലും ചേക്കേറി കഴിഞ്ഞു. അടുത്തിടെയായിരുന്നു താരപുത്രിയുടെ വിവാഹം നടന്നതും. ദൈവിക കാര്യങ്ങളിൽ ഏറെ വിശ്വാസം അർപ്പിക്കുന്ന താരത്തിന് ഗണപതി ഭാവനോടാണ് ഏറെ ആരാധനയും പ്രിയവും. അതുകൊണ്ട് തന്നെ നിത്യവും മഹാസുദർശന മന്ത്രം ജപിക്കുന്നത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റിയിരിക്കുകയാണ് താരം. അതുകൊണ്ട് തന്നെ എന്തൊക്കെ അപവാദങ്ങൾ താരത്തെ തേടി എത്തിയാലും അതെല്ലാം പോസറ്റീവ് ആയി കാണാനേ താരത്തിന് സാധിക്കുകയുള്ളു. എന്നാൽ ഉര്മിളയെ സംബന്ധിച്ചിടത്തോളം പൂജാമുറി എന്നൊരു സങ്കല്പം ഇല്ല എന്ന് തന്നെ പറയാം. വീട് മുഴുവൻ ഭഗവാന്മാരാണ്. ഗണപതിവിഗ്രഹങ്ങളാൽ നിറഞ്ഞത് കൂടിയാണ് താരത്തിന്റെ വീട്. അതേസമയം താരത്തിന് നേരെ വിവാദങ്ങളും ഉയർന്നിരുന്നു. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നൃത്ത പരിപാടി അവതരിപ്പിക്കാന്‍ എത്തിയ ഊര്‍മ്മിളയും മകള്‍ ഉത്തരയും നൃത്ത അവതരിപ്പിക്കുന്നതിന് മുന്നോടിയായി മൈക്ക് വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ മൈക്ക് വലിച്ചെറിയുകയായിരുന്നു. ദൈവസന്നിധിയില്‍ നടി ഊര്‍മ്മിള ഉണ്ണി കാട്ടിയ അഹങ്കാരത്തിന്റെ കഥ ഏറെ വിവാദമാകുകയും ചെയ്തു.