തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നടിയാണ് പ്രിയാമണി. 1984 ജൂണ്‍ 4ന് പാലക്കാട് ജില്ലയിൽ വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി ജനിച്ചു. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച പ്രിയ പരേതനായ കര്‍ണാടക സംഗീതജ്ഞന്‍ കമല കൈലാസിന്റെ കൊച്ചുമകൾ കൂടിയാണ്. അച്ഛൻ വാസുദേവ മണി പാലക്കാട് സ്വദേശിയും പ്ലാന്റേഷൻ ബിസിനസുകാരനുമാണ്. ദേശീയ തലത്തിൽ മുൻ ബാഡ്മിന്റൺ കളിക്കാരിയുമായിരുന്ന 'അമ്മ ലതാമണി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. പ്രിയക്ക് ഒരു ജേഷ്‌ഠൻ കൂടി ഉണ്ട് വിശാഖ്. സ്‌കൂൾ പഠന കാലത്ത് തന്നെ പാഠ്യേതര വിഷയങ്ങളിലും കായികരംഗത്തും നിറസാന്നിധ്യമായിരുന്നു പ്രിയ. അതോടൊപ്പം പഠനകാലത്ത് കാഞ്ചീപുരം സിൽക്ക്, ഈറോഡ് സിൽക്ക്, ലക്ഷ്മി സിൽക്ക് എന്നിവയുടെ മോഡലായും പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ജനനം എങ്കിലും ബാംഗ്ലൂരിൽ ആയിരുന്നു വളർച്ച. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തമിഴ് സംവിധായകൻ ഭാരതിരാജയാണ് പ്രിയയെ സിനിമാ മേഖലയിലേക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് പഠനം പൂർത്തിയാക്കിയ ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. എന്നാൽ 2004 ല്‍ സംവിധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
സത്യം എന്ന ചിത്രമാണ് മലയാളത്തില്‍ ആദ്യമായി അഭിനിയിച്ച ചിത്രം. എന്നാല്‍ ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയില്ല. 2005ല്‍ തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ അത് ഒരു കനാ കാലം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു എങ്കിലും ചിത്രത്തിന്റെ റിലീസിനുമുമ്പ് പ്രിയാമണി ഈ സിനിമയില്‍ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ ചിത്രം അന്ന് വാണിജ്യപരമായി വിജയിച്ചില്ല. എന്നിരുന്നാലും പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപെട്ടു. 2006ല്‍ പ്രിയാമണി ജഗപതി ബാബുവിന്റെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയില്‍ അഭിനയിച്ചു. ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സൈന്റ, ഗ്രാന്‍ഡ് മാസ്റ്റര്‍, തുടങ്ങിയ മലയാളചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുമുണ്ട്.
അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. അവതാരകയായും താരമെത്തിയിരുന്നു. അതേ സമയം തന്റെ മൊത്തം കരിയറിൽ രണ്ട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പ്രിയ പറയുന്നതും.തെലുങ്കില്‍ നിന്നായിരുന്നു ഇത്തരത്തിലൊരു അനുഭവമുണ്ടായത്.. എന്റെ മാനേജർ പറഞ്ഞിട്ടാണ് ഒരു പ്രോജക്ട് ചെയ്യാൻ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസം അഭിനയിച്ചിട്ടും എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പറയുന്നതൊന്ന് എടുക്കുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഫോക്കസില്ല. കൂടെ അഭിനയിച്ച സുമന്തും ഇക്കാര്യം തന്നെ പറഞ്ഞു. എന്നെങ്കിലും സ്‌ക്രിപ്ടിൽ മാറ്റം വരുത്തിയാൽ അഭിനയിക്കാമെന്നു പറഞ്ഞ് ഞാൻ പിന്മാറി. അതിന് ശേഷം ആ സിനിമ നിറുത്തിവച്ചു. സംവിധായകൻ തന്നെ മാറി.
വേറൊരു സിനിമ അഞ്ച് ദിവസം ഷൂട്ട് ചെയ്തു. നായകൻ ഉത്തരേന്ത്യക്കാരനായിരുന്നു. അഞ്ച് ദിവസവും ഒരു ബെഡ്റൂമിലായിരുന്നു ഷൂട്ടിംഗ്. ഞങ്ങൾക്കൊപ്പം ഒരു കൊച്ചുകുട്ടിയും അഭിനയിക്കുന്നുണ്ട്. ഒരു ദിവസം പോലും ആ കുടുസുമുറിയിൽ നിന്ന് പുറത്തേക്ക് വരുന്നില്ല. സത്യത്തിൽ അതിനുശേഷം എന്താണ് ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് സംവിധായകന് പിടിയുണ്ടായിരുന്നില്ല. എന്തായാലും ആ സിനിമയും ഞാൻ ഉപേക്ഷിച്ചു. എന്നും പ്രിയ മുൻപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതേ സമയം ചലച്ചിത്ര മേഖലയിലെ സ്ത്രീ-പുരുഷ അഭിനേതാക്കള്‍ ഇടയിലുളള ശമ്പള അസമത്വത്തെക്കുറിച്ചും പ്രിയാമണി ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ പ്രിയയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രങ്ങളാണ് തിരക്കഥ, ചാരുലത, പരുത്തി വീരന്‍ എന്നിവയാണ്.
അതേ സമയം വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന നായികയാണ് പ്രിയാമണി. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് എല്ലാ ഗോസ്സിപ്പുകൾക്കും വിരാമം ഇട്ടു കൊണ്ട് പ്രിയയും ബിസിനസ് കാരനായ മുസ്തഫയും തമ്മിൽ വിവാഹിതരായത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വച്ചാണ് ഇവന്റ് മാനേജരായ മുസ്തഫ രാജിനെ പ്രിയാമണി കാണുന്നത്. ബാംഗ്ലൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പിന്നീട് ഓരോ മാച്ചിലും ഇരുവരും കണ്ടു മുട്ടി. ആദ്യം വെറും പരിചയമായിരുന്നെങ്കിലും പല തവണ കണ്ടപ്പോള്‍ അത് സൗഹൃദമായി. രണ്ടുപേരും ഫോൺനമ്പറും കൈമാറുകയും ചെയ്തിരുന്നു. മുസ്തഫയോട് ആദ്യം പ്രണയം തുറന്ന് പറഞ്ഞത് പ്രിയ തന്നെയായിരുന്നു.വിവാഹമാണ് തന്റെ മനസ്സിലെന്നും അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞെന്നും വികാരഭരിതയായി പ്രിയാമണി പറഞ്ഞു. വീട്ടിൽ അച്ഛനോടാണ് പ്രിയ തന്റെ പ്രണയം തുറന്ന് പറഞ്ഞതും.
2017 ആഗസ്റ്റ് 23നായിരുന്നു വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ബെംഗലൂരുവിലെ ജയനഗർ രജിസ്ട്രർ ഓഫീസിൽ വച്ച് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രത്തിന് ചുവടെ അസഭ്യവർഷം ഉയരുകയും ചെയ്തിരുന്നു. ഇന്ന് വ്യവസായിയായ മുസ്തഫ രാജും പ്രിയാമണിയും ഒരുമിച്ചുള്ള ജീവിതം നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. സിനിമയില്‍ വിവാഹ ശേഷവും സജീവമാണ് പ്രിയാമാണി. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ താന്‍ അഭിനയിച്ച് തുടങ്ങിയിരുന്നു പ്രിയ . ജോലിക്ക് പോവുന്നതിനോട് കുടുംബത്തിലെല്ലാവര്‍ക്കും യോജിപ്പുമാണ്. വിവാഹ ശേഷം മതം മാറാതെ സന്തോഷ പൂർണമായ ഒരു കുടുംബ ജീവിതവുമായി മുന്നോട്ട് പോകുകയാണ് പ്രിയ.