മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ.2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. താരത്തിന്റെ ഇടതൂർന്ന കണ്ണുകളും ചുരുളൻ മുടിയും എല്ലാം തന്നെ ആരാധകരുടെ മനം കവരുന്നതായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതും.
തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി 1984, ജനുവരി 19 നായിരുന്നു താരത്തിന്റെ ജനനം. കൂനൂർ സ്റ്റെയിൻസ് സ്കൂൾ , കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം താരം പൂർത്തിയാക്കുകയും ചെയ്തു. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ജേർണലിസത്തിൽ ബിരുദപഠനം പൂർത്തിയാക്കുകയും ചെയ്തു . ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ വോഡഫോൺ തകാദിമിയുടെ സെമി ഫൈനലിസ്റ്റായിരുന്നു താരം. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും താരത്തെ തേടി എത്തുകയും ചെയ്തു.
ഒരു നടി , മോഡൽ ,നർത്തകി എന്നതിലുപരി താരം ഒരു അവതാരക കൂടിയാണ്. 2013 ൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മിടുക്കി എന്ന പരിപാടിയുടെ അവതാരക കൂടിയാണ് താരം. 2014 ൽ കേരളത്തിലെ കൊച്ചിയിൽ സ്വന്തം നൃത്ത സ്ഥാപനം മാമാംഗം ആരംഭിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെയായിരുന്നു താരത്തിന്റെ മാമാങ്കം സ്ഥാപനം അടച്ചു പൂട്ടുന്നതായി ഒരു വാർത്ത പുറത്ത് വന്നത്. അതേസമയം താരത്തിന്റെ പേരിൽ പലതരത്തിലുള്ള ആരോപണങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. അതേസമയം മലയാളികള്‍ ഏറെ ആഘോഷിച്ച ഒരു വിവാഹമായിരുന്നു റിമയുടെത്. താരത്തിന്റെ ഭർത്താവ് സംവിധായകനായ ആഷിക് അബു ആണ്. പരമ്പരാഗത വിവാഹ രീതികളും ആഘോഷങ്ങളും ഒഴിവാക്കി രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. റീമയുടേയും ആഷിക്കിന്റേയും ജീവിതം മാറ്റിമറിച്ച സിനിമ എന്ന വേണമെങ്കില്‍ 22എഫ്‌കെയെ വിശേഷിപ്പിക്കാം. രണ്ട് പേര്‍ക്കും മികച്ച സ്ഥാനം സിനിമ നേടിക്കൊടുത്തു, ജീവിതത്തിലും ഇരുവരും ഈ സിനിമ ഒന്നിക്കാൻ കാരണമായി. എറണാകുള ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് വിവാഹച്ചെലവ് എന്നരീതിയില്‍ കണക്കാക്കിയ പണംനല്‍കാനായിരുന്നു ആഷിക്കിന്റേയും റീമയുടേയും തരുമാനമായിരുന്നു. 10 ലക്ഷം രൂപ നല്‍കുകയും ചെയ്തു.എന്നാൽ ഒരിടക്ക് വച്ച് ഇരുവരും വേർപിരിഞ്ഞു എന്ന് തരത്തിലുള്ള വാർത്തകളും വന്നിരുന്നു. നിലവിൽ ഇരുവരം സന്തോഷത്തെയാണ് കഴിഞ്ഞ് പോരുന്നത്.