ആകാശ ദൂത് സിനിമയിൽ ആനിയായി എത്തി ഏവരെയും കരയിപ്പിച്ച താരമാണ് മാധവി. നിരവധി സിനിമകളിലൂടെ അമ്മവേഷങ്ങളിലും നായികയായും എല്ലാം തിളങ്ങി താരം വിവാഹത്തോടെ സിനിമ വിടുകയാണ് ഉണ്ടായത്. നവംബറിന്റെ നഷ്ടം, ഒരു വടക്കൻ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളും മാധവി കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. 1980 ൽ മലയാളത്തിലേക്ക് എത്തിയ നടി 1996 ൽ സിനിമ ജീവിതം അവസാനിപ്പിക്കുകയാണ് ഉണ്ടായതും. എന്നാൽ കുറേക്കാലമായി ഈ നടി എവിടെയാണ് എന്നുള്ള അന്വേഷണത്തിലാണ് ആരാധകർ. എന്നാൽ ഇപ്പോൾ മാധാവി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് കഴിഞ്ഞ് പോരുന്നത്. ന്യൂ ജേഴ്‌സിയിലാണ് ഇപ്പോൾ ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം മാധവി താമസിക്കുന്നത്. നടി സർവ്വ സമ്പത്തുകൾക്കും നടുവിൽ ആഡംബരജീവിതമാണ് നയിക്കുന്നത്. അറിയപ്പെടുന്ന ബിസിനസ്സുകാരനാണ് മൂന്ന് മക്കളുടെ അമ്മയായ മാധവിയുടെ ഭർത്താവ് .
മാധവിയുടേത് 44 ഏക്കർ ഭൂമിയിൽ ഒരു ബംഗ്ലാവിൽ സന്തോഷ ജീവിതമാണ്. മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും വിസ്തൃതമായ താമസസ്ഥലത്ത് താരം പരിപാലിച്ചുപോരുന്നു. വീട്ടിൽ കുട്ടികളെ നോക്കി ഇരിക്കുക മാത്രമല്ല അഭിനയം നിർത്തിയശേഷം മാധവി ചെയ്തത്.
വർഷങ്ങൾക്കിപ്പുറം സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസൻസും അഭിനയത്തിൽ മികവ് തെളിയിച്ച് പിൻവാങ്ങിയശേഷം സ്വന്തം വിമാനവും ഇന്ന് മാധവിയുടെ പക്കലുണ്ട്. മാധവി വിമാനം പറത്തുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.