Latest News

ഇത് ഊളബാബു; ഊളബാബുവിനെപ്പോലെ ആവരുത്; യുവനടിക്ക് പിന്തുണ നൽകി കൊണ്ട് നടി റിമ കല്ലിങ്കൽ രംഗത്ത്

Malayalilife
ഇത് ഊളബാബു; ഊളബാബുവിനെപ്പോലെ ആവരുത്; യുവനടിക്ക് പിന്തുണ നൽകി കൊണ്ട് നടി  റിമ കല്ലിങ്കൽ രംഗത്ത്

ലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ. എന്നാൽ ഇപ്പോൾ  വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയിൽ യുവനടിയായ അതീജീവിതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. കഴിഞ്ഞ ദിവസം വൈറലായ ഊളബാബു എന്ന കാർട്ടൂൺ പങ്കുവെച്ചാണ് റിമ തൻറെ നിലപാട് വ്യക്തമാക്കിയത്.

ഇത് ഊളബാബു. ഊളബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഊളബാബുവിനെപ്പോലെ ആവരുത്. കാർട്ടൂണിനൊപ്പം റിമ കല്ലിങ്കൽ പോസ്റ്റ് ചെയ്തു. ഏപ്രിൽ 24നാണ് ദുബൈയിലേക്ക്  ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബു കടന്നുകളഞ്ഞത്. അതുകൊണ്ട് തന്നെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്നും എയർപോർട്ടിൽ എത്തിയാലുടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴി. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി.
 നടി നൽകിയ പരാതിയിൽ പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും ഉൾപ്പെട്ടിട്ടുണ്ട്. 

Actress rima kallingal words about vijay babu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക