Latest News

നാടകത്തില്‍ അഭിനയിച്ചതിന് പൊതിരെ തല്ലി; ഷീല നസീര്‍ പ്രണയം എത്തിച്ചത് വിവാഹ മോചനത്തില്‍; രണ്ടാം വിവാഹവും തകര്‍ന്നു; അജ്ഞാത വാസം ചിത്രകാരിയായി; തിരശ്ശീലയ്ക്കു പിന്നിലെ ഷീലയുടെ ജീവിതം

Malayalilife
നാടകത്തില്‍ അഭിനയിച്ചതിന് പൊതിരെ തല്ലി; ഷീല നസീര്‍ പ്രണയം എത്തിച്ചത് വിവാഹ മോചനത്തില്‍; രണ്ടാം വിവാഹവും തകര്‍ന്നു; അജ്ഞാത വാസം ചിത്രകാരിയായി; തിരശ്ശീലയ്ക്കു പിന്നിലെ ഷീലയുടെ ജീവിതം

ണ്ടു പതിറ്റാണ്ടു കാലമായി  വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഷീല. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. നായികയായും, സഹനടിയായും അമ്മ വേഷങ്ങൾ ചെയ്തുമെല്ലാം ഷീല ഏവരെയും വിസ്മയിപ്പിച്ചിട്ടുമുണ്ട്. നിരവധി കഥാപാത്രങ്ങളായിരുന്നു താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും.

തൃശൂർ കണിമംഗലം സ്വദേശി ആൻറണിയുടെയും ഭാര്യ ഗ്രേസിയുടെയും മകളായ  ഷീല സെലിൻ 1942 മാർച്ച് 24-നായിരുന്നു ജനനം. പിതാവ്‌ റെയിൽവേയിൽ ടിക്കറ്റ്‌ എക്സാമിനറായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച്‌ വിവിധ സ്ഥലങ്ങളിലായാണ്‌ ഷീല പഠിച്ചതും വളർന്നതും.സർവീസിൽനിന്ന്‌ വിരമിച്ചശേഷം ആൻറണി കോയമ്പത്തൂരിൽ ഒരു വാടകവീട്ടിൽ കുടുംബസമേതം താമസമാക്കി. സാമ്പത്തിക പ്രതിസന്ധി മൂലം ഷീല പത്താം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ഒരിക്കൽ കോയമ്പത്തൂരിലെ റെയിൽവേ ക്ലബിന്റെ വാർഷികത്തിന്‌ അവതരിപ്പിക്കുന്നതിന്‌ വീടിനടുത്തുള്ള ചിലർ പരിശീലിച്ചിരുന്ന നാടകത്തിലെ സംഭാഷണങ്ങൾ ഷീല മനഃപാഠമാക്കി. നാടകം അരങ്ങേറുന്നതിന്റെ തലേന്ന്‌ നായിക കാലുമാറി. പകരക്കാരിയായി ഷീല വേദിയിലെത്തി. പ്രതിഫലമായി നാൽപ്പതു രൂപ കിട്ടി. ആ പണം അമ്മയുടെ കയ്യിൽ കൊടുത്തു. പക്ഷേ വീട്ടിൽനിന്നുള്ള പ്രതികരണം വിപരീതമായിരുന്നു. ഇനി ഒരിക്കലും നാടകം കളിക്കില്ലെന്ന്‌ ഉറപ്പുനൽകുംവരെ പിതാവ്‌ ഷീലയെ തല്ലി. പതിമൂന്നാം വയസിൽ വീട്ടുകാരുടെ എതിർപ്പ്‌ അവഗണിച്ച്‌ ഷീല നാടകരംഗത്തെതുകയും ചെയ്തു.

എം.ജി.ആർ. നായകനായ പാശത്തിലൂടെയാണ്‌ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. എങ്കിലും താരത്തിന്റെ  ആദ്യം പ്രദർശനത്തിനെത്തിയത് മലയാളചലച്ചിത്രമാണ്. ഷീല എന്ന പേര്‌ എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി. പാശത്തിത്തിന്റെ സെറ്റിൽവച്ച്‌ സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ അവളെ നായികയാക്കി. ഷീല എന്ന പേരിട്ടത്‌ ഭാസ്കരനായിരുന്നു. തുടർന്നങ്ങോട്ട്‌ ഷീലയുടെ യുഗമായിരുന്നു. ചെമ്മീൻ, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകൾ, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാർ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്‌വേമായം, പഞ്ചവൻ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി ഷീല തലമുറകളുടെ ഹരമായി മാറി. ഭാര്യമാർ സൂക്ഷികുക എന്ന സിനിമയിലെ ശോഭ എന്ന കഥാപാത്രം ഷീലയുടെ താരമൂല്യം കൂട്ടി.പ്രേം നസീർ , സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങി അന്നത്തെ മുൻനിര നായകൻമാരുടെയെല്ലാം നായികയായി ഈ നടി തിളങ്ങി.നടി എന്നതിലുപരി കഥാകാരി, സംവിധായിക എന്നീ നിലകളിലും ഷീല സാനിധ്യമറിയിച്ചു. യക്ഷഗാനം , ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

