ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അന്‍സിബ. അഞ്ചു എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് താരം ഏറെ സുപരിചിതയത്. നടിയായും പാട്ടുകാരിയായും അവതാരികയായുമൊക്കെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയയാണ് താരം. 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ 1992 ജൂൺ 18ന് റസിയ നിസാർ ദമ്പതികളുടെ മകളായി ജനിച്ചു. അനിസിബയുടെ അച്ഛൻ ഒരു ഫോട്ടോഗാഫർ കൂടിയാണ്. അൻസിബയ്ക്ക് മൂന്ന് സഹോദരനും ഒരു സഹോദരിയുമാണ് ഈ 28 കരിക്ക് ഉള്ളത്. കാലിക്കട്ട് സിറ്റിയിൽ ആണ് അൻസിബ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിരവധി സാംസ്കാരിക പരിപാടികളിലും നൃത്ത പരിപാടികളിലും , മോണോ ആക്ട് , നാടകങ്ങൾ എന്നിവയിൽ പങ്കെടുത്തു. ഒരു ബിരുദം എടുക്കുന്നതിന് മുന്നേ തന്നെ അൻസിബയെ തേടി സിനിമയിൽ നിന്ന് അവസരങ്ങൾ എത്തിയിരുന്നു.
എന്നാൽ പിന്നീട് സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സിനിമകഴിഞ്ഞാല്‍ അന്‍സിബ ഏറ്റവും ഇഷ്ടപ്പെടുന്നത് ഡ്രൈവിംഗ് ആണ്.വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രേമമാണ് കൊച്ചിയില്‍ താമസമാക്കിയ ഈ കോഴിക്കോട്ടുകാരിക്ക് ഉള്ളത്. ഇന്നത്തെ ചിന്തവിഷയം, കച്ചേരി ആരംഭം, കൊഞ്ചം വെയിൽ കൊഞ്ചം മഴയ്, ഉടുമ്പൻ, എംഎൽഎ, നാഗരാജ ചോളൻ എംഎ എന്നി സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ദൃശ്യത്തിന്റെ വിജയത്തിനുശേഷം അൻസിബയെ തേടി നല്ല വേഷങ്ങൾ ലഭിക്കാൻ തുടങ്ങി, പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പാക്കാനും പോലെ ഇരുക്ക്, പന്തു, ഗുണ്ട, ലിറ്റിൽ സൂപ്പർമാൻ, ഷീ ടാക്സി, പരഞ്ജോതി, വിശ്വാസം തുടങ്ങി നിരവധി സിനിമകളാണ് അൻസിബയെ തേടി എത്തിയത്. സെബ്ര വരക്കൽ, ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ എന്നിവരാണ് താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ. സിനിമകൾക്ക് പുറമെ, ഫ്ലവേഴ്‌സ് ടിവിയുടെ ഷോയായ മരുഹബയിൽ അവതാരകയായും പ്രവർത്തിച്ചു. രചന നാരായണക്കുട്ടിക്ക് പകരമായി ഫ്ലവേഴ്സ് ടിവിയിൽ ] ‘കോമഡി സൂപ്പർ നൈറ്റ് 2’ അൻസിബ ഹോസ്റ്റുചെയ്തു. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത ‘സ്റ്റാർ ചലഞ്ച്’ എന്ന പരിപാടിയിൽ മത്സരാർത്ഥി കൂടിയായിരുന്നു അൻസിബ. വീട്ടിലേക്ക് ആദ്യമെത്തിയ കാര്‍ ഒരു മാരുതി എ സ്റ്റാര്‍ ആയിരുന്നു. തങ്ങള്‍ ആറു മക്കളാണ്. പിന്നീട് കുറേക്കാലം തങ്ങളുടെ വലിയ കുടുംബത്തിന്റെ സന്തതസഹചാരിയായിരുന്നു ആ ചെറിയ കാറെന്നു അന്‍സിബ പറയുന്നു. അതിന്റെ പിന്‍സീറ്റിലിരുന്നു മാത്രം കാഴ്ചകള്‍ കണ്ട കാലം. എന്നെങ്കിലും സ്വന്തമായി ഒരു കാര്‍ വാങ്ങുമെന്ന് അന്ന് സ്വപ്നം പോലും കണ്ടിട്ടുണ്ടാകില്ലെന്ന് താരം പറയുന്നു. സിനിമയില്‍ എത്തിയ ശേഷം അന്‍സിബ ആദ്യം സ്വന്തമാക്കിയത് ഒരു ഫോക്‌സ്വാഗണ്‍ പോളോ ജിടി ആയിരുന്നു. സെവന്‍ സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സാണ്. മികച്ച പവറും സേഫ്റ്റിയും കംഫര്‍ട്ടുമുള്ള വാഹനം. കോയമ്പത്തൂരിലായിരുന്നു അന്‍സിബയുടെ കോളജ് വിദ്യാഭ്യാസം. കൊച്ചിയില്‍ ഒരു ഫ്‌ലാറ്റുണ്ട്.