Latest News

അന്യമതസ്ഥനെ പ്രണയിച്ചു; വിവാഹം കഴിച്ചത് നിര്‍മ്മാതാവിനെ;പിന്നാലെ വേര്‍പിരിയലും; കിടപ്പിലായപ്പോള്‍ നോക്കിയതും പൊന്നമ്മ തന്നെ; നടി കവിയൂര്‍ പൊന്നമ്മയുടെ തിരശീലയ്ക്കു പിന്നിലെ ജീവിതം ഇങ്ങനെ

Malayalilife
അന്യമതസ്ഥനെ പ്രണയിച്ചു; വിവാഹം കഴിച്ചത് നിര്‍മ്മാതാവിനെ;പിന്നാലെ വേര്‍പിരിയലും; കിടപ്പിലായപ്പോള്‍ നോക്കിയതും പൊന്നമ്മ തന്നെ;  നടി കവിയൂര്‍ പൊന്നമ്മയുടെ തിരശീലയ്ക്കു പിന്നിലെ ജീവിതം ഇങ്ങനെ

ലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് കവിയൂർ പൊന്നമ്മയാണ്. നിരവധി താരങ്ങൾക്ക് സിനിമയിലുരുടെ  അമ്മയായ കവിയൂർ പൊന്നമ്മ തന്റെ സിനിമ ജീവിതത്തിന് പുറമെ ചോറും സന്തോഷവും അതികം അനുഭവിച്ചിട്ടുമില്ല.

പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. മലയാളിക്ക് അമ്മയാണ് കവിയൂർ പൊന്നമ്മ. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് പൊന്നമ്മ  അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. നിലവിൽ എഴുപത്തിയഞ്ച് വയസ്സാണ് താരത്തിന് ഉള്ളത്.

1962 ൽ  ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. വേഷം കെട്ടി വരാൻ ആവശ്യപ്പെട്ടു. വന്നു. അത്രമാത്രമായിരുന്നു ആ അഭിനയം. തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ കാണാം. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം. തുടർന്ന് മലയാള സിനിമയിലെ നിലവിലെ സൂപ്പർ താരങ്ങളുടെ 'അമ്മ വേഷങ്ങൾ വരെ താരം ചെയ്തു. ഇതിൽ നടൻ മോഹൻലാലിന്റെ  അമ്മയായുള്ള വേഷം ആരാധകർ ഏറ്റവും കൂടുതലായി ഏറ്റെടുക്കുകയും ചെയ്തു.


സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. 1965ല്‍ ചെന്നൈയിലെ ഒരമ്പലത്തിൽ  വച്ചായിരുന്നു ഇരുവരുടെയും  വിവാഹം. ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു മണിസ്വാമി. ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്. കുറച്ച്‌ വര്‍ഷകാലമേ ഇരുവരും ഒന്നിച്ചു ജീവിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍
 പൊന്നമ്മയ്‍ക്ക് സാധിച്ചില്ല. ശാരീരികമായി താരത്തെ ഭർത്താവ് ഏറെ  ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ താരത്തെ മര്‍ദ്ദിക്കുന്നത് നടൻ  മണിയന്‍പിള്ള രാജു കാണാനും ഇടയായിട്ടുണ്ട്. എപ്പോഴും മണിസ്വാമിയിൽ സംശയം നിഴലിച്ചിരുന്നു. അതേസമയം പൊന്നമ്മയുമായി അകന്നതിന്  ശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു മണിസ്വാമി  താമസം ആക്കിയതും.  ആലുവയിലെ താരത്തിന്റെ വീട്ടില്‍ ഇടയ്ക്ക് കുളിമുറിയില്‍ വീണെന്ന് ആരോ പറഞ്ഞിട്ടാണ് കൊണ്ട് വരുന്നത്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിച്ചിരുന്നു എങ്കിൽ കൂടിയും അദ്ദേഹത്തിന്റെ അവസാന നാളുകൾ പൊന്നമ്മയ്‍ക്ക് ഒപ്പം തന്നെയായിരുന്നു.പിന്നാലെ  ബ്രെയിന്‍ ട്യൂമർ പിടിപെടും ചെയ്തു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുന്‍പേ സംസാരശേഷി  മണിസ്വാമിക്ക് പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലില്‍ കിടന്ന് പൊന്നമ്മയെ  കൈയാട്ടി വിളിക്കുകായും പൊന്നമ്മ അടുത്ത് ചെല്ലുമ്ബോള്‍ കണ്ണ് നിറഞ്ഞ് എന്തോ പറയാന്‍ ശ്രമിച്ചിരുന്നു. അവസാന ദിവസങ്ങളില്‍ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി അദ്ദേഹത്തിന് തോന്നുകയും ചെയ്തിരുന്നു. താരം ആദ്യ നായികയായ  ചിത്രമായ റോസിയുടെ നിർമ്മാതാവായ മണിസ്വാമി സെറ്റിൽ വെച്ചാണ് പൊന്നമ്മയെ  ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.  പൊന്നമ്മയ്‍ക്ക് ആദ്യം ഒരാളെ ഇഷ്‌ടമായിരുന്നു.  എന്നാൽ ആ പ്രണയം വിവാഹത്തിലേക്ക് കടക്കില്ല എന്ന് തിരിച്ചറിഞ്ഞ സമയത്തായിരുന്നു  മണിസ്വാമി നേരിട്ട് വന്ന് ചോദിക്കുന്നത് അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്. നിലവിൽ താരം  ഇപ്പോൾ താമസിക്കുന്നത് ആലുവായ്ക്കു സമീപം പുഴയോരത്തു നിർമ്മിച്ചിരിക്കുന്ന ശ്രീപാദം എന്ന ഭവനത്തിലാണ്. കഴിഞ്ഞ  പ്രളയകാലത്ത് താരം താമസിച്ചിരുന്ന  വീടിന്റെ ആദ്യനില പൂർണ്ണമായും പ്രളയജലത്തിൽ മുങ്ങിപ്പോയിരുന്നു.

അതേസമയം ഒരു വേല താരത്തിന്റെ മകൾ എന്നെ അമ്മ ശരിക്കും നോക്കിയിട്ടില്ലെന്നാണ് ഒരു ഷോയിലൂടെ തുറന്ന് പറഞ്ഞിരുന്നു. എനിക്ക് മുലപ്പാല് പോലും കൃത്യസമയത്ത് തരാന്‍ കഴിയാതെ പോയിട്ടുണ്ട. അന്നൊക്കെ ഞാന്‍ ജോലിക്ക് പോയാല്‍ മാത്രമേ എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാന്‍ പറ്റുകയുണ്ടായിരുന്നുള്ളു എന്നാണ് കവിയൂര്‍ പൊന്നമ്മ ഇതിനായി മറുപടി നൽകിയതും. പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മയുടെ മധുരശബ്ദത്തിൽ ജനലക്ഷങ്ങളാണ് ആസ്വദിച്ചിട്ടുള്ളത്. ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തുന്നത്.[ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

 

Actress kaviyoor ponnamma realistic life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക