കഴിവില്ലെന്ന് പറഞ്ഞ് ഒഴിവാക്കി; ചുംബനവും മാഗിയും പുലിവാലായി; ഒടുക്കം ബോളിവുഡ് അടക്കിവാണ മോഹന സുന്ദരി; മാധുരി ദീക്ഷിത് എന്ന ബോളിവുഡ് മോഹിനിയുടെ കഥ

Malayalilife
കഴിവില്ലെന്ന് പറഞ്ഞ് ഒഴിവാക്കി; ചുംബനവും മാഗിയും പുലിവാലായി; ഒടുക്കം ബോളിവുഡ് അടക്കിവാണ  മോഹന സുന്ദരി; മാധുരി ദീക്ഷിത് എന്ന ബോളിവുഡ് മോഹിനിയുടെ കഥ

ബോളിവുഡിന്റെ പ്രിയ താരമാണ് മാധുരി ദീക്ഷിത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. നായികയായും നർത്തകിയായും എല്ലാം തന്നെ താരത്തിന് ആരാധകരുടെ മുന്നിൽ തിളങ്ങാൻ ഉള്ള ഭാഗ്യയും സിദ്ധിച്ചിട്ടുണ്ട്. ഹിന്ദി സിനിമാലോകം ഒന്നാകെ 1990-കളും 2000-ന്റെ തുടക്കവുമെല്ലാം  അടക്കിവാണ നടിമാരിൽ ഒരാളാണ് മാധുരി ദീക്ഷിത്. കരിയറിന്റെ പ്രധാന കാലഘട്ടം എല്ലാം തന്നെ  കടന്നു പോയെങ്കിലും ഇപ്പോഴും സിനിമാലോകത്ത് സജീവമാണ് താരം.

മാധുരി ജനിച്ചത് മുംബൈയിലാണ്. പിതാവ് ശങ്കർ ദീക്ഷിത്, മാതാവ് സ്നേഹലത ദീക്ഷിത്. ഒരു മറാത്തി ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്. ആദ്യകാലത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയ താരത്തിന്  മൈക്രോ ബയോളജിയിൽ പഠനം തുടരാൻ താൽപ്പര്യവുമുണ്ടായിരുന്നു. ഇത് കൂടാതെ ചെറുപ്പം മുതൽ എട്ട് വർഷത്തോളം മാധുരി കഥക് നൃത്തവും അഭ്യസിച്ചിട്ടുണ്ട്. 1984-ലെ അബോദ് എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിനു ശേഷം ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ettu വർഷത്തെ സ്ട്രെങ്ഗ്ലിങ് കാലത്തിനൊടുവിൽ ആണ്     1988-ൽ തേസാബ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചത് . ഇതിലെ ഏക് ദോ തീൻ എന്ന ഗാനത്തിലെ മാധുരിയുടെ നൃത്ത പ്രകടനം എല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇത് ഒരു വിജയ ചിത്രമായതോടെ ബോളിവുഡ് അവരെ മോഹിനി മോഹിനി എന്ന് വിളിച്ചു കൊണ്ട് നടന്നിരുന്ന ഒരു കാലം കൂടിയായിരുന്നു അത്.

 പിന്നാലെ  ശേഷം രാം ലഖൻ , പരിന്ത  ത്രിദേവ്, കിഷൻ കനൈയ്യ എന്നീ ചിത്രങ്ങളിൽ തിളങ്ങാൻ താരത്തിന് സാധിക്കുകയും ചെയ്തു. 1990-ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിൽ നായിക വേഷം  മാധുരിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്ന് കൂടിയാണ്. ബോളിവൂഡിയന്റെ ആവേശം കൂടിയായി മാധുരി ഒരുവേള മാറുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ ചില വിവാദങ്ങളും താരത്തിന് നേരെ ഉണ്ടായി. 1988  ൽ ദയവനാന്ത ചിത്രത്തിൽ തന്നേക്കാൾ 20  വയസ്സ് വ്യത്യാസമുള്ള വിനോദ് ഖന്നയ്ക്ക് ഒപ്പം മാധുരി ഒരു ചുംബന രംഗം അഭിനയിച്ചിരുന്നു. അത് വിമർശനങ്ങൾ ഏറ്റുവാങ്ങിരുന്നു. എന്നാൽ മറ്റൊരിക്കൽ മാഗിയുടെ പരസ്യത്തിൽ അഭിനയിച്ചു കൊണ്ട് മാഗി കുട്ടികളിലൂടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന് പറഞ്ഞ വാചകവും എല്ലാം തന്നെ വിവാദമായി മാറുകയും ചെയ്തു. അന്ന് മധുരിക്ക് നേരെ ഫ് ഐ ർ പോലും രജിസ്റ്റർ ചെയ്തിരുന്നു.



അഭിനയത്തിൽ കൂടാതെ നൃത്തത്തിലും മാധുരി വളരെയധികം ശ്രദ്ധ  നേടിയിരുന്നു. താരം  അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ഗാനരംഗങ്ങളിൽ  ചടുലമായ നൃത്തച്ചുവടുകൾ കാഴ്ചവച്ചിരുന്നു.  മാധുരി കാഴ്ച വച്ചിരുന്നു. ഇന്നും പ്രസിദ്ധമായ താരത്തിന്റെ  ഉർദു-ഹിന്ദി ഗാനമായ എക് ദോ തീൻ എന്ന ഗാനരംഗത്തെ നൃത്തം പ്രേക്ഷകർക്ക്  വളരെ സ്വീകാര്യതയാണ്. 2002-ൽ ദേവദാസ് എന്ന ചിത്രത്തിലും മികച്ചപ്രകടനം കാഴ്ച വച്ചു കൊണ്ട് മാധുരി തന്റെ അഭിനയത്തികവു് പ്രകടിപ്പിച്ചു. പക്ഷേ ഇതിനു ശേഷം മാധുരി ചലച്ചിത്ര രംഗത്ത് നിന്ന് ഒരു ഇടവേള എടൂക്കുകയായിരുന്നു. 2006-ൽ ഒരു ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിൽ ഒരു നൃത്ത രൂപം അവതരിപ്പിച്ചു കൊണ്ട് ആയിരുന്നു മാധുരി തന്റെ മടങ്ങി വരവ് നടത്തിയതും. അ 'ബേട്ട' എന്ന ചലച്ചിത്രത്തിലെ 'ദാക്ക് ദാക്ക് കർനേ ലഗാ' എന്ന ഗാനരംഗത്തിലെതാരത്തിന്റെ  നൃത്തം എടുത്തുപറയേണ്ടതാണ്. അതു പോലെ 'ഏക് ദോ തീൻ' , 'അഖിയാ മിലാൻ', 'ഹംകോ ആജ് കൽ 'ക്യാ സരാ സരാ' തുടങ്ങിയ ഗാനരംഗങ്ങളിലൂടെ താരത്തിന്റെ നിർത്താം ഏറെ ശ്രദ്ധ നേടിയിരുന്നു.1999-ൽ മാധുരി അമേരിക്കയിൽ ജോലി നോക്കുന്ന  ഡോക്ടർ. ശ്രീരാം മാതാവിനെ  വിവാഹം ചെയ്തു.  അദ്ദേഹവും ഒരു മറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആളാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.  അരിൻ, റീയാൻ എന്നിവർ ആണ് മക്കൾ. മാധുരിക്ക് രണ്ട് സഹോദരിമാരുണ്ട് അതോടൊപ്പം   ഒരു സഹോദരൻ കൂടി ഉണ്ട്.

 അതേസമയം  പ്രായം സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ബോളിവുഡിന്റെ പ്രിയ നായിക മാധുരി ദീക്ഷിത്. 54 കാരിയായ മാധുരിയുടെ  ചിത്രങ്ങൾ എല്ലാം തന്നെ അതിന് ഉദാഹരണം കൂടിയാണ്. പുതു പുത്തൻ ഫാഷൻ ട്രെൻഡുകളിൽ പുതിയ സ്റ്റൈലുകൾ എല്ലാം തന്നെ പരീക്ഷിക്കുന്ന കാര്യത്തിൽ താരം എപ്പോഴും മുൻപിൽ തന്നെ ഉണ്ട്. തരാം ബോളിവുഡിന്റെ ഒരു ഫാഷൻ ഐക്കൺ കൂടിയാണ്. താരത്തിന്റെ ഫാഷനെ പിന്തുടരുന്ന നിരവധി ആരാധകരും ഉണ്ട്. അതേസമയം താരം ആലാപന രംഗത്തും സജീവമായിരിക്കുകയാണ്. 'കാന്‍ഡില്‍' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വീഡിയോ എല്ലാം തന്നെ  സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. എന്നാൽ താരത്തിന് നേരെ വധ ഭീഷണി ഉൾപ്പെടെ ഉള്ളവ വന്നിട്ടുമുണ്ട്. ടിവി  ഷോയിലും റിയാലിറ്റി ഷോയിലും എല്ലാം നിറഞ്ഞ് നിന്നിട്ടുള്ള താരം സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളിൽ എല്ലാം തന്നെ സജീവം ആണ്. 

 

Actress Madhuri dixit realistic life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES