സിനിമ അഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു: അന്‍സിബ

Malayalilife
സിനിമ അഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു: അന്‍സിബ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍സിബ. ദൃശ്യത്തിലെ അൻസിബയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ   തന്റെ ജീവിതവും ദൃശ്യം ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ മാറിമറിയും എന്ന് അനക്ക് കൂട്ടയപ്പോൾ അതെല്ലാം തെറ്റായി പോയിരിക്കുകയാണ്. ദൃശ്യത്തിലെ പോലെ തന്നെ  നല്ലൊരു കഥാപാത്രം നടിയെ തേടിയെത്തിയില്ല എന്നതാണ് യാഥാർഥ്യം. 

അതേസമയം  അന്‍സിബ തന്നെ തന്റെ സിനിമ കരിയർ തുറന്ന് പറയുകയാണ്.  ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം എന്നെ തേടി എത്തിയിട്ടില്ല. അതിനാല്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷത്തില്‍ അധികമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുക ആയിരുന്നു. സിനിമ അഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ആ സമയമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സംവിധായകന്‍ ജീത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും ജോര്‍ജുകുട്ടിയുടെ മകളാകാന്‍ ക്ഷണം എത്തിയതും. ഒരു പുനര്‍ജന്മം പോലെ വന്ന സിനിമയാണ് ദൃശ്യം2.

 താരത്തിന് നേരെ നേരത്തെ തന്നെ  മതമൗലികവാദികള്‍ രംഗത്ത് എത്തിയിരുന്നു.  അന്‍സിബ തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനാൽ  നരകത്തില്‍ പോകുമെന്നും താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ മതവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു സൈബര്‍ ആക്രമണവും അധിക്ഷേപവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നത്. എന്നാല്‍ താന്‍ എവിടെയും തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന്  പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല വാര്‍ത്തകളും വ്യാജമാണെന്നും അന്‍സിബ  വ്യക്തമാക്കുകയും ചെയ്തിരുന്നു. 
 

Actress Ansiba hassan words about her cinema life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES