കവയത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഒരു ചലച്ചിത്രനടിയാണ് ഊർമ്മിള ഉണ്ണി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവ്യതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. മിനിസ്ക്രീൻ ബിഗ് സ്‌കീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതകൂടിയാണ് താരത്തെ. നല്ല വിടർന്ന കണ്ണുകളും നീളം മുടിയും എല്ലാം താരത്തെ ഏറെ ആകര്ഷിക്കുന്നവയാണ്. എന്നാൽ ഇപ്പോൾ താരം തന്റെ സൗദര്യ രഹസ്യം തുറന്ന് പറയുകയാണ്.
ശനിയാഴ്ചകളിൽ തേച്ചുകുളിച്ചാൽ സൗന്ദര്യം വർധിക്കും എന്നാണു പറയുന്നത്. അന്ന് നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും തേക്കും. മുടിയിൽ മുറുക്കിയ വെളിച്ചെണ്ണ. അരിപ്പൊടിയും തൈരും ചേർത്തു കുഴച്ച് തേച്ചാണ് ശരീരത്തിലെ എണ്ണ കളയുന്നത്.ശരീരത്തിന് സുഗന്ധം വേണമെങ്കിൽ ഈ അരിപ്പൊടി തൈര് കുഴമ്പിലേക്ക് രണ്ടുതുള്ളി ചന്ദനതൈലം ചേർക്കാം. കറിവേപ്പിലയും മൈലാഞ്ചിയിലയും ചേർത്തു മുറുക്കിയ വെളിച്ചെണ്ണ മുടിക്കു നല്ല കറുപ്പുനൽകും, നരയും തടയും. പശുവിൻ നെയ് ചുണ്ടുകളുടെ വരൾച്ചയെ തടയുന്നു.
പനിക്കൂർക്കയും വെറ്റിലയും അരച്ചതു യോജിപ്പിച്ച് അതിൽ തോർത്തു മുക്കിവയ്ക്കും. മൂന്നു നാലു തവണ മുക്കി ഉണക്കിയ തോർത്തു കീറി തിരി തെറുത്ത് ഓട്ടു വിളക്കിൽ എണ്ണയ്ക്കു പകരം നെയ് ഒഴിച്ച് ആ തിരി കത്തിക്കും. തിരിനാളം ഒരു ഓട്ടു ചട്ടുകത്തിലേക്ക് ചരിച്ചു വയ്ക്കും. രാത്രി മുഴുവൻ കത്തിച്ചു വയ്ക്കണം. വെളുപ്പിന് ഒരഞ്ചു മണിയോടെ കരി ചട്ടുകത്തിൽ നിന്ന് ചുരണ്ടിയെടുക്കും.
അതിലേക്ക് ഒരു സ്പൂൺ നെയ്യും ഒരു തുള്ളി നാരങ്ങാനീരും ചേർത്ത് കൺമഷി തയാറാക്കാം. ഇത് പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം. 5–6 വർഷത്തേയ്ക്ക് ഈ കൺമഷി മതി. വീട്ടിൽ തയാറാക്കുന്ന അഷ്ടഗന്ധം എന്ന പൊടി കനലിലേയ്ക്കിട്ട് അതു കൊണ്ട് മുടി പുകയ്ക്കുമായിരുന്നു.’’