Latest News

ആ ചുംബനത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു; പിന്നീട് അതിനെ കുറിച്ച്‌ കുറ്റബോധം തോന്നി; മനസ്സ് തുറന്ന് നടി മാധുരി ദീക്ഷിത്ത്

Malayalilife
ആ ചുംബനത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു; പിന്നീട് അതിനെ കുറിച്ച്‌ കുറ്റബോധം തോന്നി; മനസ്സ് തുറന്ന് നടി മാധുരി  ദീക്ഷിത്ത്

ബോളിവുഡിന്റെ പ്രിയ താരമാണ് മാധുരി ദീക്ഷിത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. നായികയായും നർത്തകിയായും എല്ലാം തന്നെ താരത്തിന് ആരാധകരുടെ മുന്നിൽ തിളങ്ങാൻ ഉള്ള ഭാഗ്യയും സിദ്ധിച്ചിട്ടുണ്ട്. ഹിന്ദി സിനിമാലോകം ഒന്നാകെ 1990-കളും 2000-ന്റെ തുടക്കവുമെല്ലാം  അടക്കിവാണ നടിമാരിൽ ഒരാളാണ് മാധുരി ദീക്ഷിത്. കരിയറിന്റെ പ്രധാന കാലഘട്ടം എല്ലാം തന്നെ  കടന്നു പോയെങ്കിലും ഇപ്പോഴും സിനിമാലോകത്ത് സജീവമാണ് താരം.  നടന്‍ വിനോദ് ഖന്നയ്‌ക്കൊപ്പമുള്ള ചുംബന രംഗം ആരാധകരെ പ്രകോപിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ആ ലിപ് ലോക്ക് രംഗത്തെ കുറിച്ച്‌ കുറ്റ ബോധം തോന്നിയിരുന്നുവെന്നാണ് മാധുരി പറയുന്നത്. തിരിഞ്ഞു നോക്കുമ്ബോള്‍ വേണ്ട തനിക്കത് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് താരം പറഞ്ഞത്.

മാധുരിയുടെ വാക്കുകള്‍ :

തന്റെ ലിപ് ലോക്ക് രംഗത്തെ കുറിച്ച്‌ കുറ്റ ബോധം തോന്നിയിരുന്നു. തിരിഞ്ഞു നോക്കുമ്ബോള്‍ വേണ്ട തനിക്കത് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു എന്ന് തോന്നി. പക്ഷെ അന്ന് ചെയ്യാന്‍ ഉളളിലൊരു ത്വരയുണ്ടായിരുന്നു. താനൊരു നടിയാണ്. സംവിധായകന്‍ ആ രംഗം പ്രത്യേകമായൊരു രീതിയിലായിരിക്കും പ്ലാന്‍ ചെയ്തിരിക്കുക. അതുകൊണ്ട് താനത് ചെയ്തില്ലെങ്കില്‍ കഥയെ അത് ബാധിക്കുമെന്നായിരുന്നു അന്ന് ചിന്തിച്ചത്.

മാത്രമല്ല താനൊരു സിനിമ കുടുംബത്തില്‍ നിന്നുമല്ല വന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ രീതികള്‍ തനിക്ക് അറിയില്ലായിരുന്നു. ചുംബന രംഗങ്ങളോട് നോ പറയാന്‍ സാധിക്കുമായിരുന്നുവെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ചെയ്തതാണ്.

പക്ഷെ പിന്നീട് സിനിമ കണ്ടപ്പോള്‍ എന്തിനാണ് അങ്ങനൊരു രംഗം താന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി. ആ ചുംബനത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതോടെ താന്‍ തീരുമാനിച്ചു. ഇനി ചുംബന രംഗം ചെയ്യില്ലെന്ന്. പിന്നീടൊരിക്കലും ചുംബന രംഗത്തില്‍ അഭിനയിക്കുകയുണ്ടായിട്ടില്ല.'
 

Actress madhuri dixit words about a scene in cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക