Latest News

മികച്ച നർത്തകി; നഴ്‌സയുള്ള ജീവിതവും ബിസിനെസ്സുകാരനുമായുള്ള പ്രണയവിവാഹവും; രണ്ട് മക്കളുടെ അമ്മ; തകർന്ന സൗഹൃദങ്ങൾ; നടി ഷീലു ഏബ്രഹാമിന്റെ വിസ്മയിപ്പിക്കുന്ന ജീവിതത്തിലൂടെ

Malayalilife
മികച്ച നർത്തകി; നഴ്‌സയുള്ള ജീവിതവും ബിസിനെസ്സുകാരനുമായുള്ള  പ്രണയവിവാഹവും; രണ്ട് മക്കളുടെ അമ്മ; തകർന്ന സൗഹൃദങ്ങൾ; നടി ഷീലു ഏബ്രഹാമിന്റെ വിസ്മയിപ്പിക്കുന്ന ജീവിതത്തിലൂടെ

 

കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം ,പട്ടാഭിരാമന്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവയാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു. കോട്ടയം ഭരണഗാനമാണ് താരത്തിന്റെ ജന്മസ്ഥലം. ശീലുവിന് ഒരു സഹോദരൻ കൂടി ഉണ്ട്. താരത്തിന്റെ  മുഖചിത്രം ആകസ്മികമായി  പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഒരു  ആഴ്ച പതിപ്പില്‍ അച്ചടിച്ച് വന്നത്.  ചേട്ടന്റെ കോളേജിലെ ഒരു പരിപാടിയ്ക്ക് പോയപ്പോഴായിരുന്നു  തന്നെ  കണ്ട് ചിത്രമെടുക്കാന്‍ ക്ഷണിക്കപ്പെടുകയായിരുന്നു. അന്ന് ചിത്രത്തിനൊപ്പം എന്റെ വിലാസം നൽകിയിരുന്നു.  വളരെ അധികം  സ്ട്രിക്ട് കൂടിയായ അച്ഛനോട് അഭിനയം എന്ന മോഹം പറയാൻ തന്നെ താരത്തിന് പേടിയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. അത് കൊണ്ട് തന്നെ നിരവധി വേദികളിൽ താരം നൃത്തം അവതരിപ്പിച്ചിരുന്നു.

തുടർന്നാണ് ഷീലു  നഴ്‌സിങ് പഠിക്കാനായി ഞാന്‍ ഹൈദരാബാദിലേക്ക്  ചേക്കേറിയത്.  സിസ്റ്റര്‍മാര്‍ നടത്തുന്ന കോളേജായിരുന്നതിനാൽ തന്നെ അവിടെയും  നൃത്ത വേദികളില്‍ താരം  സജീവമായി. പിന്നാലെ നഴ്സിംഗ് പഠനം പൂർത്തിയാക്കിയതിയോടെ കുവൈത്തിലേക്ക് നഴ്‌സായി ചേക്കേറി.  പൊതുവേ അന്ന് താരത്തിന് ഉണ്ടായിരുന്ന ഒരു ധാരണയായിരുന്നു  വിദേശത്തുള്ള മലയാളി നഴ്‌സുമാര്‍ ചെയ്യുന്നത് പോലെ അമേരിക്കയിലോ യൂറോപ്പിലോ ഉള്ള ഏതെങ്കിലും ആളെ വിവാഹം കഴിച്ച് അങ്ങോട്ടോക്ക് പോവുന്നതാണ് എന്റെ ഭാവിയെന്ന് താരം ആലോചിക്കുകയും ചെയ്തു. എന്നാൽ അതല്ല ശീലുവിനെ തേടി എത്തിയതും. ബിസിനസുകാരനായ എബ്രഹാം മാത്യുവിനെ ആ സമയത്താണ് ഷീലു പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലേക്ക്. പിന്നാലെ വീട്ടുകാരുടെ അനുവാദത്തോടെ ഉള്ള വിവാഹവും. വിവാഹത്തിന് പിന്നാലെ ബിസിനസുകാരന്റെ ഭാര്യ, അമ്മ, കുടുംബിനി എന്നീ റോളുകൾ ഗംഭീരമാക്കുകയാണ് താരം ചെയ്‌തത്‌. ഇന്ന് താരം രണ്ട് മക്കളുടെ 'അമ്മ കൂടിയാണ്.  ചെല്‍സിയ, നീല്‍ എന്നിവരാണ് താരത്തിന്റെ മക്കൾ.  

അങ്ങനെ ഇരിക്കെയാണ് നൃത്തം താരം വീണ്ടും ചെയ്യാൻ തുടങ്ങിയത്. തുടർന്ന്  സിനിമ നിര്‍മാണ മേഖലയിലേക്കും ചുവട് വച്ചു. അബാം മൂവീസ് എന്ന പേരില്‍  ഒരു ബാനർ  തുടങ്ങി.  മോഡലുകളെ അതിന് വേണ്ടി  ഒരു പരസ്യ ചിത്രം ചെയ്യാന്‍ അന്വേഷിച്ചപ്പോഴാണ് ഭർത്താവിൽ നിന്നും ഒരു ചോദ്യം എത്തുന്നത്. നിനക്ക് അങ്ങ് അഭിനയിച്ചാല്‍ പോരെ എന്ന്. അങ്ങനെയാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.  സ്വന്തം കമ്പനിയിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസരം കിട്ടിയിട്ടും നഷ്ടമായത് താരത്തിന്കി തിരികെ കിട്ടി.

സിനിമയിലെത്തിയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും മോശമായി പെരുമാറി. സുഹൃത്ത് ബന്ധങ്ങള്‍ തകരാന്‍ സിനിമ കാരണമായിയെന്നും ഷീലു പറയുന്നു. വീട്ടുകാരും ആദ്യം എതിര്‍ത്തു.സിനിമ മോശം ഫീല്‍ഡാണ്, അതിലേക്കു പോയപ്പോള്‍ നീയും മോശമായി. ഭര്‍ത്താവുമായുള്ള ബന്ധം മോശമായതു കൊണ്ടാണ് നീ ഈ പണിക്കു പോയത്. ഇങ്ങനെയാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.


നഴ്‌സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷത്തോളമായി. പഠനത്തിന് ശേഷം ഷീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്‌സിങ് ജോലി വിട്ടത്. വ്യവസായിയും നിര്‍മാതാവുമായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്. 2013 ല്‍ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അഭിനയരംഗത്ത് എത്തിയത്. മംഗ്ലീഷ്, ഷീ ടാക്‌സി, കനല്‍, സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്‍, ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളില്‍ ഷീലു വേഷമിട്ടു. ജയറാം നായകനായ പട്ടാഭിരാമന്‍ എന്ന ചിത്രത്തില്‍ നായികയായും ശീലു അഭിനയിച്ചു. അമിഗോസ്, മരട്, പൊന്‍ മാണിക്കവേല്‍ തുടങ്ങിയവയാണ് ശീലുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.പനമ്പള്ളി നഗറലാണ് ഇപ്പോൾ താരവും കുടുംബവും താമസിക്കുന്നത്. 

Actress sheelu abhraham realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക