കുമ്പളങ്ങി നൈറ്റ്്്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അന്ന ബെന്‍. ഒറ്റ ചിത്രത്തിലൂടെ തന്നെ പേര്ക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് താരം. അതേസമയം ഹെലന്‍ എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചതോടെ താരത്തിന്റെ റെയിഞ്ച് തന്നെ മാറി. ഇപ്പോള്‍ താരത്തിന് കൈനിറയെ സിനിമയാണ്. ഓരോ ചിത്രത്തിലും താരത്തിന്റെ അഭിനയം പ്രേക്ഷക കൈയടി വാങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ മേക്ക് അപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മേടയിൽ ശ്രദ്ധ നേടുന്നത്.
എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു ഇത. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് തോന്നുന്ന ഇഷ്ടമില്ലായ്മയില്‍ നിന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്ത് അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍. അത്തരം കമ്പനികള്‍ യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പങ്ങളാണ് വളര്‍ത്തുന്നത്.
ഇതൊക്കെ തിരിച്ചറിയാനും നമ്മള്‍ ഓരോരുത്തരും വ്യത്യസ്തരാണെന്ന് മനസ്സിലാക്കി സ്വയം അംഗീകരിക്കാനും സാധിച്ചതാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം. സമാനമായ പ്രശ്‌നങ്ങളിലൂടെ ആരെങ്കിലും കടന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഉള്ളിലും പുറത്തും സൗന്ദര്യമുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്.