ചലച്ചിത്രരംഗത്തെത്തി ഏതാനും വർഷങ്ങൾക്കകം പ്രശസ്തമായ ഒരു ദേശീയ ഇംഗീഷ് ദിനപത്രത്തിന്റെ പത്രാധിപസമിതിയംഗമായ ഒരു സേവ്യറെ ഷീല വിവാഹം ചെയ്തു. തുടർന്നും അവർ അഭിനയരംഗത്ത് സജീവമായി നില കൊണ്ടു. ഈ വേളയിലായിരുന്നു പ്രേംനസീറുമായി അടുക്കുന്നതും സോവ്യറുമായി പിണങ്ങി വിവാഹമോചനം നേടുകയും ചെയ്തത്. നസീറുമായുള്ള പ്രണയം എങ്ങുമെത്താതെ പോയപ്പോഴാണ് ഷീലയുടെ രണ്ടാം വിവാഹം. ആരോമലുണ്ണിയിലൂടെ മലയാളികൾക്ക് കൂടി പ്രിയങ്കരനായ തമിഴ് നടൻ രവിചന്ദറായിരുന്നു ഷീലയുടെ ഭർത്താവായത്. ഈ ബന്ധത്തിൽ അവർക്ക് ഒരു മകൻ ജനിക്കുകയും ചെയ്തു. തുടർന്നും അവർ ചലച്ചിത്രരംഗത്ത് സജീവമായി. തുമ്പോലാർച്ച എന്ന ചിത്രമാകട്ടെ വലിയ ഇടവേളയ്ക്ക് ശേഷം പ്രേംനസീറുമായി ഷീല അഭിനയിച്ച ചിത്രമായിരുന്നു. തുടർന്ന് എത്രയോ അവിസ്മരണീയമായ ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

രവിചന്ദറുമായുള്ള വിവാഹവും അധികകാലം നീണ്ടില്ല. മകൻ വിഷ്ണു(ജോർജ്ജ്) ജനിച്ചതിന് ശേഷം ഇവർ പിരിയുകയായിരുന്നു. അമ്മയെ പേലെ മകനും സിനിമാപാതയാണ് തിരഞ്ഞെടുത്തതെങ്കിലും അതും ശോഭിക്കാതെ പോയി. വിഷ്ണു 'ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ' എന്ന മലയാളസിനിമയിൽ നായകനായെങ്കിലും സിനിമാരംഗത്ത് പ്രശസ്തനാകാനോ, തുടർന്ന് അഭിനയിക്കാനോ കഴിഞ്ഞില്ല. തമിഴ് സിനിമയിൽ രവിചന്ദറിന്റെ മകൻ എന്ന നിലയിൽ അറിയപ്പെട്ടെങ്കിലും സിനിമയിൽ ശോഭിക്കാൻ സാധിച്ചില്ല.

ദാമ്പത്യത്തിലെ തകർച്ചകൾക്കിട അഭിനയ രംഗത്തു നിന്നും ഷീല പിന്മാറി. മറ്റാർക്കും മുഖംകൊടുക്കാതെ ഊട്ടിയിലും ചെന്നൈയിലും മറ്റുമായി കുറെക്കാലം ഷീല ജീവിച്ചു. ഈ സമയങ്ങലിൽ എഴുത്തും വായനയും തുടർന്നതിനൊപ്പം പെയിന്റിങ് അഭ്യസിച്ചു അവർ. നല്ലൊരു ചിത്രകാരിയായി. സ്വയം വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോഴാണ് ഷീല എന്ന ചിത്രകാരിയുടെ അജ്ഞാതവാസത്തിന്റെ രഹസ്യം മലയാളികൾ അറിഞ്ഞത്. ഇപ്പോൾ ഷീല സ്വതന്ത്രയാണ്. പൂർണമായും തിരക്കിലാണവർ.

76 ആം വയസിലും സൗന്ദര്യവം യുവത്വവും കാത്തുസൂക്ഷിച്ച് വിവിധ രംഗങ്ങളിൽ കൂടുതൽ സജീവമായി ഷീല. രാഷ്ട്രീയത്തിലും ഒരു കൈനോക്കിയെങ്കിലും അത് വൃഥാവിലായി. കോൺഗ്രസ് പാർട്ടിയിലാണ് ഷീല അംഗത്വമെടുത്തത്. ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് മൂന്നുപ്രാവശ്യം നേടി. രണ്ടാംവരവിൽ 'അകലെ'യിലെ അഭിനയത്തിന് ഏറ്റവും നല്ല സഹനടിക്കുള്ള സംസ്ഥാന അവാർഡും നാഷണൽ അവാർഡും ലഭിച്ചു.

സിനിമ മേഖലയെ പിടിച്ചുലച്ച മീടു വിവാദങ്ങളിൽ  നടി ഷീലയുടെ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു.  ഭക്ഷണത്തിലെ ഹോർമോണുകളാണെന്നാണ് ഷീലയുടെ കണ്ടുപിടുത്തം. ഭക്ഷണത്തിലെ അത്തരം ഹോർമോണുകളാണ് പുരുഷന്മാരെ മീ ടൂവിന് പ്രേരിതമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കുന്നത്   അതുവരെ 90 ശതമാനം മൃഗങ്ങളും 10 ശതമാനം മാത്രം മനുഷ്യരുമാക്കുന്നു. പണ്ടു കാലങ്ങളിൽ 20 വയസുകഴിഞ്ഞാൽ മാത്രമെ യുവാക്കൾ പ്രണയത്തെ കുറിച്ച് ചിന്തിക്കുമായിരുന്നുളു. എന്നാൽ ഇന്ന് അങ്ങനെയല്ല. കൗമാരക്കാർവരെ പ്രേമത്തെ കുറിച്ച് ചിന്തിക്കുന്നു. ഇതിനെല്ലാം കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നും ഷീല ഒരുവേള തുറന്ന് പറഞ്ഞിരുന്നു. 
 

Read more topics: # Actress sheela ,# realistic life story
Actress sheela realistic life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക